Authored by: ഋതു നായർ|Samayam Malayalam•11 Jun 2025, 12:56 pm
എന്നെയും ഉർവ്വശിയെയും അനുഗ്രഹിച്ച പോലെ ഞങ്ങളുടെ മകളെയും നിങ്ങൾ സ്വീകരിക്കണം. ഞാൻ കുറച്ചു ഇമോഷണൽ ആണ്. എന്റെ മോളുടെ കാര്യം പറയുമ്പോൾ ഞാൻ എപ്പോഴും ഇങ്ങനെ ആണ്; വികാരഭരിതനായി മനോജ് കെ ജയൻ
കുഞ്ഞാറ്റ മനോജ് കെ ജയൻ ഉർവശി (ഫോട്ടോസ്- Samayam Malayalam) ഉർവശി യെ കുറിച്ച് പറയുമ്പോൾ ശബ്ദം ഇടറുന്നതും മനോജ് കെ ജയൻ വിതുമ്പുന്നതും വൈറൽ വീഡിയോയിൽ കാണാം. ഇന്ത്യ കണ്ടതിൽ വച്ച് ഏറ്റവും വലിയ നടിയുടെ മകൾ അഭിനയത്തിലേക്ക് വരുന്നു എന്ന് പറയുമ്പോൾ ആ ശബ്ബ്ദത്തിൽ അദ്ദേഹത്തിന് ഉർവശിയോടുള്ള മതിപ്പ് പ്രകടം ആണ്. ഉർവശി നോ പറഞ്ഞിരുന്നു എങ്കിൽ ഒരിക്കലും താൻ ഈ സിനിമ ചെയ്യാൻ നിര്ബന്ധിക്കില്ലയിരുന്നു. അവരുടെ അനുവാദം ചെന്നൈയിൽ പോയി കണ്ടിട്ടാണ് എങ്കിലും വാങ്ങണം അമ്മയാണ് അവരുടെ അനുവാദം ആണ് ആദ്യം വേണ്ടത് എന്ന് മകളോട് പറഞ്ഞെന്നും മനോജ് കെ ജയൻ മീഡിയയുടെ മുൻപിൽ പറയുന്നു.
ALSO READ: ഒരു പരസ്യത്തിന് അഞ്ചുകോടി വാങ്ങുന്ന ആളാണ്! ലബോര്ഗിനി മുതൽ കോടികളുടെ വീട് വരെയുണ്ട്; പക്ഷെ ജോർജ് സാർ സിംപിളാണേ
ഉർവശിയെ കുറിച്ച് പറയുമ്പോൾ വാക്കുകൾ ഇടറുന്ന മനോജിനെ മകൾ കുഞ്ഞാറ്റ ആശ്വസിപ്പിക്കുന്നത് കാണാൻ സാധിക്കും. മകൾക്ക് വേണ്ടി ഷൂട്ടിങ് തിരക്കുകൾ പോലും മാറ്റിവച്ച ഒരുകാലം മനോജിന് ഉണ്ടായിരുന്നു. ഡ്രൈവ് ചെയ്യുമ്പോൾ പോലും മകൾ മടിയിൽ ഉണ്ടാകും., കുളിപ്പിക്കുന്നതും പല്ല് തേപ്പിക്കുന്നതും മുതൽ മകളുടെ കാര്യങ്ങൾ എല്ലാം നോക്കിയിരുന്നതും മനോജായിരുന്നു. മനോജിന് തിരക്കുള്ളപ്പോൾ മകളെയും കൂട്ടി ഷൂട്ടിങിന് പോകുന്ന തന്റെ കഥയും ഇടക്ക് ഉർവശി പറഞ്ഞിരുന്നു.





English (US) ·