Authored by: ഋതു നായർ|Samayam Malayalam•2 Jun 2025, 8:22 am
ദിലീപിന്റെ കുടുംബത്തെപോലെ തന്നെ മഞ്ജുവിന്റെ വീട്ടുകാരും ആകാംക്ഷയോടെ കാത്തിരിക്കുന്നതാണ് മീനാക്ഷിയുടെ വിവാഹം. എന്നാൽ പഠനത്തിന് ശേഷമേ വിവാഹം ഉണ്ടാകൂ എന്നാണ് മുൻപ് ദിലീപ് അറിയിച്ചത്
മീനാക്ഷി ദിലീപ് (ഫോട്ടോസ്- Samayam Malayalam) ലക്ഷ്യയുടെ മോഡലായി ഒറ്റക്കും അനുജത്തി മഹാലക്ഷ്മിക്ക് ഒപ്പവുമാണ് മീനാക്ഷി എത്തിയത്. എന്നാൽ ഇപ്പോൾ സെലിബ്രിറ്റികളുടെ ഇഷ്ട ബ്രാൻഡിന്റെ മോഡലായും മീനാക്ഷി എത്തുന്നുണ്ട്. മീനാക്ഷിയുടെ അടുത്ത സുഹൃത്തുക്കളായ കുഞ്ഞാറ്റ എന്ന തേജ ലക്ഷ്മിയുടെയും നടി നമിത പ്രമോദിന്റേയും പാത പിന്തുടർന്നാണ് അതെ ബ്രാൻഡിൽ തന്നെ മോഡലായി മീനാക്ഷിയും എത്തുന്നത്.
ALSO READ: അമ്മയുടെ അവസ്ഥയ്ക്ക് കാരണം! സംസാരിക്കാൻ കഴിയാത്ത അവസ്ഥ മാറി; ഞങ്ങളുടെ സന്തോഷത്തിനു കാരണം: ന്യൂറോളജി വിഭാഗത്തിന് നന്ദികുർത്തിയിൽ അതിസുന്ദരി ആയെത്തിയ മീനാക്ഷിയുടെ ചിത്രങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ നിറയുകയാണ്. ടിക് ടോക് കാലത്തിൽ ചെറിയ രീൽസുകൾ, ദിലീപ് അവതരിപ്പിച്ച കഥാപാത്രങ്ങളിലൂടെ ആണ് ആരാധകരുടെ ഇഷ്ട്ടം മീനാക്ഷി നേടിയെടുത്തത്. അധികം വൈകാതെ കൂട്ടുകാർക്ക് ഒപ്പം ഇൻസ്റ്റയിൽ സജീവമായി. ഏറെ ഫോളോവേഴ്‌സുള്ള മീനാക്ഷി ഇന്ന് ഇൻസ്റ്റയിലും മിന്നും താരമാണ്. ഒരുപക്ഷെ നമിത പ്രമോദിനൊക്കെ കിട്ടുന്ന ആരാധന ഒരു പൊടിക്ക് കൂടുതൽ ഉണ്ട് മീനാക്ഷിക്ക്. അടുത്ത സുഹൃത്തുക്കൾ ആയ മീനാക്ഷിയും നമിതയും ഒപ്പമുള്ള ചില നിമിഷങ്ങൾ ഒക്കെയും ഇൻസ്റ്റയിൽ വൈറലാകാറും ഉണ്ട്. അതെ സമയം പ്രൊഫെഷൻ കൊണ്ട് ഡോക്ടർ ആണെങ്കിലും മീനാക്ഷിയുടെ സിനിമ പ്രവേശം ഉണ്ടാകുമോ എന്ന ആകാംക്ഷയിലാണ് പ്രേക്ഷകരും.
ഇരുപത്തി അഞ്ചുവയസ് കാരിയായ മീനാക്ഷി ഈ അടുത്താണ് എംബിബിബിഎസ് പഠനം പൂർത്തിയാക്കിയത്. ഡെര്മറ്റോളജിയിൽ ആണ് മീനാക്ഷി പഠനം പൂർത്തിയാക്കിയത്. ചെന്നൈയിലെ പ്രമുഖ ആശുപത്രിയിൽ നിന്നും പഠിച്ചിറങ്ങിയ മീനാക്ഷി ഇന്ന് കൊച്ചിയിലെ ആസ്റ്റർ മെഡിസിറ്റിയിൽ ആണ് സേവനം അനുഷ്ഠിക്കുന്നത്.
ജോലിക്ക് ഒപ്പം തന്നെ എംഡി പഠനവും മീനാക്ഷി നടത്തുന്നുണ്ടെന്നാണ് സൂചന. അതേസമയം പഠനം കഴിഞ്ഞ ശേഷം മാത്രമേ മീനാക്ഷിയുടെ വിവാഹം ഉണ്ടാകൂ എന്ന സൂചന മുൻപൊരിക്കൽ ദിലീപ് തന്നെ നൽകിയിരുന്നു.





English (US) ·