Authored by: നിമിഷ|Samayam Malayalam•28 Jun 2025, 8:57 am
കൂട്ടത്തിലൊരാളായി തന്നെയാണ് ഞാന്‍ അവരെയെല്ലാം കണ്ടത്. പ്രഗ്നന്‍സിയുമായി ബന്ധപ്പെട്ട് നടന്ന ചടങ്ങുകളിലെല്ലാം അവരെ ക്ഷണിച്ചിരുന്നു. കേവലം സ്റ്റ്ാഫ് എന്ന രീതിയില്‍ മാത്രമല്ല ഞാന്‍ അവരെ പരിഗണിച്ചതെന്ന് ദിയ കൃഷ്ണ പറഞ്ഞിരുന്നു. അവിടെ എല്ലാം കൃത്യമായി നടക്കുന്നുണ്ട് എന്നായിരുന്നു കരുതിയത്. എന്നെ ഈ വിധത്തില്‍ അവര്‍ ചതിക്കുമെന്ന് കരുതിയില്ലെന്നും ദിയ പറഞ്ഞിരുന്നു. ഇപ്പോഴിതാ ദിയ നേരിട്ട പ്രതിസന്ധിയെക്കുറിച്ച് സംസാരിച്ചിരിക്കുകയാണ് അച്ഛനും അമ്മയും.
കുഞ്ഞിനെയും കൊണ്ടുപോയി വര്‍ക്ക് ചെയ്യും എന്നാണ് പറഞ്ഞത് (ഫോട്ടോസ്- Samayam Malayalam) ഈ വാര്‍ത്ത വന്നത് മുതല്‍ ഇത് ഫോളോ ചെയ്യുന്ന ലക്ഷക്കണക്കിന് ആള്‍ക്കാരുണ്ട്. അവര്‍ക്കും നമുക്കും ഒരേ വികാരമാണ്. കണ്ടവര്‍ക്കൊക്കെ അന്ന് തന്നെ മനസിലായി നമ്മുടെ ഭാഗത്ത് സത്യമുണ്ട്. ഒരു തെളിവുമില്ലാതെയാണ് അവര്‍ ആരോപണങ്ങള്‍ ഉന്നയിച്ചുകൊണ്ടിരിക്കുന്നത്. ക്യാമറയുടെ മുന്നില്‍ നിന്നും കൈയ്യടി വാങ്ങാന്‍ ആരേയും കുറിച്ച് എന്ത് വേണമെങ്കിലും പറയാം. ഇതെല്ലാം കോടതിയില്‍ വരുമ്പോള്‍ ശാസ്ത്രീയമായ തെളിവുകള്‍ വേണം. ഇമോഷന്‍ അവിടെ വര്‍ക്കൗട്ടാവില്ല.
Also Read: എന്റെ സൈസ് കൂടിയിട്ടുണ്ട്! അത് പറയാന്‍ യാതൊരു നാണക്കേടുമില്ല! സെക്‌സ് എജ്യുക്കേഷന്‍ ചെയ്യുന്ന ആളാണ് ഞാന്‍! മാസ് റിപ്ലേയുമായി അസ്ലകട്ട പൈസയാണെങ്കില്‍ പോലും ഇനിയത് സേവ് ചെയ്യാന്‍ നോക്കൂ. അവര്‍ നല്ലപോലെ ധൂര്‍ത്തടിച്ചിട്ടുണ്ട്. സ്വര്‍ണം വാങ്ങിച്ചതിന്റെയും, വീട് വെച്ചതിന്റെയും, വണ്ടി മേടിച്ചതിന്റെയുമൊക്കെ തെളിവുകള്‍ കിട്ടിയിട്ടുണ്ട്. ഇതൊക്കെ തീരുന്ന വരെയേ വേണ്ടാത്ത ബുദ്ധി ഉപദേശിച്ചവരൊന്നും കൂടെക്കാണില്ല. മെയ്ന്‍ അഡ്വക്കേറ്റ് വന്നില്ല, ഏതോ ജൂനിയറിനെ ഉന്തിത്തള്ളി വിടുകയായിരുന്നു കഴിഞ്ഞ ദിവസം എന്ന് പറയുന്നത് കേട്ടിരുന്നു. കേള്‍ക്കാന്‍ കഴിഞ്ഞ കഥകളൊക്കെ ദയനീയമാണ്.
കുഞ്ഞിനെയും കൊണ്ടുപോയി വര്‍ക്ക് ചെയ്യും എന്നാണ് പറഞ്ഞത്! ആഗ്രഹിച്ച പോലെ അവള്‍ ഉയര്‍ന്നുവരും! ഓസിയെക്കുറിച്ച് അച്ഛനും അമ്മയും
എനിക്ക് ഇവരെ പോലീസ് സ്‌റ്റേഷനിലൊന്നും കയറ്റണ്ട. എങ്ങനെയെങ്കിലും പറഞ്ഞ് തീര്‍ക്കാമെന്ന് ഓസി പറയുന്നുണ്ടായിരുന്നു. അവളുടെ ചങ്ക് പൊട്ടിപ്പോയ നിമിഷങ്ങളുണ്ടായിരുന്നു. ചില സമയത്ത് അവള്‍ വല്ലാതെ വേദനിച്ചിട്ടുണ്ട്. ഭയങ്കരമായി തകര്‍ന്ന സംഭവമായിരുന്നു. ഏറ്റവും സന്തോഷത്തോടെ ഇരിക്കേണ്ട സമയമായിരുന്നു. സ്ട്രസ് ഇല്ലെന്ന് പറഞ്ഞാലും സ്ട്രസുണ്ടായിരുന്നു.
അവര് നിന്ന ഓഫീസിലോട്ട് എനിക്ക് പോവാനേ തോന്നുന്നില്ല. അവിടെ മുഴുവനും അവരുടെ ഓര്‍മകളാണ്. എനിക്ക് എല്ലാം മനസിലാവുന്നുണ്ടായിരുന്നു. അതാണ് ഞാന്‍ ഓഫീസ് മാറാനും, സ്റ്റാഫിനെ എടുക്കാനും തീരുമാനിച്ചത്. ഒസി എല്ലാം തരണം ചെയ്യും. പ്രസവം കഴിഞ്ഞ് കുഞ്ഞിനെയും കൊണ്ടുപോയി ഇവിടെയിരുന്ന് വര്‍ക്ക് ചെയ്യും എന്ന് പറഞ്ഞിട്ടുണ്ട്. അവള്‍ക്ക് കുറേ ഐഡിയകളുണ്ട്. ഇപ്പോഴും അവള്‍ അവിടെയിരുന്ന് എല്ലാം ചെയ്യുന്നുണ്ട്. ഓണത്തിന് നല്ല രീതിയില്‍ ലോഞ്ച് ചെയ്യണമെന്നാണ് പറയുന്നത്. അങ്ങനെ തന്നെ വരട്ടെ എന്നുമായിരുന്നു കൃഷ്ണകുമാര്‍ പറഞ്ഞത്.

രചയിതാവിനെക്കുറിച്ച്നിമിഷനിമിഷ, സമയം മലയാളത്തിലെ എന്റർടൈൻമെന്റ് വിഭാഗത്തിൽ സീനിയർ ഡിജിറ്റൽ കണ്ടൻ്റ് പ്രൊഡ്യൂസർ. സിനിമ-ടെലിവിഷൻ മേഖലകളിലെ വിശേഷങ്ങളും വാർത്തകളും അഭിമുഖങ്ങളും ചെയ്തുവരുന്നു. കാര്യവട്ടം ക്യാംപസിൽ നിന്നും എംസിജെ പൂർത്തിയാക്കിയ ശേഷം പബ്ലിക്ക് റിലേഷൻസ് ഡിപ്പാർട്ട്മെന്റ്, ഫിൽമിബീറ്റ് മലയാളം എന്നിവിടങ്ങളിൽ ജോലി ചെയ്തിരുന്നു.... കൂടുതൽ വായിക്കുക





English (US) ·