കുഞ്ഞുന്നാൾ മുതൽ ഒന്നിച്ചു കളിച്ചു വളർന്നവരാണ്; ഏറ്റവും പ്രിയപ്പെട്ടവളുടെ മരണത്തിൽ മനംനൊന്ത് ശോഭന, വാക്കുകളില്ല!

7 months ago 7

Authored by: അശ്വിനി പി|Samayam Malayalam3 Jun 2025, 6:26 pm

ഒട്ടും പ്രതീക്ഷിക്കാതെ ജീവിതത്തിൽ ഏറ്റവും പ്രിയപ്പെട്ട ഒരാൾ നഷ്ടപ്പെട്ട വേദനയിലാണ് ശോഭന. ഇന്ന് പുലർച്ചെയാണ് ഉറ്റ സുഹൃത്ത് അനിത മേനോൻ മരണപ്പെട്ടത്.

സുഹൃത്തിൻറെ മരണത്തെ കുറിച്ച് ശോഭനസുഹൃത്തിൻറെ മരണത്തെ കുറിച്ച് ശോഭന (ഫോട്ടോസ്- Samayam Malayalam)
ഉറ്റ സുഹൃത്തിന്റെ വിയോഗത്തിന്റെ വേദന പങ്കുവച്ച് ശോഭന. ചെറുപ്പം മുതലേ ഒന്നിച്ചു കളിച്ചു വളർന്ന അനിത മേനോൻ എന്ന സുഹൃത്തിന്റെ മരണം ശോഭനയെ ആകെ തകർത്തു എന്ന് പോസ്റ്റിൽ വ്യക്തം. അനിതയുടെ മരണ വാർത്ത കേട്ടപ്പോൾ തനിക്ക് വാക്കുകൾ നഷ്ടപ്പെട്ടു എന്ന് പറഞ്ഞ ശോഭന, ചെറുപ്പം മുതലേ ഒന്നിച്ചുള്ള ചില ഫോട്ടോകളും പങ്കുവച്ചിട്ടുണ്ട്. അനിതയുടെ കുടുംബാംഗങ്ങൾക്കും അനുശോചനം അറിയിച്ചുകൊണ്ടാണ് ശോഭനയുടെ പോസ്റ്റ്.

വിട കുഞ്ഞേ... എന്റെ പ്രിയപ്പെട്ട കൂട്ടുകാരി സമാധാനത്തോടെ ഉറങ്ങൂ. കൂടുതൽ ഒന്നും പറയാനില്ല. ബാബു ബാബു അങ്കിളിന്റെയും സൂ ആന്റിയുടെയും സതീഷ് മേനോന്റെയും അവീഷയുടെയും അനിഷയുടെയും ദുഃഖത്തിനൊപ്പം ചേരുന്നു- എന്നാണ് ശോഭന ഇൻസ്റ്റഗ്രാമിൽ കുറിച്ചത്.

Also Read: പ്രണവിന് പിന്നെ ഇതൊന്നും ബാധകമല്ലല്ലോ, അമ്മയുടെ പിറന്നാളിന് വിസ്മയ മോഹൻലാൽ പങ്കവച്ച പോസ്റ്റ്; അമ്മ അത്രയും സുന്ദരിയാണ്!

വളരെ വേദനയുള്ള ഒരു കാര്യം നിങ്ങളോട് പങ്കുവയ്ക്കാനുണ്ട്, 2025 ജൂൺ മൂന്നിന് പുലർച്ചെ 3.30 ന് അനിത മേനോൻ നമ്മെ വിട്ടുപോയി. അകവും പുറവും അത്രയും സുന്ദരിയായ വ്യക്തി, തന്റെ വിദ്യാർത്ഥികൾക്കും സുഹൃത്തുക്കൾക്കുമെല്ലാം വലിയ പ്രചോദനം ആയ വ്യക്തി. ഒരുപാട് ഉച്ചത്തിൽ അല്ലാതെ ശക്തമായി ശബ്ദമുയർത്തിയ വ്യക്തി- എന്നാണ് ഒരു ഫോട്ടോയിൽ അനിത മേനോനെ കുറിച്ച് പറയുന്നത്.

Also Read: 57 കാരനായ അച്ഛന്റെ 28 കാരിയായ നായികയുമായുള്ള സൗഹൃദം! മീനാക്ഷി ദിലീപിനൊപ്പമുള്ള ഒരു നല്ല ദിവസത്തെ കുറിച്ച് നമിത പ്രമോദ്, വയറും മനസ്സും നിറഞ്ഞു

ചെന്നൈയിലെ മൈലപ്പൂരിൽ താമസിക്കുന്ന കാലത്ത് ശോഭനയുടെയും കുടുംബത്തിന്റെയും അയൽക്കാരായിരുന്നു അനിതയുടെ കുടുംബം. അനിത തന്നെക്കാൾ മൂന്ന് വയസ്സിന് ഇളയതാണെങ്കിലും ഞങ്ങൾ ഉറ്റ ചങ്ങാതിമാരായിരുന്നു എന്ന് നേരത്തെ ഒരു കുറിപ്പിൽ ശോഭന പറഞ്ഞിട്ടുണ്ട്. ശോഭന ഒരു നടിയായതിന് ശേഷവും ആ സൗഹൃദം തുടർന്നുപോന്നു. ഒരുമിച്ച് കിട്ടുന്ന സമയം ഒന്നും ഇരുവരും പാഴാക്കാറുണ്ടായിരുന്നില്ലത്രെ.

കുഞ്ഞുന്നാൾ മുതൽ ഒന്നിച്ചു കളിച്ചു വളർന്നവരാണ്; ഏറ്റവും പ്രിയപ്പെട്ടവളുടെ മരണത്തിൽ മനംനൊന്ത് ശോഭന, വാക്കുകളില്ല!


കരിയറിൽ ശോഭന ഏറ്റവും ശോഭിച്ചു നിൽക്കുന്ന ഒരു അവസരത്തിലാണ് ഇങ്ങനെ ഒരു മരണവാർത്ത. വർഷങ്ങൾക്ക് ശേഷം ശോഭനയും മോഹൻലാലും ഒന്നിച്ച് അഭിനയിച്ച തുടരും എന്ന ചിത്രം വൻ വിജയമായതിന് പിന്നാലെയാണ്, ശോഭനയ്ക്ക് പദ്മഭൂഷൻ പുരസ്കാരവും ലഭിച്ചത്. നൃത്ത വേദികളിലും ശോഭന ഇപ്പോൾ തിരക്കിലാണ്.
അശ്വിനി പി

രചയിതാവിനെക്കുറിച്ച്അശ്വിനി പിഅശ്വിനി- സമയം മലയാളത്തില്‍ എന്റര്‍ടൈന്‍മെന്റ് സെക്ഷനില്‍ സീനിയർ ഡിജിറ്റൽ കണ്ടൻ്റ് പ്രൊഡ്യൂസർ ആയി പ്രവൃത്തിയ്ക്കുന്നു. സിനിമ മേഖലയെ വളരെ ഗൗരവമായി കാണുകയും ആ വിഷയത്തെ കുറിച്ച് അറിയാനും എഴുതാനും താത്പര്യം. സിനിമാ രംഗത്തെ എഴുത്തുകാരുമായും സംവിധായകന്മാരായും അഭിനേതാക്കളുമായി അഭിമുഖം നടത്തിയിട്ടുണ്ട്. വണ്‍, ഇന്ത്യ ഫില്‍മിബീറ്റ് പോലുള്ള ദേശീയ മാധ്യമങ്ങളില്‍ പ്രവൃത്തിച്ചു. നവമാധ്യമ രംഗത്ത് പത്ത് വര്‍ഷത്തെ പ്രവൃത്തി പരിചയം. പൊളിട്ടിക്കല്‍ സയന്‍സില്‍ ബിരുദവും ജേര്‍ണലിസത്തില്‍ ഡിപ്ലോമയും നേടി.... കൂടുതൽ വായിക്കുക

Read Entire Article