Published: July 12 , 2025 10:54 AM IST
1 minute Read
ലണ്ടൻ∙ ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ വിദേശ പര്യടനങ്ങളിൽ കളിക്കാരുടെ കുടുംബാംഗങ്ങൾക്കു നിയന്ത്രണമേർപ്പെടുത്തിയ ബിസിസിഐ തീരുമാനത്തെ ന്യായീകരിച്ച് ടീം പരിശീലകൻ ഗൗതം ഗംഭീർ. കളിക്കാർ ഉല്ലാസയാത്രയ്ക്കല്ല, മറിച്ച് ഉത്തരവാദിത്തപ്പെട്ട ജോലിയുമായാണ് വിദേശ പര്യടനങ്ങൾക്കു പോകുന്നതെന്ന് ഗംഭീർ പറഞ്ഞു.
‘കുടുംബം ഒപ്പമുള്ളത് നല്ലതാണ്. പക്ഷേ, നിങ്ങൾ രാജ്യത്തെ പ്രതിനിധീകരിച്ച്, കൃത്യമായ ദൗത്യവുമായി എത്തിയതാണ്. അതിനാൽ ആ ചുമതല നിർവഹിക്കുന്നതിലാകണം നിങ്ങളുടെ ശ്രദ്ധ. ബാക്കിയെല്ലാം രണ്ടാമതാണ്’– ഗംഭീർ പറഞ്ഞു.
ബോർഡർ– ഗാവസ്കർ പരമ്പരയിലെ തോൽവിക്കു പിന്നാലെയായിരുന്നു വിദേശ പര്യടനങ്ങളിൽ കളിക്കാരുടെ കുടുംബാംഗങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്താൻ ബിസിസിഐ തീരുമാനിച്ചത്. 45 ദിവസത്തിൽ കൂടുതലുള്ള പരമ്പരകളിൽ 2 ആഴ്ചയും ഒരു മാസത്തിൽ താഴെയുള്ള പരമ്പരകളിൽ 7 ദിവസവുമാണ് കുടുംബാംഗങ്ങൾക്ക് ടീമിനൊപ്പം നിൽക്കാൻ അനുമതി.
English Summary:








English (US) ·