'കുട്ടികളെ വെറുതെവിടൂ, അല്ലാത്തപക്ഷം എന്റെ മറ്റൊരു മുഖം കാണേണ്ടിവരും നിങ്ങൾ'; പാപ്പരാസികളോട് പ്രീതി

8 months ago 6

Preity Zinta

നടി പ്രീതി സിന്റ | ഫോട്ടോ: AP

ബോളിവുഡിലെ താരദമ്പതികൾ പലരും തങ്ങളുടെ കുഞ്ഞുമക്കളുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത് തടയാൻ അതീവശ്രദ്ധാലുക്കളാണ്. അക്കൂട്ടത്തിലൊരാളാണ് നടി പ്രീതി സിന്റ. തന്റെ മക്കളായ ജയ്, ജിയ എന്നിവരുടെ ചിത്രങ്ങൾ എടുക്കാനോ പങ്കുവെക്കാനോ ആരെങ്കിലും ശ്രമിച്ചാൽ തനിക്ക് ശരിക്കും ദേഷ്യം വരുമെന്നും അത്തരക്കാർ തന്റെ മറ്റൊരു മുഖം കാണുമെന്നും തുറന്നുപറഞ്ഞിരിക്കുകയാണ് പ്രീതി. ഇരട്ടക്കുട്ടികളാണ് ജയ്‌യും ജിയയും.

കഴിഞ്ഞദിവസം എക്സിൽ ആരാധകരുമായി അവർ സംവദിച്ചിരുന്നു. ഇതിൽ നടിയോട് ഒരു ആരാധകൻ ആവശ്യപ്പെട്ടത് ആരാധകർക്ക് മിക്കവർക്കും അറിയാത്ത ഒരു കാര്യത്തേക്കുറിച്ച് പറയാനാണ്. ചോദ്യത്തിന് മറുപടിയായി പ്രീതി പങ്കുവെച്ചത് ഇങ്ങനെയാണ്, "ക്ഷേത്ര സന്ദർശനസമയത്തും, ഫ്ലൈറ്റ് ഇറങ്ങുമ്പോഴും, അതിരാവിലെയും, ബാത്ത്‌റൂമുകളിലും, സുരക്ഷാ പരിശോധനയുടെ സമയത്തും ഫോട്ടോ എടുക്കുന്നത് ഞാൻ വെറുക്കുന്നു. ഈ സാഹചര്യങ്ങളിൽ അല്ലാതെ എന്നോട് നേരിട്ടുവന്ന് ഫോട്ടോ എടുത്തോട്ടേയെന്ന് ചോദിക്കാവുന്നതാണ്."

തന്റെ കുട്ടികളുടെ ചിത്രങ്ങൾ പകർത്തരുതെന്നും അവർ ആവശ്യപ്പെട്ടു. "കുട്ടികളുടെ ചിത്രങ്ങൾ എടുത്താൽ എനിക്കുള്ളിലെ കാളി അവതാരം പുറത്തുവരാനിടവരുത്തും. അല്ലാത്തപക്ഷം ഞാൻ സന്തോഷവതിയായ ഒരാളാണ്. എൻ്റെ അനുമതിയില്ലാതെ വീഡിയോ എടുക്കാൻ തുടങ്ങരുത്. അത് ശരിക്കും അലോസരപ്പെടുത്തുന്നതാണ്. ദയവായി എന്നോട് മാന്യമായി ചോദിക്കുക. എൻ്റെ കുട്ടികളെ വെറുതെ വിടുക." അവർ കൂട്ടിച്ചേർത്തു.

2016-ലാണ് പ്രീതിയും ജീൻ ഗുഡിനഫും വിവാഹിതരായത്. 2021 നവംബർ 11-ന് അവർക്ക് ജയ് എന്ന മകനും ജിയ എന്ന മകളും ജനിച്ചു. മാർച്ചിൽ, പ്രീതിയും ഭർത്താവും കുട്ടികൾക്കൊപ്പമുള്ള ഹോളി ആഘോഷങ്ങളുടെ നിരവധി ചിത്രങ്ങൾ പങ്കുവെച്ചിരുന്നു.

Content Highlights: Preity Zinta reveals her choler towards unauthorized photos of her twins, Jai and Gia

മാതൃഭൂമി.കോം വാട്സാപ്പിലും

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article