കുട്ടികള്‍ക്ക്‌ ഫാന്റസി ആനിമേഷന്‍ സോങ്ങുമായി 'തമ്പുരുമോള്‍'; ജെലീനയുടെ 'ചെല്ലം' പുറത്തിറങ്ങി

6 months ago 6

18 July 2025, 11:58 AM IST

jelina

ജെലീന, ജെലീന 'ചെല്ലം' വീഡിയോയിൽ | Photo: Special Arrangement, Screen grab/ J Baby's by Sonajelina

ജനപ്രിയ ടെലിവിഷന്‍ പരമ്പരകളിലൂടെ മലയാളികളുടെ പ്രിയപ്പെട്ട താരമായി മാറിയ ജെലീന പി പാടി അഭിനയിച്ച ഗാനം പുറത്തിറങ്ങി. ചെല്ലം എന്ന പേരില്‍ കുട്ടികള്‍ക്കായി ഫാന്റസി ആനിമേഷന്‍ വീഡിയോ ആണ് പുറത്തിറങ്ങിയിരിക്കുന്നത്.

സിവിന്‍ സൈമണ്‍ ആണ് പാട്ടിന് ഈണമൊരുക്കിയിരിക്കുന്നത്. ജേക്കബ് എ.ആര്‍. വരികള്‍ എഴുതി സംവിധാനംചെയ്തിരിക്കുന്നു. എഡിറ്റിങ്ങും ആനിമേഷനും നിര്‍വഹിച്ചിരിക്കുന്നതും ജേക്കബ് എ.ആര്‍. തന്നെയാണ്. അഖില്‍ നെയ്യാറ്റിന്‍കര, രാജേഷ് ധനുവച്ചപുരം എന്നിവരാണ് ഛായാഗ്രഹണം. ഡിആര്‍ജെപി പ്രൊഡക്ഷന്‍സ് ആണ് നിര്‍മാണം. യൂട്യൂബിന് പുറമേ സ്‌പോട്ടിഫൈ, ആപ്പിള്‍ മ്യൂസിക്, സാവന്‍, ട്യൂണ്‍കോര്‍ സാമൂഹികമാധ്യമങ്ങളായ ഫെയ്‌സ്ബുക്ക്, ഇന്‍സ്റ്റഗ്രാം എന്നിവിടങ്ങളിലും പാട്ട് സൗജന്യമായി കേള്‍ക്കാം.

2011-ല്‍ ഏഷ്യാനെറ്റിലെ കുങ്കുമപ്പൂവ് എന്ന പരമ്പരയിലൂടെയാണ് ജെലീന അഭിനയത്തില്‍ അരങ്ങേറ്റം കുറിച്ചത്. വാനമ്പാടി എന്ന സീരിയലിലെ തംബുരു മോള്‍ എന്ന കഥാപാത്രം പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ടതാണ്. പിന്നീട് നിരവധി ചാനലുകളില്‍ 14-ഓം പരമ്പരകളില്‍ വേഷങ്ങള്‍ അവതരിപ്പിച്ചു. യുട്യൂബറായും ഗായികയായും മലയാളികള്‍ക്ക് സുപരിചിതയാണ് ജെലീന.

Content Highlights: Jelina Sona releases a phantasy animation euphony video `Chellam` for children

മാതൃഭൂമി.കോം വാട്സാപ്പിലും

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article