കുട്ടികള്‍, വീട്, താമസം, സിനിമ; കല്യാണത്തിന് ശേഷം എന്താണ് വിജയ് ദേവരകൊണ്ടയുടെയും രശ്മികയുടെയും പ്ലാന്‍?

2 weeks ago 3
രാജകീയമായ ഉദയ്പൂര്‍ വിവാഹത്തിന് ശേഷം കഴിഞ്ഞ ദിവസം രശ്മിക മന്ദാനയുടെയും വിജയ് ദേവരകൊണ്ടയുടെയും വിവാഹ റിസപ്ഷന്‍ ഹൈദരബാദില്‍ വച്ച് നടന്നിരുന്നു. തമിഴ് - തെലുങ്ക് - കന്നട സിനിമ ഇന്റസ്ട്രിയിലെ അടുത്ത സുഹൃത്തുക്കള്‍ക്കും സഹപ്രവര്‍ത്തകര്‍ക്കുമാണ് വിവാഹ സത്കാരത്തില്‍ ക്ഷണം ലഭിച്ചത്. റിസപ്ഷന്റെ രശ്മിക - വിജയ് ലുക്കും ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.

വിവാഹം കഴിഞ്ഞ ഉടനെ ഇരുവരും ക്ഷേത്ര ദര്‍ശനം നടത്തിയതും, അല്ലു അര്‍ജുന്റെ സഹോദരന്‍ അല്ലു സിരിഷിന്റെ പ്രി-വെഡ്ഡിങ് ഫങ്ഷനുകള്‍ക്ക് പങ്കെടുത്തതും, ആരാധകരെ അഭിസംബോധന ചെയ്തതുമൊക്കെയായ വീഡിയോകളും ഫോട്ടോകളും എല്ലാം വൈറലായിരുന്നു. വിവാഹത്തിന് ശേഷം എന്നും തിരക്കുകളും യാത്രകളും പരിപാടികളും തന്നെ. ഇനി എന്താണ് രശ്മികയുടെയും വിജയ് യുടെയും പ്ലാന്‍ എന്നാണ് ആരാധകര്‍ അന്വേഷിക്കുന്നത്.

Also Read: ഞാനോ നീയോ മരിക്കും വരെ, വാക്കുകള്‍ക്കപ്പുറമാണ് ഈ ബന്ധം; നസ്‌റിയ നസീമിന്റെ ഒറിയോ

ഹൈദരബാദിലെ താജ് ഹോട്ടലില്‍ വച്ച് നടന്ന റസപ്ഷന്‍ കഴിഞ്ഞ് ആകെ ക്ഷീണിച്ച് പുറത്തിറങ്ങിയ വിജയ് ദേവരകൊണ്ട യോട് ഇനി എന്താണ് പ്ലാന്‍ എന്ന് പുറത്ത് കാത്തുനിന്ന പാപ്പരാസികള്‍ ചോദിച്ചിരുന്നു, എല്ലാ ആഘോഷങ്ങളും കഴിഞ്ഞു എന്നാണ് ഞങ്ങള്‍ പ്രതീക്ഷിക്കുന്നത്, ഇനി അധോലോകത്തേക്ക് പോകുകയാണ്, അതുകൊണ്ട് ഇനി ശാന്തരാകൂ- എന്ന് വിജയ് ദേവരകൊണ്ട പറഞ്ഞു.

ഹണിമൂണ്‍ പ്ലാന്‍ എന്താണ് എന്നുള്ള വിവരങ്ങളൊന്നും നവദമ്പതികള്‍ പുറത്തുവിട്ടിട്ടില്ല. വിവാഹ ആഘോഷങ്ങളും വിരുന്നുകളും കഴിഞ്ഞാല്‍ ഉടന്‍ കമ്മിറ്റ് ചെയ്ത സിനിമകളുമായുള്ള തിരക്കുകളിലേക്ക് തിരിച്ചെത്തും. അതിനിടയില്‍ നവദമ്പതികളുടെ ഭാവി പരിപാടികളെ കുറിച്ചുള്ള പല പോസ്റ്റുകളും സജീവമാണ്. വിവാഹത്തിന് ശേഷം ഹൈദരബാദിലും, ദുബായിലും ഒന്നുമല്ലത്രെ വിജയ് യും രശ്മികയും സെറ്റിലാവാന്‍ ആഗ്രഹിക്കുന്നത്. തെലുങ്കാനയില്‍ 15 ലക്ഷത്തിന്റെ വീട് എടുത്തിട്ടുണ്ട്. തിരക്കുകളില്‍ നിന്നെല്ലാം മാറി അവിടെ സ്വസ്തമായി ജീവിക്കാനാണത്രെ ഇരുവരുടെയും പ്ലാന്‍.

Also Read: കണ്ണീരോടെ കൂപ്പ് കൈകളോട് അപേക്ഷിക്കുകയാണ്; എന്റെ ഭാവങ്ങളോ സാരിയോ വിശ്വാസത്തെ വ്രണപ്പെടുത്തിയെങ്കില്‍ മാപ്പ്


അതേ സമയം നേരത്തെ ഒരു അഭിമുഖത്തില്‍ രശ്മിക തനിക്കൊരു അമ്മയാവണം എന്ന് പറഞ്ഞ വീഡിയോയും വൈറലാവുന്നുണ്ട്. ഞാന്‍ ഇതുവരെ പാരന്റ് ആയിട്ടില്ല, എന്നാല്‍ എന്നെക്കാള്‍ 16 വയസ്സിന് ഇളയ അനിയത്തി ഉള്ളതുകൊണ്ടു തന്നെ അവള്‍ക്കൊരു അമ്മയാണ് എന്ന ഫീലിങ്‌സ് എനിക്കുണ്ട്. എന്നാല്‍ യഥാര്‍ത്ഥത്തില്‍ ഒരു അമ്മയാവണം എന്ന ആഗ്രഹം എനിക്കുണ്ട്. ഒന്നിലധികം മക്കള്‍ വേണം, അവരെ ഞാന്‍ അത്രയധികം സ്‌നേഹിക്കുകയും പരിചരിക്കുകയും ചെയ്യും. എന്റെ ശരീരം അത്ര ഫിറ്റ് അല്ല എങ്കിലും, മക്കള്‍ക്ക് വേണ്ടി യുദ്ധം ചെയ്യാന്‍ പോലും തയ്യാറാവുന്ന അമ്മയായിരിക്കും ഞാന്‍- എന്നാണ് രശ്മിക പറഞ്ഞത്‌
Read Entire Article