Published: December 26, 2025 04:27 PM IST
1 minute Read
ന്യൂഡൽഹി∙ പ്രധാനമന്ത്രി രാഷ്ട്രീയ ബാല പുരസ്കാരം ഏറ്റുവാങ്ങി ഇന്ത്യൻ ക്രിക്കറ്റ് താരം വൈഭവ് സൂര്യവംശി. രാജ്യത്ത് കുട്ടികൾക്കു നൽകുന്ന ഏറ്റവും ഉയർന്ന ബഹുമതിയാണിത്. വിജയ് ഹസാരെ ട്രോഫി കളിക്കുന്ന ബിഹാർ ടീം ക്യാംപിൽനിന്ന് ന്യൂഡൽഹിയിലെത്തിയ വൈഭവ്, രാഷ്ട്രപതി ദ്രൗപതി മുർമുവിൽനിന്നാണു പുരസ്കാരം സ്വീകരിച്ചത്. പുരസ്കാര വിതരണത്തിനു ശേഷം വൈഭവ് മറ്റു ജേതാക്കൾക്കൊപ്പം പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കാണും.
ധീരത, കല, പരിസ്ഥിതി, സാങ്കേതിക വിദ്യ, സാമൂഹിക സേവനം, കായികം തുടങ്ങിയ മേഖലകളിൽ വലിയ നേട്ടമുണ്ടാക്കുന്ന അഞ്ചിനും 18നും ഇടയിൽ പ്രായമുള്ള കുട്ടികൾക്കാണ് പുരസ്കാരം സമ്മാനിക്കുന്നത്. ഇന്ത്യൻ പ്രീമിയർ ലീഗിൽ രാജസ്ഥാൻ റോയൽസിനു വേണ്ടി അരങ്ങേറിയതോടെയാണ് വൈഭവ് രാജ്യാന്തര തലത്തിൽ ശ്രദ്ധേയനാകുന്നത്. ഐപിഎലിന്റെ അരങ്ങേറ്റ സീസണിൽ തന്നെ സെഞ്ചറി നേടിയ വൈഭവിനെ രാജസ്ഥാൻ റോയൽസ് അടുത്ത സീസണിലേക്കും നിലനിർത്തുകയായിരുന്നു.
2024 ലെ മെഗാലേലത്തിൽ 1.1 കോടി രൂപയ്ക്കാണ് വൈഭവിനെ രാജസ്ഥാൻ വാങ്ങുന്നത്. ലേലത്തിൽ വിറ്റുപോകുന്ന പ്രായം കുറഞ്ഞ താരമെന്ന റെക്കോർഡ് വൈഭവിന്റെ പേരിലാണ്. രാജസ്ഥാൻ ക്യാപ്റ്റൻ സഞ്ജു സാംസണ് പരുക്കേറ്റതോടെ താരത്തിനു പ്ലേയിങ് ഇലവനിലും അവസരം ലഭിച്ചു.
കഴിഞ്ഞ സീസണിൽ രാജസ്ഥാനു വേണ്ടി ഏഴു മത്സരങ്ങൾ കളിച്ച താരം ഒരു സെഞ്ചറിയും അർധ സെഞ്ചറിയുമുൾപ്പടെ 252 റൺസാണ് ആകെ നേടിയത്. ഫസ്റ്റ് ക്ലാസിൽ എട്ടും ലിസ്റ്റ് എയിൽ ഏഴും മത്സരങ്ങൾ കളിച്ചു. ആഭ്യന്തര ക്രിക്കറ്റിൽ ബിഹാറിന്റെ താരമാണു വൈഭവ് സൂര്യവംശി.
What a arrogant infinitesimal for this breathtaking young southpaw.
Heartiest congratulations to Vaibhav Sooryavanshi connected being conferred with the Pradhan Mantri Rashtriya Bal Puraskar, India’s highest civilian honour for children.
At conscionable 14, you person already made the full federation go… pic.twitter.com/4dzzLosgM5
English Summary:








English (US) ·