കുട്ടിയെ കൊലപ്പെടുത്തുന്ന രം​ഗം, ആരോപണങ്ങൾക്ക് തെളിവില്ല; 'വെള്ളിനക്ഷത്ര'ത്തിനെതിരായ കേസ് റദ്ദാക്കി

6 months ago 6

20 July 2025, 06:51 AM IST

Vellinakshatram

‘വെള്ളിനക്ഷത്രം’ സിനിമയുടെ പോസ്റ്റർ, സംവിധായകൻ വിനയൻ | ഫോട്ടോ: അറേഞ്ച്ഡ്, ശ്രീജിത്ത് പി. രാജ് | മാതൃഭൂമി

കൊച്ചി: സെൻസർ ബോർഡ് പ്രദർശനാനുമതി നൽകിയശേഷം കുട്ടിയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തുന്ന സീൻ ഉൾപ്പെടുത്തിയെന്ന പരാതിയിൽ, 2004-ൽ പുറത്തിറങ്ങിയ ‘വെള്ളിനക്ഷത്രം’ എന്ന സിനിമയുടെ നിർമാതാക്കൾക്കെതിരേ വർഷങ്ങളായി തുടരുന്ന കേസ് ഹൈക്കോടതി റദ്ദാക്കി.

പ്രേക്ഷകനെ അസ്വസ്ഥപ്പെടുത്തുന്നതായിരുന്നു സീൻ എന്നാരോപിച്ച് നൽകിയ പരാതിയിലായിരുന്നു നിർമാതാക്കൾക്കെതിരേ തമ്പാനൂർ പോലീസ് കേസെടുത്തത്. ഇതാണ് ജസ്റ്റിസ് കൗസർ എടപ്പഗത്ത് റദ്ദാക്കിയത്. വിനയനായിരുന്നു സംവിധായകൻ. വിതരണക്കാരനായിരുന്ന കോഴിക്കോട് സ്വദേശി അപ്പച്ചനാണ് തിരുവനന്തപുരം മജിസ്‌ട്രേറ്റ് കോടതിയിലെ കേസ് റദ്ദാക്കാനായി ഹൈക്കോടതിയെ സമീപിച്ചത്.

ആരോപിക്കപ്പെടുന്ന സീൻ സെൻസർ ബോർഡ് സർട്ടിഫിക്കറ്റ് നൽകിയ ശേഷം ഉൾക്കൊള്ളിച്ചതാണെന്നതിന് തെളിവൊന്നുമില്ലെന്ന് കോടതി വിലയിരുത്തി. അസ്വസ്ഥതയുണ്ടാക്കുന്ന സീൻ ഉണ്ടെന്നതിന്റെപേരിൽമാത്രം കേസ് നിലനിൽക്കില്ലെന്നും കോടതി പറഞ്ഞു.

Content Highlights: The Kerala High Court dismissed a lawsuit against the makers of the 2004 movie `Vellinakshatram`

മാതൃഭൂമി.കോം വാട്സാപ്പിലും

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article