കുതിപ്പ് തുടരുമോ മെസ്സിപ്പട? ക്ലബ് ലോകകപ്പിൽ ഇന്റർ മയാമി പിഎസ്ജിക്കെതിരേ

6 months ago 6

29 June 2025, 03:45 PM IST

messi

ലയണൽ മെസ്സി | AFP

അറ്റ്‌ലാന്റ (യുഎസ്എ): വിപുലീകരിച്ച ക്ലബ് ഫുട്‌ബോൾ ലോകകപ്പിന്റെ ആകർഷണങ്ങളിലൊന്നാണ് അർജന്റീനാ സൂപ്പർ താരം ലയണൽ മെസ്സിയുടെ സാന്നിധ്യം. മെസ്സി നായകനായ അമേരിക്കൻ ക്ലബ് ഇന്റർ മയാമി പ്രീക്വാർട്ടറിൽ ഞായറാഴ്ച യൂറോപ്യൻ ചാമ്പ്യന്മാരായ പിഎസ്ജിയുമായി ഏറ്റുമുട്ടുകയാണ്. രാത്രി 9.30-നാണ് പോരാട്ടം.

പഴയ ക്ലബ്ബുമായുള്ള പുനഃസമാഗമം കൂടിയാണ് മെസ്സിക്ക് മത്സരം. 2023-ലാണ് മെസ്സി പിഎസ്ജിയിൽനിന്ന് ഇന്റർ മയാമിയിലെത്തിയത്. പിഎസ്ജി കോച്ച് ലൂയി എൻ‌റിക്ക് മുൻപ്‌ ബാഴ്‌സലോണാ പരിശീലകനായിരുന്നു. മെസ്സിയും ലൂയി സുവാരസും സെർജിയൊ ബുസ്‌കെറ്റ്സും ഉൾപ്പെടെയുള്ള പല മയാമി താരങ്ങളും എൻറിക്കിനു കീഴിൽ ബാഴ്‌സയിൽ കളിച്ചവരാണ്.

അപ്രതീക്ഷിത കുതിപ്പുനടത്തിയാണ് മേജർ ലീഗ് സോക്കർ ടീമായ മയാമി നോക്കൗട്ടിലേക്ക് മുന്നേറിയത്. രണ്ടുവട്ടം യൂറോപ്യൻ ചാമ്പ്യന്മാരായ പോർച്ചുഗൽ ടീം പോർട്ടൊയെ അട്ടിമറിക്കാൻ (2-1) മയാമിക്കായി. മെസ്സിയുടെ ഉജ്ജ്വല ഫ്രീകിക്ക്‌ ഗോളിലായിരുന്നു ടീമിന്റെ വിജയം. ബ്രസീലിയൻ വമ്പന്മാരായ പാൽമിറാസിനോട് രണ്ടുഗോളിന് മുന്നിൽനിന്നശേഷം മയാമി സമനില വഴങ്ങിയെങ്കിലും ഗ്രൂപ്പിൽ രണ്ടാമതായി നോക്കൗട്ടിലെത്തി.

ജർമൻ ബുണ്ടസ് ലീഗ് ചാമ്പ്യന്മാരായ ബയേൺ മ്യൂണിക്കും ബ്രസീൽ ടീം ഫ്ലെമംഗൊയും തമ്മിലാണ് രണ്ടാം പോരാട്ടം. ചെൽസിയെ ഗ്രൂപ്പ് മത്സരത്തിൽ കീഴടക്കിയ ഫ്ലെമംഗൊ പ്രതീക്ഷയിലാണ്. എന്നാൽ, ജർമൻ ലീഗ് വീണ്ടെടുത്ത ഫോം തുടരാനാവുമെന്ന് മ്യൂണിക് ടീമിന്റെ കണക്കുകൂട്ടൽ. ഗ്രൂപ്പ് മത്സരത്തിൽ ബെൻഫിക്കയോടേറ്റ തോൽവി (1-0) ബയേൺ കോച്ച് വിൻസെന്റ് കൊമ്പനിക്ക് നേരിയ ആശങ്കയുണ്ടാക്കുന്നുണ്ട്. തിങ്കളാഴ്ച പുലർച്ചെ 1.30-നാണ് മത്സരം.

Content Highlights: fifa nine satellite cupful messis inter miami vs psg

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article