'കുബേര' കേരളത്തിലെത്തിക്കുന്നത് ദുല്‍ഖര്‍ സല്‍മാന്റെ വേഫെറര്‍; ധനുഷ്- നാഗാര്‍ജുന ചിത്രം ജൂണ്‍ 20-ന്

7 months ago 7

13 June 2025, 06:41 PM IST

kubera

പ്രതീകാത്മക ചിത്രം

തമിഴ് സൂപ്പര്‍താരം ധനുഷിനെ നായകനാക്കി സൂപ്പര്‍ഹിറ്റ് തെലുങ്ക് സംവിധായകനും ദേശീയ അവാര്‍ഡ് ജേതാവുമായ ശേഖര്‍ കമ്മൂല ഒരുക്കുന്ന ബിഗ് ബജറ്റ് പാന്‍ ഇന്ത്യന്‍ ചിത്രം 'കുബേര' കേരളത്തില്‍ പ്രദര്‍ശനത്തിന് എത്തിക്കുന്നത് ദുല്‍ഖര്‍ സല്‍മാന്റെ വേഫെറര്‍ ഫിലിംസ്. ചിത്രം ആഗോള റിലീസായി ജൂണ്‍ 20-ന് പ്രദര്‍ശനത്തിനെത്തും. കേരളത്തില്‍ വമ്പന്‍ റിലീസായാണ് ചിത്രം വേഫെറര്‍ ഫിലിംസ് എത്തിക്കുക. തെലുങ്ക് സൂപ്പര്‍താരം നാഗാര്‍ജുനയും പ്രധാനവേഷം ചെയ്യുന്ന ചിത്രത്തിലെ നായികാ വേഷം ചെയ്യുന്നത് രശ്മിക മന്ദാനയാണ്. സുനില്‍ നാരംഗ്, പുസ്‌കര്‍ റാം മോഹന്‍ റാവു എന്നിവര്‍ ചേര്‍ന്ന് ശ്രീ വെങ്കടേശ്വര സിനിമാസ് എല്‍എല്‍പി, അമിഗോസ് ക്രിയേഷന്‍സ് പ്രൈവറ്റ് ലിമിറ്റഡ് എന്നിവയുടെ ബാനറില്‍ നിര്‍മിച്ച ചിത്രം അവതരിപ്പിക്കുന്നത് സോണാലി നാരംഗാണ്.

ചിത്രത്തിന്റെ ഒരു ടീസറും ഗാനങ്ങളും ഇതിനോടകം പുറത്ത് വരികയും ശ്രദ്ധനേടുകയും ചെയ്തിരുന്നു. ട്രാന്‍സ് ഓഫ് കുബേര എന്ന പേരില്‍ റിലീസ് ചെയ്ത ടീസര്‍ മികച്ച പ്രേക്ഷക പ്രശംസയാണ് സാമൂഹികമാധ്യമങ്ങളില്‍നിന്ന് നേടിയത്. വമ്പന്‍ ബജറ്റില്‍ ഒരുക്കിയ ചിത്രം ആക്ഷനും പ്രാധാന്യമുള്ള കഥ പറയുന്ന ഒരു ഡ്രാമ ത്രില്ലറാണെന്ന സൂചനയാണ് ടീസര്‍ നല്‍കിയത്. പ്രശസ്ത നടന്മാരായ ജിം സര്‍ഭും, ദലീപ് താഹിലും നിര്‍ണായക വേഷങ്ങള്‍ ചെയ്യുന്ന 'കുബേര' ഒരു പാന്‍ ഇന്ത്യന്‍ ചിത്രമായാണ് എത്തുന്നത്. തമിഴ്, തെലുങ്ക്, ഹിന്ദി, മലയാളം, കന്നഡ ഭാഷകളില്‍ ഈ ചിത്രം പ്രദര്‍ശനത്തിനെത്തും.


ഛായാഗ്രഹണം: നികേത് ബൊമ്മി, എഡിറ്റര്‍: കാര്‍ത്തിക ശ്രീനിവാസ് ആര്‍, സംഗീതം: ദേവിശ്രീ പ്രസാദ്, പ്രൊഡക്ഷന്‍ ഡിസൈന്‍: തൊട്ട ധരണി, പിആര്‍ഒ: ശബരി.

Content Highlights: Kubera Movie: Dhanush, Nagarjuna Starrer Releases June 20

മാതൃഭൂമി.കോം വാട്സാപ്പിലും

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article