‘കുറച്ചെങ്കിലും നാണം വേണ്ടേ ബിസിസിഐ? ഇത് മൂടൽമഞ്ഞല്ല, പുകമഞ്ഞ്’; മാസ്ക് വച്ച് ഹാർദിക്; തിരുവനന്തപുരത്ത് നടത്താമായിരുന്നല്ലോ എന്ന് തരൂർ

1 month ago 3

ഓൺലൈൻ ഡെസ്‌ക്

Published: December 18, 2025 11:08 AM IST

2 minute Read

ഇന്ത്യ– ദക്ഷിണാഫ്രിക്ക നാലാം ട്വന്റി20 മത്സരത്തിനു മുന്നോടിയായുള്ള വാം അപ്പിനിടെ മാസ്ക് ധരിച്ചിരിക്കുന്ന ഇന്ത്യൻ താരം ഹാർദിക് പാണ്ഡ്യ. കടുത്ത മൂടൽമഞ്ഞിനെ തുടർന്നു മത്സരം ഉപേക്ഷിച്ചിരുന്നു. പിന്നാലെ ലക്നൗ സ്റ്റേഡിയത്തിലെ വായു ഗുണനിലവാര സൂചികയും ചർച്ചയായി. (Photo by Sajjad HUSSAIN / AFP)
ഇന്ത്യ– ദക്ഷിണാഫ്രിക്ക നാലാം ട്വന്റി20 മത്സരത്തിനു മുന്നോടിയായുള്ള വാം അപ്പിനിടെ മാസ്ക് ധരിച്ചിരിക്കുന്ന ഇന്ത്യൻ താരം ഹാർദിക് പാണ്ഡ്യ. കടുത്ത മൂടൽമഞ്ഞിനെ തുടർന്നു മത്സരം ഉപേക്ഷിച്ചിരുന്നു. പിന്നാലെ ലക്നൗ സ്റ്റേഡിയത്തിലെ വായു ഗുണനിലവാര സൂചികയും ചർച്ചയായി. (Photo by Sajjad HUSSAIN / AFP)

ലക്നൗ ∙ ഇന്ത്യ– ദക്ഷിണാഫ്രിക്ക നാലാം ട്വന്റി20 മത്സരം കടുത്ത മൂടൽമഞ്ഞിനെ തുടർന്ന് ഉപേക്ഷിച്ചതിനു പിന്നാലെ ബിസിസിഐക്കെതിരെ വ്യാപക വിമർശനം. ഉത്തരേന്ത്യയിൽ ശൈത്യം ശക്തമാകുന്ന സമയത്ത് മത്സരം സംഘടിപ്പിച്ചതിനെതിരെയാണ് വിമർശനം. ദക്ഷിണാഫ്രിക്കയ്ക്കെതിരായ പരമ്പരയ്ക്ക് ലക്നൗ കൂടാതെ ന്യൂ ചണ്ഡീഗഡ്, ധരംശാല, റാഞ്ചി, റായ്പുർ, വിശാഖപട്ടണം, കട്ടക്ക്, അഹമ്മദാബാദ്, ഗുവാഹത്തി, കൊൽക്കത്ത തുടങ്ങിയ വേദികളാണ് ബിസിസിഐ അനുവദിച്ചിരുന്നത്. ഇതിൽ വിശാഖപട്ടണം മാത്രമാണ് ദക്ഷിണേന്ത്യയിലുള്ളത്.

നവംബർ–ഡിസംബർ മാസങ്ങളിൽ, ശൈത്യം ശക്തമാകുന്ന സമയത്തു നടന്ന പരമ്പരയ്ക്ക് ഉത്തരേന്ത്യൻ വേദികൾ മാത്രം അനുവദിച്ച ബിസിസിഐയുടെ തീരുമാനത്തെയാണ് സമൂഹമാധ്യമങ്ങളിൽ എല്ലാവരും ചോദ്യം ചെയ്യുന്നത്. ലക്നൗ, ന്യൂ ചണ്ഡീഗഡ്, ധരംശാല തുടങ്ങിയ സ്ഥലങ്ങളിൽ മലിനീകരണ തോതും വളരെയധികം ഉയരുന്ന സമയമാണിത്.

🚨Can you IMAGINE?

The 4th T20i lucifer betwixt India and South Africa delayed owed to contamination successful Lucknow.

Hardik Pandya was seen wearing a look mask.

It is precise unsafe for players to play successful this deadly toxic air. pic.twitter.com/IiGLnxKPlb

— Mohit Chauhan (@mohitlaws) December 17, 2025

വായു ഗുണനിലവാര സൂചിക (എക്യുഐ) ലക്നൗവിൽ ബുധനാഴ്ച 400ന് മുകളിൽ അപകടകരമായ ശ്രേണിയിൽ ആയിരുന്നു. ഇതോടെ താരങ്ങളുടെ ആരോഗ്യസംരക്ഷണം സംബന്ധിച്ച് ബിസിസിഐയുടെ പ്രതിബദ്ധതയെക്കുറിച്ചും ചോദ്യങ്ങൾ ഉയർന്നു. ഇന്ത്യൻ ടീം വാം അപ് ചെയ്യുന്നതിനിടെ ഓൾറൗണ്ടർ ഹാർദിക് പാണ്ഡ്യ സർജിക്കൽ മാസ്ക് ധരിച്ചിരുന്നു. മൂന്നാം ട്വന്റി20 നടന്ന ധരംശാലയിലെ എക്യുഐ നിലവാരവും മോശമായിരുന്നു. ന്യൂ ചണ്ഡീഗഡിലും അവസ്ഥ വിഭിന്നമായിരുന്നില്ല.

ലക്നൗവിൽ വൈകിട്ട് ഏഴിന് ആരംഭിക്കേണ്ടിയിരുന്ന മത്സരം നടത്താനുള്ള സാധ്യതകൾ തേടി അംപയർമാർ 6 തവണ ഗ്രൗണ്ട് പരിശോധിച്ചിരുന്നു. എന്നാൽ മൂടൽമഞ്ഞ് കാഴ്ചയ്ക്ക് തടസ്സമായി തുടർന്നതോടെ രാത്രി 9.30ന് മത്സരം ഉപേക്ഷിക്കാൻ തീരുമാനിച്ചു. ഏഴരയോടെ തന്നെ ഇരു ടീമിലെ താരങ്ങൾ വാം അപ് അവസാനിപ്പിച്ച് ഡ്രസിങ് റൂമിലേക്ക് മടങ്ങിയിരുന്നു. അസഹനീയമായ തണുപ്പ് സഹിച്ചിരുന്ന കാണികൾ ഒമ്പതു മണിയോടെയും ഗ്രൗണ്ട് വിട്ടു തുടങ്ങി.

രാത്രിയാകും തോറും വിസിബിലിറ്റി പ്രശ്നം കൂടുമെന്ന് അറിയാമായിരുന്നിട്ടും ഈ സമയത്ത് മത്സരം നിശ്ചയിച്ചതും ബിസിസിഐയുടെ വീഴ്ചയായി ചൂണ്ടിക്കാട്ടുന്നു. ഉച്ചയ്ക്കു ശേഷം മത്സരം സംഘടിപ്പിച്ചിരുന്നെങ്കിലും ടിക്കറ്റെടുത്ത കാണികൾക്ക് നിരാശരായി മടങ്ങേണ്ടി വരില്ലായിരുന്നു. കോൺഗ്രസ് എംപി ശശി തരൂരും ബിസിസിഐയുടെ ഷെഡ്യൂളിങ്ങിലെ വീഴ്ചയെ ചൂണ്ടിക്കാട്ടി രംഗത്തെത്തി.

Cricket fans person been waiting successful vain for the #INDVSSAODI to commencement successful Lucknow. But acknowledgment to dense smog, pervasive successful astir northbound Indian cities, and an AQI of 411, visibility is excessively mediocre to licence a crippled of cricket. They should’ve scheduled the crippled successful Thiruvananthapuram, where…

— Shashi Tharoor (@ShashiTharoor) December 17, 2025

‘‘ലക്നൗവിൽ ഇന്ത്യ– ദക്ഷിണാഫ്രിക്ക മത്സരം ആരംഭിക്കുന്നതിനായി ക്രിക്കറ്റ് ആരാധകർ വെറുതെ കാത്തിരിക്കുകയായിരുന്നു. മിക്ക ഉത്തരേന്ത്യൻ നഗരങ്ങളിലും വ്യാപകമായ പുകമഞ്ഞും 411 എന്ന എക്യുഐ കാരണം, ക്രിക്കറ്റ് കളിക്കാനുള്ള ദൃശ്യപരത വളരെ കുറവാണ്. എക്യുഐ ഇപ്പോൾ ഏകദേശം 68 ആയ തിരുവനന്തപുരത്ത് അവർ മത്സരം ഷെഡ്യൂൾ ചെയ്യണമായിരുന്നു! ’’– തരൂർ എക്സിൽ കുറിച്ചു.

മൂടൽമഞ്ഞല്ല മലിനീകരണം മൂലമുണ്ടായ പുകമഞ്ഞ് കാരണമാണ് മത്സരം ഉപേക്ഷിച്ചതെന്നും മലിനീകരണം കാരണം ഒരു മത്സരം ഉപേക്ഷിക്കേണ്ടി വന്നതിന്റെ അവസ്ഥ ആലോചിച്ചു നോക്കൂ എന്നും പലരും കമന്റിട്ടു. ‘ആരാണ് ഈ സമയത്ത് ലക്നൗവിൽ മത്സരം സംഘടിപ്പിച്ചത്, കുറച്ചെങ്കിലും നാണം വേണ്ടേ ബിസിസിഐ?’, ‘ഇന്ത്യയിലെ മലിനീകരണം അനിയന്ത്രിതമാകുന്നു, ക്രിക്കറ്റ് മത്സരങ്ങളെ പോലും ബാധിക്കുന്നു’ എന്നിങ്ങനെ പോകുന്നു കമന്റുകൾ.

റൊട്ടേഷൻ വ്യവസ്ഥയിലാണ് ഇന്ത്യയിലെ സ്റ്റേഡിയങ്ങൾക്ക് ബിസിസിഐ ക്രിക്കറ്റ് മത്സരങ്ങൾക്ക് വേദി അനുവദിക്കുന്നത്. എന്നാൽ ഇത്തരത്തിലുള്ള സാഹചര്യങ്ങളുണ്ടായാൽ സമയക്രമത്തിലുൾപ്പെടെ മാറ്റം വരുത്താൻ ബിസിസിഐ തയാറാകണമെന്ന് ഒട്ടേറേ പേർ ചൂണ്ടിക്കാട്ടുന്നു. ഒരു പരമ്പരയിലെ തന്നെ വേദികൾ പരസ്പരം വച്ചു മാറുന്നതും അടുത്ത പരമ്പരയ്ക്കുള്ള ഒരു വേദിയിലേക്ക് മത്സരം മാറ്റുക തുടങ്ങിയ നടപടികളും സ്വീകരിക്കാം. ജനുവരിയിൽ ആരംഭിക്കുന്ന ന്യൂസീലൻഡിനതിരായ പരമ്പരയ്ക്ക് വഡോദര, രാജ്കോട്ട്, ഇൻഡോർ, നാഗ്പുർ, റായ്പുർ, വിശാഖപട്ടണം, തിരുവനന്തപുരം എന്നീ നഗരങ്ങളാണ് അനുവദിച്ചിരിക്കുന്നത്. വടക്കുകിഴക്കൻ നഗരമായ ഗുവാഹത്തിയിൽ ഒരു മത്സരം മാത്രമേ ഷെഡ്യൂൾ ചെയ്തിട്ടുള്ളൂ. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ അവസാന ട്വന്റി20 അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിലാണ്.

English Summary:

India vs South Africa T20 lucifer successful Lucknow was abandoned owed to dense smog, starring to wide disapproval of the BCCI for scheduling matches successful North India during highest winter. The determination to big games successful pollution-prone areas has sparked concerns astir subordinate wellness and lucifer viability, urging the BCCI to reconsider venue enactment strategies.

Read Entire Article