കുറച്ച് ഓവര്‍ ആയാലേ എല്ലാവരും ശ്രദ്ധിക്കൂ! കാവ്യ മാധവനും ദിലീപും ജീവിതത്തിലും അടിച്ചു പൊളിക്കുകയാണ്!

2 weeks ago 3
ഓണ്‍സ്‌ക്രീന്‍ ഹിറ്റ് ജോഡികളാണ് കാവ്യ മാധവനും ദിലീപും. ഇരുപതിലധികം സിനിമകളില്‍ ഇരുവരും ജോഡി ചേര്‍ന്ന് അഭിനയിച്ചിട്ടുണ്ട്. കാവ്യയും ദിലീപും ഒന്നിച്ച് ഒരു സ്‌ക്രീനില്‍ എത്തുമ്പോള്‍ അത് കോമഡിയാണെങ്കിലും റൊമാന്‍സ് ആണെങ്കിലും വഴക്കാണെങ്കിലും പ്രേക്ഷകര്‍ക്ക് എന്റര്‍ടൈന്‍മെന്റ് ആയിരുന്നു. എന്നാല്‍ ഇപ്പോള്‍ കാവ്യ അഭിനയം നിര്‍ത്തിയതോടെ ഇരുവരുടെയും ഓണ്‍സ്‌ക്രീന്‍ കെമിസ്ട്രി ആരാധകര്‍ക്ക് മിസ്സിങ് ആണ്.

സിനിമയില്‍ ഒന്നിച്ച് ആടിപ്പാടി എത്തുന്നില്ലെങ്കില്‍ എന്താണ്, ജീവിതത്തിലും അവര്‍ അങ്ങനെ തന്നെയാണ് എന്ന് കാണിക്കുന്നതാണ് പുതിയ വീഡിയോ . ആലപ്പുഴയില്‍ കാവ്യ മാധവനും ദിലീപും അടിച്ചു പൊളിക്കുന്ന വീഡിയോയും ഫോട്ടോയുമൊക്കെയാണ് ഇപ്പോള്‍ ഫാന്‍സ് പേജുകളിലൂടെ പുറത്തുവരുന്നത്. സിഐഡി മൂസ എന്ന ചിത്രത്തിലെ കുറച്ച് ഓവര്‍ ആയാലേ എല്ലാവരും ശ്രദ്ധിക്കൂ എന്ന ഡയലോഗോടുകൂടെയാണ് വീഡിയോ. വീഡിയോയിലെ രംഗങ്ങള്‍ പഴയ പല കാവ്യ - ദിലീപ് സിനിമകളും ഓര്‍മപ്പെടുത്തുന്നതാണ്.

Also Read: വിവാഹ മോചനത്തിന് ശേഷം കരിയറും കാശും ഇല്ലാത്ത അവസ്ഥ; വഴി മുട്ടിയപ്പോഴും കടം വാങ്ങിയില്ല, ഐശ്വര്യ പറയുന്നു

അഞ്ചാം വയസ്സില്‍ അഭിനയ ലോകത്തേക്ക് എത്തിയതാണ് കാവ്യ മാധവന്‍ . ബാലതാരമായി തുടങ്ങി, ലാല്‍ ജോസ് ചിത്രത്തില്‍ ദിലീപിന്റെ നായികയായി മുന്‍നിരയിലേക്ക് വന്നു. പിന്നീട് മലയാളത്തിന്റെ കാവ്യ ഭംഗിയായി വളര്‍ന്നു. ആദ്യ വിവാഹത്തിന് ശേഷം കാവ്യ സിനിമയില്‍ നിന്ന് ചെറിയൊരു ബ്രേക്ക് എടുത്തിരുന്നു. വിവാഹം കഴിഞ്ഞാല്‍ കുടുംബിനിയായി ജീവിക്കാനാണ് തനിക്കിഷ്ടം എന്ന് ആദ്യമേ കാവ്യ പറഞ്ഞിരുന്നു. പക്ഷേ വിവാഹ മോചനത്തിന് ശേഷം കാവ്യ ഗദ്ദാമ എന്ന ചിത്ത്രതിലൂടെ ശക്തമായ തിരിച്ചുവരവ് നടത്തി.


പിന്നീട് സിനിമയില്‍ കാവ്യ സജീവമായി. കാവ്യ മാധവന്‍ വിവാഹ മോചിതയായ നാലഞ്ച് വര്‍ഷം കഴിയുമ്പോഴേക്കും ദിലീപും മഞ്ജു വാര്യരും വേര്‍പിരിഞ്ഞിരുന്നു. ഇതോടെ കാവ്യയും ദിലീപും വിവാഹിതരാവുന്നു എന്ന ഗോസിപ്പുകളും സജീവമായി. ആ ഗോസിപ്പുകള്‍ കത്തി നില്‍ക്കുമ്പോഴാണ് മകള്‍ മീനാക്ഷിയുടെ അറിവോടെയും സമ്മതത്തോടെയും കാവ്യയെ ദിലീപ് ജീവിതത്തിലേക്ക് സ്വീകരിച്ചത്. ദിലീപുമായുള്ള വിവാഹത്തിന് ശേഷം കാവ്യ പൂര്‍ണമായും അഭിനയം ഉപേക്ഷിക്കുകയായിരുന്നു. 2017 ല്‍ നടിയെ ആക്രമിച്ച കേസില്‍ അറസ്റ്റ് ചെയ്യപ്പെട്ടതോടെ ദിലീപിന്റെ കരിയറില്‍ വലിയൊരു കരി നിഴലും വീണു. ഇപ്പോള്‍ വളരെ സെലക്ടീവായിട്ടാണ് ദിലീപും സിനിമകള്‍ ചെയ്യുന്നത്.
Read Entire Article