കുറേക്കാലം ബോഡിഷെയിമിങ് നേരിട്ടു, ഇന്ദ്രന്‍സ് സാറിനെ കാണുമ്പോള്‍ ആശ്ചര്യം തോന്നുന്നു എന്ന് സൂര്യ

1 month ago 7

Authored by: അശ്വിനി പി|Samayam Malayalam2 May 2026, 4:40 americium IST

ഓരോ സിനിമകളിലൂടെയും ഇപ്പോള്‍ പ്രേക്ഷകരെ അമ്പരപ്പിച്ചുകൊണ്ടിരിയ്ക്കുകയാണ് ഇന്ദ്രന്‍സ് എന്ന നടന്‍. സൂര്യ നായകനാകുന്ന കറുപ്പ് ആണ് അദ്ദേഹത്തിന്റെ പുതിയ സിനിമ

suriya indransഇന്ദ്രൻസിനെ കുറിച്ച് സൂര്യ പറഞ്ഞത്
ഇന്ദ്രന്‍സ് എന്ന നടന്റെ സിംപ്ലിസിറ്റിയെ കുറിച്ചും, ഇപ്പോള്‍ അദ്ദേഹം ചെയ്തുകൊണ്ടിരിയ്ക്കുന്ന പല തരം വേഷങ്ങളെ കുറിച്ചും മലയാളി പ്രേക്ഷകര്‍ വാചാലരാണ്. തുടക്കകാലത്ത് വെറും കോമഡി റോളുകള്‍ മാത്രം ചെയ്തിരുന്ന ഇന്ദ്രന്‍സ് ഇപ്പോള്‍ ഓരോ സിനിമയിലും പ്രേക്ഷകരെ അമ്പരപ്പിക്കുന്നു. ഏറ്റവുമൊടുവില്‍ പാട്രിയേറ്റില്‍ വരെ അദ്ദേഹം മികച്ച ഒരു റോളുമായി എത്തി.

ഇനി ഇന്ദ്രന്‍സിനെ മലയാളികള്‍ കാണാന്‍ പോകുന്നത് സൂര്യ നായകനാകുന്ന കറുപ്പ് എന്ന തമിഴ് ചിത്രത്തിലാണ്. ആര്‍ ജെ ബാലാജി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് കഴിഞ്ഞ ദിവസം നടന്നിരുന്നു. അവിടെ സാക്ഷാല്‍ സൂര്യ ഇന്ദ്രന്‍സിനെ കുറിച്ച് സംസാരിച്ച വാക്കുകളാണ് ഇപ്പോള്‍ വൈറലാവുന്നത്.

Also Read: തൃഷയായി ഇരിക്കുക എന്നത് അത്ര എളുപ്പമല്ല, എതെല്ലാം എങ്ങനെ മാനേജ് ചെയ്യുന്നു എന്ന് തൃഷയ്‌ക്കേ അറിയൂ; ആര്‍ജെ ബാലാജി

ഇന്ദ്രന്‍സ് സാറിനും ഞാന്‍ നന്ദി പറയണം. ഞാന്‍ നാഷണല്‍ അവാര്‍ഡ് വാങ്ങുമ്പോള്‍ അദ്ദേഹവും നാഷണല്‍ അവാര്‍ഡ് വാങ്ങിയിരുന്നു. അദ്ദേഹത്തിന്റെ സിനിമകളൊക്കെ കാണുമ്പോള്‍ എനിക്ക് ആശ്ചര്യമാണ് തോന്നുന്നത്. കുറേ കാലം അദ്ദേഹത്തെ വച്ച് ബോഡി ഷെയിമിങ് മാത്രമാണ് ചെയ്തുകൊണ്ടിരുന്നത്. പക്ഷേ അപ്പോഴും വ്യത്യസ്തമായ റോളുകള്‍ ചെയ്തുകൊണ്ടേയിരുന്നു. ഇപ്പോഴും യൂട്യൂബില്‍ റീല്‍സ് നോക്കിയാല്‍, ഇന്ദ്രന്‍സ് ആക്ടിങ്, ഇന്ദ്രന്‍സ് മൂവീസ് എന്ന് ടൈപ് ചെയ്താല്‍ അദ്ദേഹത്തിന്റെ വളരെ വ്യത്യസ്തമായ ഒരുപാട് കഥാപാത്രങ്ങള്‍ നിങ്ങള്‍ക്ക് കാണാന്‍ സാധിക്കും. ഓരോ സിനിമയിലും ഓരോ ആളായി വരും, ആളെ കണ്ടാല്‍ നിങ്ങള്‍ക്ക് വിശ്വസിക്കാനേ സാധിക്കില്ല.

അദ്ദേഹത്തിന്റെ സ്വപ്‌നങ്ങളെ കുറിച്ച് പറയാനും ഞാന്‍ ആഗ്രഹിക്കുന്നു. ഒരു ട്രെയിലായി തുടങ്ങി, കോസ്റ്റിയൂമറായി, അതിന് ശേഷം ചെറിയ ചെറിയ റോളുകള്‍ ചെയ്ത് ഇന്ന് നാഷണല്‍ അവാര്‍ഡ് വാങ്ങുന്ന വിധത്തിലേക്ക് ഒരു നായകനായി അദ്ദേഹം മാറി. ഇന്ദ്രന്‍സ് സര്‍ നാലാം ക്ലാസ് വരെയായിരുന്നു പഠിച്ചത്, ഇപ്പോള്‍ തിരിച്ച് പോയി എഴാം ക്ലാസ് പരീക്ഷ എഴുതിയിരിക്കുന്നു. സ്വപ്‌നങ്ങള്‍ക്ക് കാലാവധിയേ ഇല്ല എന്ന് അദ്ദേഹം തെളിയിച്ചുകൊണ്ടിരിക്കുന്നു- സൂര്യ പറഞ്ഞു


ഇന്ദ്രന്‍സ് അഭിനയിക്കുന്ന നാലാമത്തെ തമിഴ് സിനിമയാണ് സൂര്യയുടെ കറുപ്പ്. ടിവി ചന്ദ്രന്‍ സംവിധാനം ചെയ്ത ആടും കൂത്ത് എന്ന ചിത്രത്തിലൂടെയായിരുന്നു തമിഴിലേക്കുള്ള അരങ്ങേറ്റം. പിന്നീട് വിജയ് യുടെ നന്‍പന്‍ എന്ന ചിത്രത്തില്‍ ചെറിയൊരു റോള്‍ ചെയ്തിരുന്നു. എംഎ നിഷാദിന്റെ കെനി (കിണര്‍) എന്ന ദ്വിഭാഷ ചിത്രമാണ് മറ്റൊന്ന്.
അശ്വിനി പി

രചയിതാവിനെക്കുറിച്ച്അശ്വിനി പിസമയം മലയാളത്തില്‍ എന്റര്‍ടൈന്‍മെന്റ് സെക്ഷനില്‍ സീനിയർ ഡിജിറ്റൽ കണ്ടൻ്റ് പ്രൊഡ്യൂസറാണ് അശ്വിനി പി. 2013 ലാണ് പത്രപ്രവർത്തക എന്ന നിലയിലുള്ള കരിയർ ആരംഭിച്ചത്. വൺഇന്ത്യ - ഫിൽമിബീറ്റ് പോലുള്ള ദേശീയ മാധ്യമങ്ങളിൽ പ്രവ‍ൃത്തിച്ചു. സിനിമ മേഖലയെ വളരെ ഗൗരവമായി കാണുകയും ആ വിഷയത്തെ കുറിച്ച് അറിയാനും എഴുതാനുമാണ് താത്പര്യം. സിനിമാ രംഗത്തെ എഴുത്തുകാരുമായും സംവിധായകന്മാരായും അഭിനേതാക്കളുമായി അഭിമുഖം നടത്തിയിട്ടുണ്ട്. സിനിമ ചർച്ചകളിൽ പങ്കെടുത്തിട്ടുണ്ട്. നവമാധ്യമ രംഗത്ത് 13 വര്‍ഷത്തെ പ്രവൃത്തി പരിചയം. പൊളിട്ടിക്കല്‍ സയന്‍സില്‍ ബിരുദവും ജേര്‍ണലിസത്തില്‍ ഡിപ്ലോമയും നേടി.... കൂടുതൽ വായിക്കുക

Read Entire Article