Authored by: അശ്വിനി പി|Samayam Malayalam•15 Jun 2025, 6:33 pm
ഒരു ചുംബനം തരുമോ എന്ന് ചോദിച്ച് ഒരു കൂട്ടം ആളുകൾ മാളവികയെയും കൂട്ടുകാരെയും വളഞ്ഞിടുകയായിരുന്നു. മുംബൈ നഗരം സ്ത്രീകൾക്ക് ഒട്ടും സുരക്ഷിതമല്ല എന്ന് പറഞ്ഞുകൊണ്ടായിരുന്നു മാളവികയുടെ തുറന്നു പറച്ചിൽ
മാളവിക മോഹനൻ മലയാളിയാണെങ്കിലും മാളവിക മോഹനൻ പഠിച്ചതും വളർന്നതും എല്ലാം മുംബൈയിലാണ്. കഴിഞ്ഞ ദിവസം ഒരു ചാറ്റ് ഷോയിൽ സംസാരിക്കവെ, മുംബൈയിലെ ട്രെയിനിൽ തനിക്കും കൂട്ടുകാരികൾക്കും ഉണ്ടായ ദുരനുഭവത്തെ കുറിച്ച് തുറന്ന് പറഞ്ഞിരുന്നു. മുംബൈയിൽ സ്ത്രീകൾ ഒട്ടും സുരക്ഷിതരല്ല, ട്രെയിനിൽ സഞ്ചരിക്കുകയായിരുന്ന തനിക്കും തന്റെ കൂട്ടുകാരികൾക്കും ഒരു കൂട്ടം ആളുകളുടെ അടുത്ത് നിന്ന് മോശം അനുഭവം നേരിട്ടു എന്നാണ് മാളവിക പറഞ്ഞത്. ഒന്ന് ചുംബിച്ചോട്ടെ എന്ന് ചോദിച്ച് ആ കൂട്ടം തങ്ങളെ വളഞ്ഞിട്ടു എന്നാണ് മാളവിക പറഞ്ഞത്.
Also Read: അച്ഛൻ പോയി എന്ന വാർത്ത കേട്ടതും ഠപ്പേ ന്ന് ഞാൻ താഴെ വീണു, കല്യാണം വരെയും ഞാൻ അച്ഛനൊപ്പം തന്നെയായിരുന്നു; കരച്ചിലടക്കാനാവാതെ റിമിഇപ്പോഴിതാ മാളവികയുടെ ആ തുറന്ന് പറച്ചിലിനോട് മുംബൈ പൊലീസ് എക്സിലൂടെ (ട്വിറ്റർ) പ്രതികരിച്ചിരിയ്ക്കുന്നു. മിസ് മാളവിക, ഒരു ഓൺലൈൻ മാധ്യമത്തിൽ നിങ്ങൾ നൽകിയ ലേഖനം കണ്ടു, നിങ്ങൾക്കുണ്ടായ അനുഭവവും, നഗരത്തിൽ സ്ത്രീകളുടെ സുര്ക്ഷയെ കുറിച്ച് ആശങ്കപ്പെടുന്നതായും കണ്ടു. ഇത്തരം അനുഭവങ്ങൾ അമ്പരപ്പിക്കുന്നതും ഒരുപാട് ദീർഘകാല സ്വാധീനം നൽകും എന്നും ഞങ്ങൾക്ക് സങ്കൽപ്പിക്കാൻ കഴിയും. അതുകൊണ്ട് എപ്പോൾ, ഏത് സമയത്ത്, എവിടെ വച്ചു നിങ്ങൾക്ക് ഈ അനുഭവം ഉണ്ടായി എന്നത് വിഷയമല്ല, ദയവു ചെയ്ത് 112 അല്ലെങ്കിൽ 100 എന്ന നമ്പറിൽ ഞങ്ങലെ ബന്ധപ്പെടുക. കഴിയുന്നത്രയും വേഗം ഞങ്ങൾ പിന്തുണ നൽകും, റിപ്പോർട്ട് ചെയ്യാതിരിക്കുന്നിടത്തോളം കുറ്റവാളികൾ കൂടുതൽ ധൈര്യശാലികളാകുന്നു.
കുറ്റവാളികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരും, മാളവിക മോഹന് മറുപടി നൽകി മുംബൈ പൊലീസ്; എന്താണ് സംഭവിച്ചത്?
മുംബൈ നഗരം എന്നും സ്ത്രീകൾക്ക് സുരക്ഷിതമാണ്. അത് ഞങ്ങൾ എന്നും ഉറപ്പുവരുത്തും. റിപ്പോർട്ട് ചെയ്തു കഴിഞ്ഞാൽ കുറ്റവാളികളെ ഉചിതമായ നിയമത്തിലൂടെ നേരിടും. ദയവു ചെയ്ത് നല്ല രീതിയിൽ നിങ്ങൾ റിപ്പോർട്ട് ചെയ്യുക, അത് ഇത്തരം പ്രശ്നങ്ങൾ തുടർന്ന് ഉണ്ടാവുന്നത് നിയന്ത്രിയ്ക്കും, ഇത് ഒരിക്കലും സാമാന്യവത്കരിക്കാൻ കഴിയില്ല- എന്നാണ് മുംബൈ പൊലീസിന്റെ ട്വീറ്റ്. ഇതിനോട് മാളവിക ഇതുവരെ പ്രതികരിച്ചിട്ടില്ല.

രചയിതാവിനെക്കുറിച്ച്അശ്വിനി പിഅശ്വിനി- സമയം മലയാളത്തില്‍ എന്റര്‍ടൈന്‍മെന്റ് സെക്ഷനില്‍ സീനിയർ ഡിജിറ്റൽ കണ്ടൻ്റ് പ്രൊഡ്യൂസർ ആയി പ്രവൃത്തിയ്ക്കുന്നു. സിനിമ മേഖലയെ വളരെ ഗൗരവമായി കാണുകയും ആ വിഷയത്തെ കുറിച്ച് അറിയാനും എഴുതാനും താത്പര്യം. സിനിമാ രംഗത്തെ എഴുത്തുകാരുമായും സംവിധായകന്മാരായും അഭിനേതാക്കളുമായി അഭിമുഖം നടത്തിയിട്ടുണ്ട്. വണ്‍, ഇന്ത്യ ഫില്‍മിബീറ്റ് പോലുള്ള ദേശീയ മാധ്യമങ്ങളില്‍ പ്രവൃത്തിച്ചു. നവമാധ്യമ രംഗത്ത് പത്ത് വര്‍ഷത്തെ പ്രവൃത്തി പരിചയം. പൊളിട്ടിക്കല്‍ സയന്‍സില്‍ ബിരുദവും ജേര്‍ണലിസത്തില്‍ ഡിപ്ലോമയും നേടി.... കൂടുതൽ വായിക്കുക





English (US) ·