കുളിക്കുന്നത് പോലുള്ള ഡ്രസ്സ് ഇട്ട് വന്നപ്പോള്‍ ഐശ്വര്യ ലക്ഷ്മി എന്തിന് ഇത് ചെയ്തു എന്ന് ഞാനും ചിന്തിച്ചു പോയി എന്ന് പറഞ്ഞുകൊണ്ടാണ് രഞ്ജിനി ഈ വിഷയത്തെ കുറിച്ച് സംസാരിക്കുന്നത്. അത് എന്റെ ഭാഗത്ത് നിന്ന് വന്ന തെറ്റാണ് എന്ന് പൂര്‍ണമായും അംഗരീകരിച്ചുകൊണ്ടാണ് ഐശ്വര്യ ലക്ഷ്മി മറുപടി നല്‍കിയത്, ഇതൊരിക്കലും ഒരു വിശദീകരണമല്ല, എന്താണ് സംഭവിച്ചത് എന്ന് പറയുക മാത്രമാണ് ചെയ്യുന്നത് എന്ന് ഐശ്വര്യ ലക്ഷ്മി പറയുന്നുണ്ട്.
എനിക്കിനി ദുല്‍ഖര്‍ സല്‍മാനൊപ്പം അഭിനയിക്കാന്‍ കഴിയില്ല, അത്രയധികം അത് ബാധിച്ചു; തുറന്ന് പറഞ്ഞ് ഐശ്വര്യ ലക്ഷ്മി
ഏഴെട്ട് ദിവസത്തെ നൈറ്റ് ഷൂട്ട് കഴിഞ്ഞ് എന്തെങ്കിലും ആവട്ടെ എന്ന് കരുതി ഇട്ട ഡ്രസ്സാണ് അത്. കുളിക്കുന്നതിനിടയില്‍ വന്ന് ഉദ്ഘാടനം ചെയ്ത് പോയതാണോ എന്നൊക്കെ പലരും ചോദിക്കുന്നുണ്ടായിരുന്നു, സത്യമാണ്, അത് തന്നെയാണ് സംഭവിച്ചത് എന്ന് ഐശ്വര്യ പറയുന്നു.
വാസ്തവത്തില്‍ അന്ന് എന്റെ സ്റ്റൈലിസ്റ്റും എന്നോട് പറഞ്ഞിരുന്നു, മറ്റൊരു ചോക്കര്‍ ഇടാം, മുടി ഫ്രീയായിട്ട് ഇടാം എന്നൊക്കെ. എന്റെ ഫ്രണ്ടസും മാനേജേഴ്‌സും എല്ലാം റൂമിലുണ്ടായിരുന്നു, ഇത് വേണ്ട, നമുക്ക് മറ്റെന്തെങ്കിലുമൊക്കെ നോക്കാം എന്ന് അവരൊക്കെ പറയുന്നുണ്ടായിരുന്നു. വേണ്ട, എനിക്കൊന്നിനും വയ്യ എന്ന് പറഞ്ഞ് ഞാന്‍ തന്നെയാണ് അത് തിരഞ്ഞെടുത്തത്. എനിക്ക് വേറെ ഓപ്ഷനില്ലാത്തതുകൊണ്ടോ, മറ്റൊരു വഴിയും ഇല്ലാത്തതുകൊണ്ടോ ഒന്നുമല്ല, എന്നിട്ടും ഞാന്‍ തന്നെ തിരഞ്ഞെടുത്തതാണത്.
ഇതാണ് ഫാഷന്‍, ഇതില്‍ ഞാന്‍ കോണ്‍ഫിഡന്റാണ് എന്നൊക്കെ പറഞ്ഞാണ് അതിട്ടത്. അത് പാളിപ്പോയി എന്ന് ആദ്യം തിരിച്ചറിഞ്ഞതും ഞാന്‍ തന്നെയാണ്. കാറിലിരുന്നപ്പോള്‍ തന്നെ എനിക്കത് മനസ്സിലായി. പക്ഷേ അതൊരു എപിക് തന്നെയായിരുന്നു- പൊട്ടിച്ചിരിച്ചുകൊണ്ട് ഐശ്വര്യ ലക്ഷ്മി പറഞ്ഞു.
ക്ലീവേജ് കാണിച്ചു എന്നതായിരുന്നു മറ്റൊരു ഡ്രസ്സിന് വന്ന ട്രോള്‍, അത് ധരിച്ച് വരേണ്ട ഇടം മാറിപ്പോയതാണ് പ്രശ്‌നമായത്. അതൊരു വലിയ കീ ഹോളുള്ള, ക്ലീവേജ് കാണിച്ച ഡ്രസ്സ് ആയിരുന്നു. പക്ഷേ കീഹോള്‍ അത്രയും വലുതാണ് എന്ന് ഞാനും കരുതിയില്ല. ആ ഡ്രസ്സ് എന്റെ ഫ്രണ്ട്‌സിനൊക്കെ ഇഷ്ടപ്പെട്ടതായിരുന്നു, അത് ഇങ്ങനെയാവും എന്ന് പ്രതീക്ഷിച്ചില്ല.
ഒരു ഇന്റര്‍നാഷണല്‍ ഡയമണ്ട് എക്‌സിബിഷന് വേണ്ടിയായിരുന്നു അത്, സുഹൃത്ത് എന്ന നിലയില്‍ പേമെന്റ് പോലും വാങ്ങാതെ പങ്കെടുത്തതാണ്. ആ ഡ്രസ്സ് കണ്ടപ്പോഴും, ഡയമണ്ടിനൊപ്പം അത് ഇട്ടപ്പോഴും എല്ലാം എനിക്ക് വളരെ അധികം ഇഷ്ടമായിരുന്നു, എന്റെ ഫ്രണ്ട്‌സും ഇന്റര്‍നാഷണല്‍ ലുക്കുണ്ട് എന്നൊക്കെ പറഞ്ഞു. പക്ഷേ ഞാന്‍ ചെന്നിറങ്ങിയത് പാരീസില്‍ ആയിരുന്നില്ല, പഴവങ്ങാടിയില്‍ ആയിരുന്നു. ഉടനെ ക്യാമറകള്‍ വന്നു, മുഖത്തിന് താഴെ ഫോക്കസ് ചെയ്ത് എടുക്കാന്‍ തുടങ്ങി. സത്യത്തില്‍ ഞാനതിന് പ്രിപ്പേയര്‍ഡ് അല്ലായിരുന്നു. അതോടെ എന്റെ കോണ്‍ഫിഡന്‍സ് പോയി, അത് എന്റെ മുഖത്തും പ്രതിഫലിച്ചു, പിന്നെ എന്റെ ആക്ഷനിലും അത് പ്രകടമായി. വാസ്തവത്തില്‍ എനിക്ക് വളരെ ഇഷ്ടപ്പെട്ട ഡ്രസ്സ് ആയിരുന്നു അത്- ഐ്ശ്വര്യ ലക്ഷ്മി പറഞ്ഞു




English (US) ·