കുള്ളൻ വിളി മറക്കില്ലെന്ന് ടെംബ ബാവുമ, ലോകകപ്പിൽ ഇഷാൻ കിഷനെ ഓപ്പണറാക്കണമെന്ന് ആവശ്യം; വായിക്കാം പ്രധാന സ്പോര്‍ട്സ് വാർത്തകൾ

3 weeks ago 4

നിങ്ങളൊരു സ്പോർട്സ് പ്രേമിയാണോ? സ്‍പോർട്സ് ലോകത്തെ പ്രധാന സംഭവവികാസങ്ങൾ  ഏതെങ്കിലും വിട്ടുപോയോ? എങ്കിൽ വായിക്കാം പ്രധാന സ്പോർട്സ് വാർത്തകൾ.

കുള്ളൻ എന്നു വിളിച്ചത് മറക്കില്ല: ടെംബ ബാവുമ

‘കുള്ളൻ’ എന്നു വിളിച്ചതിന് ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളായ ജസ്പ്രീത് ബുമ്രയും ഋഷഭ് പന്തും തന്നോടു മാപ്പു പറഞ്ഞതായി ദക്ഷിണാഫ്രിക്കൻ ക്യാപ്റ്റൻ ടെംബ ബാവുമ. ഇന്ത്യ– ദക്ഷിണാഫ്രിക്ക ഒന്നാം ടെസ്റ്റിനിടെ സംഭവിച്ച കാര്യങ്ങളെ പ്രചോദനമായി എടുക്കാനാണു താൽപര്യമെന്നും ആരോടും വിദ്വേഷമില്ലെന്നും ബാവുമ ഒ‌രു സ്പോർട്സ് മാധ്യമത്തോടു പറഞ്ഞു. ഇന്ത്യയ്ക്കെതിരായ ടെസ്റ്റ് പരമ്പര ദക്ഷിണാഫ്രിക്ക 2–0ന് വിജയിച്ചിരുന്നു. Read More....

ബാസ്ബോളും ബ്രണ്ടൻ മക്കല്ലവും ഇംഗ്ലണ്ടിനു മതിയായി! ഇന്ത്യൻ പരിശീലകൻ വേണം

ആഷസ് ടെസ്റ്റ് പരമ്പരയിലെ മോശം പ്രകടനത്തിനു പിന്നാലെ ഇംഗ്ലണ്ട് ടീമിന്റെ പരിശീലക സ്ഥാനത്തുനിന്ന് ബ്രണ്ടൻ മക്കല്ലത്തെ മാറ്റണമെന്ന ആവശ്യവുമായി മുൻ ഇംഗ്ലണ്ട് താരം മോണ്ടി പനേസർ. മുൻ ഇന്ത്യൻ താരം രവി ശാസ്ത്രിയെ ഇംഗ്ലണ്ടിന്റെ പരിശീലകനാക്കണമെന്നാണ് പനേസറുടെ നിർദേശം. ആഷസ് ടെസ്റ്റിലെ ആദ്യ മൂന്നു മത്സരങ്ങളും തോറ്റ ഇംഗ്ലണ്ട്, പരമ്പര കൈവിട്ട് നാണക്കേടിന്റെ വക്കിൽ നിൽക്കുകയാണ്. അടുത്ത രണ്ടു ടെസ്റ്റുകളിലും തിരിച്ചടി നേരിട്ടാൽ സമ്പൂർണ തോൽവിയാണ് ഇംഗ്ലണ്ടിനെ കാത്തിരിക്കുന്നത്. അതിനിടെയാണ് പരിശീലകൻ‌ ബ്രണ്ടൻ മക്കല്ലത്തെ മാറ്റണമെന്ന മുറവിളി ഉയരുന്നത്. Read More....

സ്വകാര്യ കൂടിക്കാഴ്ചകൾ ഇല്ലെന്നും പണം തട്ടിയെടുത്തെന്നും ഇന്ത്യൻ താരം; മുന്‍കൂർ ജാമ്യമില്ല

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ ഇന്ത്യൻ ക്രിക്കറ്റ് താരം യാഷ് ദയാലിനു മുൻകൂര്‍ ജാമ്യമില്ല. ഐപിഎലിൽ റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരുവിന്റെ താരമായ ദയാലിന്റെ ജാമ്യാപേക്ഷ ജയ്പൂർ മെട്രോപോളിറ്റൻ പോക്സോ കോടതിയാണു തള്ളിയത്. ഇതുവരെയുള്ള അന്വേഷണത്തിൽനിന്ന് യാഷ് ദയാൽ സംഭവത്തിൽ ഉൾപ്പെട്ടതായി വ്യക്തമായതുകൊണ്ടാണു നടപടിയെന്ന് ജാമ്യാപേക്ഷ തള്ളിക്കൊണ്ടുള്ള ഉത്തരവിൽ കോടതി വ്യക്തമാക്കി. Read More....

‘37 റണ്‍സെടുത്ത് പുറത്താകരുത്, ലോകകപ്പിൽ 73 ആക്കണം, പിന്നെ ആരും തൊടില്ല’; സഞ്ജു സാംസണ് മുന്നറിയിപ്പ്

ട്വന്റി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചതിനു പിന്നാലെ വിക്കറ്റ് കീപ്പർ ബാറ്റർ സഞ്ജു സാംസണിനു മുന്നറിയിപ്പുമായി മുൻ ഇന്ത്യൻ താരം കൃഷ്ണമാചാരി ശ്രീകാന്ത്. ലോകകപ്പിൽ വലിയ ഇന്നിങ്സുകള്‍ കളിക്കാൻ സഞ്ജു പരിശ്രമിക്കണമെന്ന് കൃഷ്ണമാചാരി ശ്രീകാന്ത് യുട്യൂബ് ചാനലിൽ പ്രതികരിച്ചു. ലോകകപ്പ് ടീമിന്റെ ഒന്നാം നമ്പർ വിക്കറ്റ് കീപ്പറാണ് സഞ്ജു സാംസണ്‍. ഇഷാൻ കിഷനാണ് രണ്ടാം വിക്കറ്റ് കീപ്പർ. വൈസ് ക്യാപ്റ്റൻ ശുഭ്മൻ ഗിൽ ടീമിൽനിന്നു പുറത്തായതോടെ അഭിഷേക് ശർമയ്ക്കൊപ്പം ബാറ്റിങ് ഓപ്പൺ ചെയ്യുന്നതും സഞ്ജു സാംസണായിരിക്കും. Read More...

ലോകകപ്പിൽ ഇഷാൻ കിഷനെ അഭിഷേകിനൊപ്പം ഓപ്പണറാക്കണമെന്ന് ആവശ്യം

അടുത്ത വർഷം നടക്കുന്ന ട്വന്റി20 ലോകകപ്പിൽ ഇന്ത്യൻ ടീമിന്റെ ഓപ്പണറായി അഭിഷേക് ശർമയ്ക്കൊപ്പം ഇഷാൻ കിഷനെയും ഇറക്കണമെന്ന് ഇഷാന്റെ ആദ്യകാല പരിശീലകനായ ഉത്തം മജുംദാർ. മികച്ച ഫോമിലുള്ള ഇഷാൻ കിഷന് പ്ലേയിങ് ഇലവനിൽ ഉറപ്പായും സ്ഥാനം നൽകണമെന്നും പറ്റുമെങ്കിൽ ഓപ്പണർ തന്നെയാക്കണമെന്നും ഉത്തം മജുംദാർ മാധ്യമങ്ങളോടു പ്രതികരിച്ചു. സയ്യിദ് മുഷ്താഖ് അലി ട്രോഫിയിലെ ഗംഭീര പ്രകടനത്തിനു പിന്നാലെയാണ് ഇഷാൻ കിഷനെ ട്വന്റി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിലെടുത്തത്. Read More.. 

English Summary:

Sports News Recap

Read Entire Article