കേനൈന്‍ സ്റ്റാര്‍ കുവി എന്ന നായ കേന്ദ്രകഥാപാത്രമായ 'നജസ്സ്' വെള്ളിയാഴ്ച പ്രദര്‍ശനത്തിനെത്തുന്നു. പെട്ടിമുടി ദുരന്തത്തിന്റെ കണ്ണീരോര്‍മകള്‍ക്ക് ഒപ്പമാണ് കുവി മലയാളികളുടെ മനസിലേക്ക് കടന്നുവരുന്നത്. തന്റെ കളിക്കൂട്ടുകാരിയുടെ മൃതദേഹം കണ്ടെടുക്കാന്‍ ദുരിതഭൂമിയില്‍ പോലീസിന് വഴിയൊരുക്കി, വാര്‍ത്തകളില്‍ നിറഞ്ഞ കുവി, 'നജസ്സ്' എന്ന സിനിമയിലൂടെ പ്രേക്ഷകരുടെ മുന്നിലെത്തുകയാണ്.
ശ്രീജിത്ത് പൊയില്‍ക്കാവ് രചനയും, സംവിധാനവും നിര്‍വഹിച്ച 'നജസ്സ്' എന്ന ചിത്രത്തില്‍ പെട്ടിമുടി ദുരന്തത്തില്‍ ശ്രദ്ധേയയായ കുവി എന്ന പെണ്‍നായ നായിക കഥാപാത്രത്തെ അവതരിപ്പിക്കുന്നു. കൈലാഷ്, ഡോ. മനോജ് ഗോവിന്ദന്‍, കുഞ്ഞിക്കണ്ണന്‍ ചെറുവത്തൂര്‍, സജിത മഠത്തില്‍, ടിറ്റോ വില്‍സണ്‍, അമ്പിളി ഔസേപ്പ്, കേസിയ തുടങ്ങിയവരും മറ്റു പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. നിരവധി ദേശീയ- അന്തര്‍ ദേശീയ അംഗീകാരങ്ങള്‍ നേടിയ 'നജസ്സ്' കേരള സംസ്ഥാന ഫിലിം ക്രിട്ടിക്സിന്റ ഏറ്റവും നല്ല ദേശിയോദ്ഗ്രഥന ചിത്രത്തിനുള്ള അവാര്‍ഡും കരസ്ഥമാക്കിയിരുന്നു.
വൈഡ് സ്‌ക്രീന്‍ മീഡിയ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഡോ. മനോജ് ഗോവിന്ദന്‍ നിര്‍മിക്കുന്ന ചിത്രത്തില്‍ നീലാംബരി പ്രൊഡക്ഷന്‍സിന്റെ സാരഥികളായ മുരളി നീലാംബരി, പ്രകാശ് സി. നായര്‍ എന്നിവര്‍ സഹനിര്‍മാതാക്കളാണ്.
ഛായാഗ്രഹണം: വിപിന്‍ ചന്ദ്രന്‍, എഡിറ്റര്‍: രതിന്‍ രാധാകൃഷ്ണന്‍, കലാസംവിധാനം: വിനീഷ് കണ്ണന്‍, വസ്ത്രാലങ്കാരം: അരവിന്ദന്‍. പിആര്‍ഒ: എ.എസ്. ദിനേശ്.
Content Highlights: Najass, a movie based connected the Pettimudi tragedy, features a dog, Kuvvi, arsenic its protagonist
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·