കൂടുതൽ ആഡംബരമൊന്നുമില്ല, വലിയ പാരഗ്രാഫ് കുറിപ്പുമില്ല; ഒറ്റ വാക്കിൽ വിക്കിക്ക് പിറന്നാൾ ആശംസ അറിയിച്ചുകൊണ്ട് പങ്കുവച്ച ചിത്രങ്ങൾ

1 day ago 2
പ്രശസ്ത തമിഴ് സംവിധായകനും നയൻതാരയുടെ പങ്കാളിയുമായ വിഘ്‌നേഷ് ശിവന് ഇന്ന് (സെപ്റ്റംബർ 18) പിറന്നാൾ . വിക്കി എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന വിഘ്‌നേഷ് ശിവൻ നാല്പത്തിയൊന്നാം പിറന്നാൾ ആഘോഷിക്കുവാൻ കുടുംബത്തോടൊപ്പം എത്തിയത് മാലി ദ്വീപിലാണ് . കടലിനെ അഭിമുഖീകരിച്ചു കൊണ്ടുള്ള നയൻതാരയുടെയും വിഘ്‌നേഷ് ശിവന്റെയും ചിത്രങ്ങൾ ഹാപ്പി ബർത്ത് ഡേ എന്ന അടികുറിപ്പോടുകൂടി നയൻതാര തന്നെ സമൂഹ മാധ്യമത്തിൽ പങ്കുവെച്ചിരുന്നു .

അതേ ചിത്രങ്ങളിലൊന്ന് ലവ് യു എന്ന തലകെട്ടോടെ നയൻതാര ഇട്ട ഇൻസ്റ്റാഗ്രാം സ്റ്റോറി , ലവ് യു ടൂ ഉയിർ എന്ന തലക്കെട്ടോടെയാണ് വിഘ്‌നേഷ് റീപോസ്റ്റ് ചെയ്തത് .രണ്ടായിരത്തി പതിനഞ്ചിൽ വിഘ്‌നേഷ് ശിവൻ സംവിധാനം ചെയ്ത ''നാനും റൗഡി താൻ'' എന്ന സിനിമയുടെ സെറ്റിൽ വെച്ചാണ് ഇരുവരും സുഹൃത്തുക്കളാവുന്നത് . തുടർന്ന് , ഏഴ് വർഷത്തോളം നീണ്ട പ്രണയത്തിന് ശേഷം രണ്ടായിരത്തി ഇരുപത്തി രണ്ട് ജൂൺ മാസത്തിലാണ് ഇവർ വിവാഹിതരായത് . കല്യാണം കഴിഞ്ഞ അതേ വർഷം തന്നെ ഒക്ടോബർ മാസത്തിൽ സറോഗസി വഴി നയൻതാരയും വിഘ്‌നേഷും രണ്ട് ഇരട്ട ആൺ കുഞ്ഞുങ്ങളുടെ മാതാപിതാക്കളായത് വലിയ വിവാദങ്ങൾക്കും വഴി വെച്ചിരുന്നു .

Samayam Malayalamഎന്റെ നാർസിസിസ്റ്റിക് പ്രവണതകൾ ഞാൻ അംഗീകരിക്കുന്നു; തെറാപ്പി തുടങ്ങി, സോഷ്യൽ മീഡിയയിൽ നിന്ന് ഇടവേളയെന്ന് ഡോ. റോബിൻ രാധാകൃഷ്ണൻ
എന്നാൽ അന്നത്തെ നിയമാന്വേഷണങ്ങൾക്കൊടുവിൽ തമിഴ്നാട് സർക്കാർ കണ്ടെത്തിയത് , ഇരുവരുടെയും രജിസ്റ്റർ വിവാഹം ആറ് വർഷങ്ങൾക്ക് മുന്നേ തന്നെ കഴിഞ്ഞിരുന്നുവെന്നാണ് . സിനിമാറ്റിക് രീതിയിൽ ഉരുത്തിരിഞ്ഞ ഇരുവരുടെയും ഒന്നിച്ചുള്ള ജീവിതം പലപ്പോഴായി വിവാദങ്ങളുടെ നിഴലിൽ വരാറുണ്ട് .

രണ്ടായിരത്തി ഇരുപത്തിയാറ് ഏപ്രിലിൽ പുറത്തിറങ്ങിയ '' ലവ് ഇൻഷുറൻസ് കമ്പനി''യാണ് വിഘ്‌നേശ് ശിവന്റെ സംവിധാനത്തിൽ അവസാനമായി പുറത്തിറങ്ങിയ സിനിമ . പ്രദീപ് രംഗനാഥൻ നായകനും കൃതി ഷെട്ടി നായികയുമായി ചിത്രം പ്രൊഡ്യൂസ് ചെയ്തത് നയൻതാര തന്നെയായിരുന്നു .

സംവിധായകനായി മാത്രമല്ല , തന്റെ സിനിമകളിൽ സ്വന്തമായി എഴുതുന്ന പാട്ടുകളുടെ ലിറിസിസ്റ് എന്ന നിലയിൽ സിനിമ പ്രേമികൾക്കിടയിൽ വലിയ പ്രശംസ വിഘ്‌നേശ് ശിവന് ലഭിക്കാറുണ്ട് . പ്രത്യേകിച്ച് തന്റെ പങ്കാളി കൂടിയായ നയൻ‌താര അഭിനയിച്ച ചിത്രങ്ങളിൽ , താരത്തിനായി എഴുതിയിട്ടുള്ള പ്രണയഗാനങ്ങൾ വലിയ രീതിയിൽ ജന സ്വീകാര്യത ലഭിക്കാറുണ്ട് .


ഏതായാലും ഉയിർ , ഉലക് എന്നിങ്ങനെ പേരിട്ടിരിക്കുന്ന തങ്ങളുടെ മക്കൾക്കൊപ്പമുള്ള സന്തോഷ നിമിഷങ്ങൾ ഇരുവരും ഇടയ്ക്കിടെ സമൂഹ മാധ്യമങ്ങളിൽ പങ്ക് വെക്കാറുണ്ട് . ഓരോ വിശേഷദിവസത്തിലും കുടുംബവുമൊത്തുള്ള ചിത്രങ്ങൾ പങ്ക് വെക്കുന്നത് ഇരുവരുടെയും ഒരു പതിവാണ് . പിറന്നാൾ ആഘോഷ നിമിഷങ്ങളുടെ ചിത്രങ്ങൾ വൈകാതെ തന്നെ ആരാധകരുമായി പങ്കുവെക്കുമെന്നാണ് എല്ലാവരും പ്രതീക്ഷിക്കുന്നത് .
Read Entire Article