Authored by: നിമിഷ|Samayam Malayalam•30 May 2025, 11:48 am
ഷോര്‍ട്ട് ഫിലും ചെയ്തിരുന്ന കാലം മുതലേ അഹാനയും നിമിഷ് രവിയും സുഹൃത്തുക്കളായിരുന്നു. സിനിമയെക്കുറിച്ചുള്ള സ്വപ്‌നങ്ങളായിരുന്നു അന്ന് ഇരുവരും പങ്കുവെച്ചത്. ഇവന്‍ ആള് പുലിയാണ് എന്ന് ഞാന്‍ അന്നേ പ്രവചിച്ചതാണെന്ന് അഹാന പറഞ്ഞിരുന്നു. സിനിമാട്ടോഗ്രാഫറായി മലയാളത്തില്‍ നിറഞ്ഞുനില്‍ക്കുകയാണ് ആളിപ്പോള്‍. അഭിനയം മാത്രമല്ല ക്യാമറയും, എഡിറ്റിംഗും, സംവിധാനത്തിലും താല്‍പര്യമുണ്ടെന്ന് അഹാനയും വ്യക്തമാക്കിയിരുന്നു.
കൂടെ നിന്നപ്പോള്‍ ചേര്‍ത്തങ്ങ് പിടിച്ചു! (ഫോട്ടോസ്- Samayam Malayalam) ഇത്തവണത്തെ പരിപാടിയില്‍ ദിയയും സഹോദരിമാരും മാത്രമല്ല അര്‍ജുനും നിമിഷും തിളങ്ങിയിരുന്നു. ഇവരുടെ വരവിനെക്കുറിച്ചുള്ള ചര്‍ച്ചകളും സജീവമാണ്. കല്യാണത്തിനും ബേബി ഷവറിനും എത്തിയവരെയെല്ലാം ബേബി ഷവറിനും വിളിച്ചിട്ടുണ്ടെന്നും അഹാന പറഞ്ഞിരുന്നു. അഹാനയും നിമിഷും ഒന്നിച്ചുള്ള ചിത്രവും വീഡിയോയും അന്ന് വൈറലായിരുന്നു. ഇവരുടെ കല്യാണം കഴിഞ്ഞോ എന്നായിരുന്നു അന്നത്തെ ചോദ്യങ്ങള്‍. ഫ്രണ്ടിന്റെ അനിയത്തിയുടെ കല്യാണത്തിന് പോയപ്പോള്‍ എടുത്ത ചിത്രങ്ങളാണ് അത്. ഞങ്ങളുടെ കല്യാണമല്ല കഴിഞ്ഞതെന്നായിരുന്നു നിമിഷിന്റെ വിശദീകരണം.
Also Read: ഇഷാനിയുടെ അരികില്‍ നിന്നും മാറാതെ അര്‍ജുന്‍! ദിയയുടെ ബേബി ഷവറിലും ആളുണ്ട്! അടുത്ത മരുമകന്‍ സെറ്റ്, ചിത്രങ്ങള്‍ വൈറല്സിനിമാട്ടോഗ്രാഫറായ നിമിഷും അഹാനയും പ്രണയത്തിലാണെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ നേരത്തെ പ്രചരിച്ചിരുന്നു. ഞാന്‍ നിമിഷിന്റെ ഏറ്റവും വലിയ ഫാനാണ്. കുറച്ചുനാള്‍ കഴിയുമ്പോള്‍ സംഭവമായിരിക്കും. ഇവന്റെ അത്രേം കഴിവുള്ളൊരാള്‍ വേറെയില്ല. അവനൊരു സംഭവമാണ്. ആളുകള്‍ അവനെക്കുറിച്ച് പറയുമ്പോള്‍ ഇത് ഞാന്‍ പണ്ടേ പറഞ്ഞതല്ലേയെന്നാണ് പറയാറുള്ളതെന്നായിരുന്നു ഇടയ്‌ക്കൊരു അഭിമുഖത്തില്‍ അഹാന നിമിഷിനെക്കുറിച്ച് പറഞ്ഞത്. സിനിമയിലെത്തിയപ്പോഴും വര്‍ഷങ്ങളായുള്ള ബന്ധം ഇരുവരും അതേപോലെ നിലനിര്‍ത്തുന്നുണ്ടായിരുന്നു.
കൂടെ നിന്നപ്പോള്‍ ചേര്‍ത്തങ്ങ് പിടിച്ചു! ഇവനൊരു സംഭവമെന്ന് അന്നേ പറഞ്ഞതല്ലേ! ആ സ്‌പെഷല്‍ മൊമന്‍സിനെക്കുറിച്ച് ചര്‍ച്ചകള്‍
ഇടയ്ക്ക് അഹാനയുടെയും സിന്ധു കൃഷ്ണയുടെയും വ്‌ളോഗുകളിലും നിമിഷിനെ കണ്ടിരുന്നു. നിമിഷ് നല്ല പയ്യനാണെന്നായിരുന്നു അമ്മയുടെ കമന്റ്. ഇപ്പോഴിതാ ബേബി ഷവര്‍ വിശേഷങ്ങള്‍ പങ്കുവെച്ചുള്ള സിന്ധു കൃഷ്ണയുടെ വീഡിയോയിലും ചര്‍ച്ചയായത് ഇവരുടെ ക്യൂട്ട് നിമിഷങ്ങളായിരുന്നു. അപ്പൂപ്പനും അമ്മൂമ്മയ്ക്കും ഒപ്പം നിന്ന് ഫോട്ടോ എടുക്കുന്നതിനിടെ അഹാനയുടെ കൈപിടിച്ചിരുന്നു നിമിഷ്. ആ സമയത്തെ അഹാനയുടെ ഭാവം കാണേണ്ടത് തന്നെയായിരുന്നു. അതേക്കുറിച്ചായിരുന്നു ആരാധകരും പറഞ്ഞത്. എന്നാണ് നിങ്ങളുടെ വിവാഹം എന്ന ചോദ്യം ദിയയുടെ കല്യാണം കഴിഞ്ഞ സമയം മുതലേ ഉയര്ർന്നതാണ്.
എന്തൊരു ക്യൂട്ടാണ് ഇരുവരും. ഡ്രസ് പോലും മാച്ചിംഗാണല്ലോ എന്നായിരുന്നു കമന്റുകള്‍. നിമിഷിനൊപ്പം ഫോട്ടോ എടുക്കുന്ന സമയത്ത് അഹാനയുടെ മുഖത്തൊരു ചമ്മല്‍ വന്നല്ലോ. ഈ ഡ്രസും ഹെയര്‍ സ്‌റ്റൈലും അത്ര പോരായിരുന്നു. പൊതുവെ എല്ലാത്തിലും ഷൈന്‍ ചെയ്യുന്ന ആള്‍ ഇത്തവണ അത്ര പോരായിരുന്നു എന്ന് പറഞ്ഞവരുമുണ്ടായിരുന്നു.

രചയിതാവിനെക്കുറിച്ച്നിമിഷനിമിഷ, സമയം മലയാളത്തിലെ എന്റർടൈൻമെന്റ് വിഭാഗത്തിൽ സീനിയർ ഡിജിറ്റൽ കണ്ടൻ്റ് പ്രൊഡ്യൂസർ. സിനിമ-ടെലിവിഷൻ മേഖലകളിലെ വിശേഷങ്ങളും വാർത്തകളും അഭിമുഖങ്ങളും ചെയ്തുവരുന്നു. കാര്യവട്ടം ക്യാംപസിൽ നിന്നും എംസിജെ പൂർത്തിയാക്കിയ ശേഷം പബ്ലിക്ക് റിലേഷൻസ് ഡിപ്പാർട്ട്മെന്റ്, ഫിൽമിബീറ്റ് മലയാളം എന്നിവിടങ്ങളിൽ ജോലി ചെയ്തിരുന്നു.... കൂടുതൽ വായിക്കുക





English (US) ·