14 September 2025, 10:52 AM IST
.jpg?%24p=9c236f1&f=16x10&w=852&q=0.8)
ആമിർ ഖാൻ | Photo: Facebook/ Sun Pictures
സൂപ്പർസ്റ്റാർ രജനികാന്തിനെ നായകനാക്കി ലോകേഷ് കനകരാജ് സംവിധാനം ചെയ്ത പുതിയ ചിത്രമായ ‘കൂലി’യെ ബോളിവുഡ് സൂപ്പർതാരം ആമിർ ഖാൻ വിമർശിച്ചുവെന്ന റിപ്പോർട്ടുകൾ തള്ളി നടന്റെ ടീം. ചിത്രത്തിന്റെ തിരക്കഥ മോശമായിരുന്നുവെന്നും, ചിത്രത്തിൽ അഭിനയിച്ചത് വലിയ തെറ്റായിപ്പോയെന്നുമുള്ള തരത്തിൽ ഒരു പത്രവാർത്തയുടെ സ്ക്രീൻഷോട്ട് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സാമൂഹികമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് താരത്തിന്റെ ഔദ്യോഗിക ടീം വിഷയത്തിൽ വ്യക്തത വരുത്തി രംഗത്തെത്തിയത്.
ആമിർ ഖാൻ അങ്ങനെയൊരു അഭിമുഖം നൽകുകയോ 'കൂലി' എന്ന സിനിമയെക്കുറിച്ച് മോശം അഭിപ്രായങ്ങൾ പറയുകയോ ചെയ്തിട്ടില്ല. രജനികാന്തിനേയും ലോകേഷിനേയും ചിത്രത്തിന്റെ മുഴുവൻ ടീമിനേയും ആമിർ ബഹുമാനിക്കുന്നു. ചിത്രം ബോക്സ് ഓഫീസിൽ 500 കോടിയിലധികം രൂപ കളക്ഷൻ നേടി. അതുതന്നെ എല്ലാത്തിനും മറുപടിയാണ്- അദ്ദേഹത്തിന്റെ വക്താവ് അറിയിച്ചു.
വലിയ പ്രതീക്ഷയോടെയെത്തിയ ചിത്രം ബോക്സ് ഓഫീസിൽ വലിയ വിജയമായിരുന്നെങ്കിലും പ്രേക്ഷകരിൽ നിന്ന് സമ്മിശ്ര പ്രതികരണമാണ് ലഭിച്ചത്. ചിത്രത്തിലെ അതിഥിവേഷമായിരുന്നു ആമിറിന്റേത്. ആമിറിന് പുറമെ ഉപേന്ദ്ര, സൗബിന്‍ ഷാഹിര്‍, സത്യരാജ്, ശ്രുതി ഹാസന്‍ എന്നിവരും ചിത്രത്തിലുണ്ടായിരുന്നു.
Content Highlights: Aamir Khan's squad denies histrion criticised Rajinikanth’s ‘Coolie’
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·