കൃതി ഷെട്ടിയ്‌ക്കൊപ്പം റൊമാന്‍സ് ചെയ്ത് അഭിനയിക്കില്ല എന്ന് വിജയ് സേതുപതി പറയാനുണ്ടായ കാരണം; അച്ഛനെ പോലെയാണ്!

1 week ago 3
മക്കള്‍ സെല്‍വന്‍ എന്നാണ് വിജയ് സേതുപതി അറിയപ്പെടുന്നത്. അത് വെറുതേ കിട്ടിയ പേരല്ല, ജനങ്ങളില്‍ ഒരാളായി നിന്നുകൊണ്ടുള്ള, അവര്‍ക്ക് കണക്ട് ചെയ്യാന്‍ പറ്റുന്ന കഥാപാത്രങ്ങളാണ് വിജയ് സേതുപതി ചെയ്തിട്ടുള്ളത്. വളരെ അടിത്തട്ടില്‍ നിന്നുകൊണ്ട് ചിന്തിക്കുന്ന ആള് കൂടെയാണ് വിജയ് സേതുപതി. അതുകൊണ്ടു തന്നെയാണ് കൃതി ഷെട്ടിയെ തന്റെ നായികയായി വേണ്ട എന്ന് പറഞ്ഞത്.

മഹാരാജ എന്ന ചിത്രത്തിന്റെ പ്രമോഷന്‍ സമയത്താണ് ഇക്കാര്യം വിജയ് സേതുപതി തന്നെ വെളിപ്പെടുത്തിയത്. ആ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്.

Samayam Malayalamകരയുന്നത് എനിക്കിഷ്ടമില്ല, എന്റെ കണ്ണീര് കണ്ട് ആരും സന്തോഷിക്കേണ്ട; പറയുന്നവര്‍ പറഞ്ഞോട്ടെ എന്ന് രാധിക ശരത്കുമാര്‍
ഡി എസ് പി എന്ന ചിത്രത്തില്‍ തന്റെ നായികയായി കൃതി ഷെട്ടിയുടെ പേര് പറഞ്ഞപ്പോള്‍, അത് വേണ്ട എന്ന് വിജയ് സേതുപതി ആവശ്യപ്പെടുകയായിരുന്നുവത്രെ. അതിന്റെ തൊട്ടു മുന്‍പ് വിജയ് സേതുപതി ചെയ്തത് ഉപ്പേന എന്ന തെലുങ്ക് ചിത്രമാണ്. ആ സിനിമയില്‍ കൃതി ഷെട്ടിയുടെ അച്ഛന്റെ വേഷമായിരുന്നു വിജയ് സേതുപതിയ്ക്ക്.

ഡിഎസ്പിയില്‍ കൃതിയെ നായികയാക്കാന്‍ എന്ന് പറഞ്ഞത് അതുകൊണ്ട് മാത്രമാണോ എന്ന് ചോദിച്ചതിന് ഒന്നുകൂടെ വ്യക്തമാക്കി വിജയ് സേതുപതി പറഞ്ഞു. ഉപ്പേനയുടെ ഷൂട്ടിങ് നടന്നുകൊണ്ടിരിയ്ക്കുമ്പോള്‍ കൃതി വല്ലാതെ പരിഭ്രമിക്കുന്നുണ്ടായിരുന്നു. അപ്പോള്‍ ഞാന്‍ ആ കുട്ടിയോട് പറഞ്ഞു, പേടിക്കേണ്ട കൃതി, ഞാന്‍ നിങ്ങളുടെ അച്ഛനാണെന്ന് തന്നെ കരുതി അഭിനയിച്ചോളൂ എന്ന്. അച്ഛനായി കണ്ടോളൂ എന്ന് പറഞ്ഞ നായികയ്‌ക്കൊപ്പം എങ്ങനെയാണ് റൊമാന്‍സ് ചെയ്യുന്നത്. എന്നോടല്ല, കൃതിയോട് ചോദിച്ചാലും അവരും സമ്മതിക്കില്ലായിരിക്കും എന്നാണ് അന്ന് വിജയ് സേതുപതി പറഞ്ഞത്.


വിജയ് സേതുപതിയുടെ ആ മനസ്സിനെയാണ് ആരാധകര്‍ പ്രശംസിക്കുന്നത്. മക്കളായി അഭിനയിച്ച നായികമാര്‍ക്കൊപ്പം പിന്നീട് റൊമാന്‍സ് ചെയ്ത ഒരുപാട് നടന്മാരുണ്ട്. പിന്നീട് ആ നായികമാര്‍, അതേ നടന്റെ അമ്മ വേഷവും ചെയ്തിട്ടുണ്ട്. സ്വന്തം മക്കളെക്കാള്‍ പ്രായം കുറഞ്ഞ നടിമാര്‍ക്കൊപ്പം റൊമാന്‍സ് രംഗങ്ങള്‍ ചെയ്യുന്ന നടന്മാരില്‍ നിന്ന് വിജയ് സേതുപതി എന്തുകൊണ്ട് വ്യത്യസ്തനാണ് എന്ന് പറഞ്ഞാണ് ഇപ്പോള്‍ ആ പഴയ വീഡിയോ വൈറലാവുന്നത്
Read Entire Article