കെ.എല്‍ രാഹുല്‍ കരിയറിലെ സുപ്രധാന നാഴികക്കല്ലിനടുത്ത്; വേണ്ടത് 60 റണ്‍സ് കൂടി മാത്രം

6 months ago 6

മാഞ്ചെസ്റ്റര്‍: മാര്‍ച്ച് 23-ന് ഇംഗ്ലണ്ടിനെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റിനുള്ള ഒരുക്കത്തിലാണ് ടീം ഇന്ത്യ. മത്സരത്തില്‍ കരിയറിലെ രണ്ട് സുപ്രധാന നാഴികക്കല്ലുകള്‍ സ്വന്തമാക്കാനുള്ള ഒരുക്കത്തിലാണ് ഇന്ത്യന്‍ താരം കെ.എല്‍ രാഹുല്‍.

അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഇന്ത്യയ്ക്കായി 9000 റണ്‍സ് തികയ്ക്കാന്‍ രാഹുലിന് ഇനി 60 റണ്‍സ് കൂടിമാത്രം മതി. മാഞ്ചെസ്റ്ററിലെ ഓള്‍ഡ് ട്രാഫഡില്‍ വരുന്ന ബുധനാഴ്ച ആരംഭിക്കുന്ന ടെസ്റ്റില്‍ തന്നെ രാഹുല്‍ ഈ നാഴികക്കല്ല് സ്വന്തമാക്കിയേക്കും.

ഈ നേട്ടം കൈവരിക്കുന്ന 16-ാമത്തെ ഇന്ത്യന്‍ പുരുഷ താരമാകും രാഹുല്‍. സച്ചിന്‍ തെണ്ടുല്‍ക്കര്‍, വിരാട് കോലി, രാഹുല്‍ ദ്രാവിഡ്, രോഹിത് ശര്‍മ, സൗരവ് ഗാംഗുലി, എം.എസ് ധോനി, വീരേന്ദര്‍ സേവാഗ്, മുഹമ്മദ് അസ്ഹറുദ്ദീന്‍, സുനില്‍ ഗാവസ്‌ക്കര്‍, യുവ്‌രാജ് സിങ്, വി.വി.എസ് ലക്ഷ്മണ്‍, ശിഖര്‍ ധവാന്‍, ദിലീപ് വെങ്സാര്‍ക്കര്‍, ഗൗതം ഗംഭീര്‍, കപില്‍ ദേവ് എന്നിവരാണ് നേരത്തേ ഈ നേട്ടം സ്വന്തമാക്കിയവര്‍.

മൂന്ന് ഫോര്‍മാറ്റിലുമായി ഇതുവരെ 218 അന്താരാഷ്ട്ര മത്സരങ്ങളില്‍ നിന്നായി 75.01 ശരാശരിയില്‍ 8940 റണ്‍സ് നേടിയിട്ടുണ്ട് രാഹുല്‍. 19 സെഞ്ചുറികളും 58 അര്‍ധ സെഞ്ചുറികളും ഉള്‍പ്പെടെയാണിത്.

അതേസമയം ഒരു വ്യക്തിഗത നേട്ടവും രാഹുലിനെ കാത്തിരിപ്പുണ്ട്. ഒരു ടെസ്റ്റ് പരമ്പരയിലെ തന്റെ ഏറ്റവും ഉയര്‍ന്ന റണ്‍നേട്ടത്തോടടുക്കുകയാണ് രാഹുല്‍. നിലവിലെ ഇംഗ്ലണ്ട് പരമ്പരയില്‍ മൂന്ന് മത്സരങ്ങളില്‍ നിന്നായി 62.50 ശരാശരിയില്‍ 375 റണ്‍സ് രാഹുല്‍ ഇതുവരെ നേടിയിട്ടുണ്ട്. 2017-ല്‍ ഓസ്‌ട്രേലിയയുടെ ഇന്ത്യന്‍ പര്യടനത്തില്‍ നാല് ടെസ്റ്റ് മത്സരങ്ങളില്‍ നിന്ന് 393 റണ്‍സ് നേടിയതാണ് രാഹുലിന്റെ ഇതുവരെയുള്ള മികച്ച പ്രകടനം. 65.50 ആയിരുന്നു ആ പരമ്പരയില്‍ താരത്തിന്റെ ശരാശരി. ആ സ്‌കോര്‍ മറികടക്കാന്‍ 19 റണ്‍സ് കൂടിയേ ഇനി രാഹുലിന് വേണ്ടൂ. നിലവിലെ പരമ്പരയില്‍ 42, 137, 2, 55, 100, 39 എന്നിങ്ങനെയാണ് താരത്തിന്റെ സ്‌കോറുകള്‍. മാഞ്ചെസ്റ്റര്‍ ടെസ്റ്റില്‍ ഈ നേട്ടവും രാഹുല്‍ മറികടന്നേക്കും.

Content Highlights: KL Rahul is conscionable 60 runs distant from achieving 9000 planetary runs. He could scope this milestone

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article