Curated by: ഗോകുൽ എസ്|Samayam Malayalam•17 May 2025, 5:56 pm
ഐപിഎൽ 2025 ലെ ശേഷിക്കുന്ന മത്സരങ്ങളിൽ രാഹുലിന് പുതിയ റോൾ നൽകാൻ ഡെൽഹി ക്യാപിറ്റൽസിന് പദ്ധതികൾ. കിടിലൻ നീക്കം നടന്നേക്കും.
ഹൈലൈറ്റ്:
- രാഹുൽ പുതിയ റോളിൽ കളിക്കും
- സുപ്രധാന നീക്കത്തിന് ഡെൽഹി
- പോയിന്റ് പട്ടികയിൽ ഇപ്പോൾ അഞ്ചാമതാണ് ഡെൽഹി
കെ എൽ രാഹുൽ (ഫോട്ടോസ്- Samayam Malayalam) കെ എൽ രാഹുലിന് ഇനി പുതിയ റോൾ, നിർണായക നീക്കവുമായി ഡെൽഹി ക്യാപിറ്റൽസ്; ക്ലിക്കായാൽ ടീം പൊളിക്കും
ഈ സീസണിൽ പല ഓപ്പണിങ് ജോഡികളെയും ഡെൽഹി ക്യാപിറ്റൽസ് പരീക്ഷിച്ചെങ്കിലും സ്ഥിരത കാട്ടാൻ ആർക്കും കഴിഞ്ഞില്ല. ഫാഫ് ഡു പ്ലെസിസ്, ജേക് ഫ്രേസർ മക്ഗർക്, അഭിഷേക് പൊറൽ, കരുൺ നായർ എന്നിവർ ഓപ്പണിങ്ങിൽ ഡെൽഹിക്കായി ഇറങ്ങി. ഓപ്പണറായി മികച്ച റെക്കോഡുള്ള രാഹുലിനെ ബാറ്റിങ് ഓർഡറിൽ പ്രൊമോട്ട് ചെയ്യുന്നത് ടീമിന്റെ ഓപ്പണിങ് തലവേദനകൾ അവസാനിപ്പിക്കുമെന്നാണ് ഡെൽഹിയുടെ പ്രതീക്ഷ.
നേരത്തെ 2025 ലെ ഐപിഎൽ മെഗാ ലേലത്തിൽ 14 കോടി രൂപക്കായിരുന്നു കെ എൽ രാഹുലിനെ ഡെൽഹി ക്യാപിറ്റൽസ് വാങ്ങിയത്. മികച്ച പ്രകടനമാണ് ഈ സീസണിൽ താരം കാഴ്ച വെക്കുന്നതും. 10 കളികളിൽ നിന്ന് 47.63 ബാറ്റിങ് ശരാശരിയിൽ 381 റൺസാണ് ഈ സീസണിൽ താരത്തിന്റെ സമ്പാദ്യം.
ഡെൽഹി ക്യാപിറ്റൽസിന് ഹാപ്പി ന്യൂസ്; രണ്ട് വിദേശ താരങ്ങളുടെ കാര്യത്തിൽ സുപ്രധാന അപ്ഡേറ്റ് പുറത്ത്, ടീമിന്റെ കരുത്തര് കൂടും
മൂന്ന് മത്സരങ്ങളാണ് ഈ സീസണിൽ ഡെൽഹിക്ക് ഇനി ബാക്കിയുള്ളത്. ഞായറാഴ്ച ഗുജറാത്ത് ടൈറ്റൻസിന് എതിരെയാണ് ഇതിൽ ആദ്യത്തേത്. 21 ന് മുംബൈ ഇന്ത്യൻസിന് എതിരെയും 24 ന് പഞ്ചാബ് കിങ്സിന് എതിരെയുമാണ് പിന്നീട് ടീമിന് മത്സരങ്ങൾ.

രചയിതാവിനെക്കുറിച്ച്ഗോകുൽ എസ്ഗോകുൽ എസ്- സമയം മലയാളത്തിൽ ഡിജിറ്റൽ കണ്ടൻ്റ് പ്രൊഡ്യൂസർ. സ്പോർട്സ് ഇഷ്ട വിഷയം. ഇന്ത്യൻ സൂപ്പർ ലീഗ്, സന്തോഷ് ട്രോഫി അടക്കം വിവിധ ടൂർണമെന്റുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. 2017 മുതൽ മാധ്യമ പ്രവർത്തന രംഗത്ത് സജീവം. ഇടക്കാലത്ത് അധ്യാപകനായും ജോലി ചെയ്തു.... കൂടുതൽ വായിക്കുക








English (US) ·