കെ.എൽ.രാഹുൽ (0), സായ് സുദർശൻ (0), വാഷിങ്ടൻ സുന്ദർ (0), ധ്രുവ് ജുറേൽ (1): വന്നപോലെ മടങ്ങി ഇന്ത്യൻ ബാറ്റർമാർ; കിവീസിനെതിരെ തകർച്ച

3 weeks ago 5

ഓൺലൈൻ ഡെസ്‌ക്

Published: October 24, 2026 09:12 AM IST Updated: October 24, 2026 09:32 AM IST

1 minute Read

ന്യൂസീലൻഡ് എയ്‌ക്കെതിരായ ആദ്യ അനൗദ്യോഗിക ടെസ്റ്റിൽ ഒന്നാം ഇന്നിങ്സ് ബാറ്റിങ്ങിനു ശേഷം മടങ്ങുന്ന ഇന്ത്യ എ ബാറ്റർമാർ. (X/CricCrazyJohns)
ന്യൂസീലൻഡ് എയ്‌ക്കെതിരായ ആദ്യ അനൗദ്യോഗിക ടെസ്റ്റിൽ ഒന്നാം ഇന്നിങ്സ് ബാറ്റിങ്ങിനു ശേഷം മടങ്ങുന്ന ഇന്ത്യ എ ബാറ്റർമാർ. (X/CricCrazyJohns)

ലിങ്കൻ (ന്യൂസീലൻ‍ഡ്) ∙ ന്യൂസീലൻഡ് എയ്‌ക്കെതിരായ ആദ്യ അനൗദ്യോഗിക ടെസ്റ്റിൽ ഇന്ത്യ എയ്‌ക്ക് ബാറ്റിങ് തകർച്ച. ആദ്യ ഇന്നിങ്സിൽ ഇന്ത്യ എ വെറും 113 റൺസിന് ഓൾഔട്ടായി. 44 റൺസെടുത്ത് പുറത്താകാതെ നിന്ന യഷ് റാത്തോഡാണ് ഇന്ത്യയുടെ ടോപ് സ്കോറർ. ദേവ്ദത്ത് പടിക്കൽ 32 റൺസെടുത്തപ്പോൾ യശസ്വി ജയ്‌സ്വാൾ (45 പന്തിൽ 17), അൻഷുൽ കംബോജ് (10) എന്നിവരാണ് രണ്ടക്കം കടന്ന മറ്റു ബാറ്റർമാർ.

What you should work next

കെ.എൽ.രാഹുൽ, സായ് സുദർശൻ, വാഷിങ്ടൻ സുന്ദർ, ആകാശ് ദീപ്, മുകേഷ് ചൗധരി എന്നിവർ ‘സംപൂജ്യരായി’ പുറത്തായി. ക്യാപ്റ്റൻ ധ്രുവ് ജുറേലും (13 പന്തിൽ 1) തിളങ്ങിയില്ല. അഞ്ച് വിക്കറ്റ് വീഴ്ത്തിയ പേസർ സൈമൺ കീനാണ് ഇന്ത്യൻ ബാറ്റിങ് നിരയെ തകർത്തത്. സാക് ഗിബ്സൻ മൂന്നു വിക്കറ്റ് വീഴ്ത്തി.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ എയ്ക്ക് മൂന്നാം ഓവറിൽ തന്നെ ഓപ്പണർ കെ.എൽ.രാഹുലിനെ നഷ്ടമായി. പിന്നീട് കൃത്യമായ ഇടവേളകളിൽ വിക്കറ്റ് വീണതോടെ 39.3 ഓവറിൽ ഇന്ത്യൻ ഇന്നിങ്സിന് അവസാനമായി. യഷ് റാത്തോഡ്, ദേവ്‌ദത്ത് പടിക്കൽ എന്നിവരുടെ ചെറുത്തുനിൽപ്പില്ലായിരുന്നെങ്കിൽ ഇന്ത്യയുടെ സ്ഥിതി ഇതിലും ദയനീയമാകുമായിരുന്നു.

77 പന്തിൽ 5 ഫോർ സഹിതമാണ് പടിക്കൽ 32 റൺസെടുത്തത്. 49 പന്തിൽ 3 സിക്സുകളുടെയും 3 ഫോറുകളുടെയും അകമ്പടിയോടെയായിരുന്നു യഷ് റാത്തോഡിന്റെ 44 റൺസ്. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ന്യൂസീലൻഡ്, മൂന്നാം സെഷനിൽ ബാറ്റിങ് പുരോഗമിക്കുമ്പോൾ 15 ഓവറിൽ വിക്കറ്റ് നഷ്ടമില്ലാതെ 49 റൺസെടുത്തിട്ടുണ്ട്. ന്യൂസീലൻഡിനെതിരായ ഇന്ത്യയുടെ ടെസ്റ്റ് പരമ്പരയ്‌ക്കു മുന്നോടിയായാണ് പ്രധാന താരങ്ങളെ ഉൾപ്പെടുത്തി ന്യൂസീലൻഡ് എയ്‌ക്കെതിരെ ഇന്ത്യ എ ടെസ്റ്റ് പരമ്പര കളിക്കുന്നത്. 

English Summary:

India A cricket illness against New Zealand A near the squad each retired for conscionable 113 runs successful the archetypal unofficial test. Yash Rathod and Devdutt Padikkal provided the lone notable absorption arsenic Simon Keen dismantled the batting lineup with 5 wickets.

Read Entire Article