കൊച്ചി: കെ-പോപ് ആരാധകരുടെ കാത്തിരിപ്പിന് വിരാമിട്ടുകൊണ്ട് സംഗീതത്തിന്റെ വിസ്മയജാലം തീര്‍ക്കുന്ന പര്‍പ്പിള്‍ മാജിക് തിരിച്ചെത്തുന്നു. സൗത്ത് കൊറിയയിലെ ബോയ് ബാന്‍ഡ് ഗ്രൂപ്പായ ബിടിഎസിന്റെ 'ഹോം കമിങിനായി' ഇനി അധികം നാള്‍ ആര്‍മിക്ക് കാത്തിരിക്കേണ്ടി വരില്ല. ബിടിഎസിലെ അംഗങ്ങള്‍ നിര്‍ബന്ധിത സൈനിക സേവനം കഴിഞ്ഞ് ജൂണില്‍ തിരിച്ചുവരുന്നതോടെ കെ-പോപ്പ് ആരാധകരുടെ ഏറെ നാളത്തെ കാത്തിരിപ്പിന് വിരാമമാകും. ബിടിഎസ് അംഗങ്ങള്‍ എല്ലാവരും ജൂണില്‍ വീണ്ടും ഒന്നിച്ചെത്തും.
ബിടിഎസിലെ അംഗങ്ങളായ ആര്‍.എമ്മും വിയും ജൂണിലും ജിമിനും ജങ് കുക്കും ജൂണ്‍ 11-നും സുഗ ജൂണ്‍ 21-നും തിരിച്ചുവരുമെന്നാണ് ലഭിക്കുന്ന വിവരം. ജൂണ്‍ മൂന്നാമത്തെ ആഴ്ചയോടെ ബിടിഎസിലെ എല്ലാം അംഗങ്ങളും വീണ്ടും ഒരുമിക്കും.
കൂടാതെ ബിടിഎസിന്റെ 12-ാമത് വാര്‍ഷികാഘോഷമാണ് ജൂണ്‍ 13-ന് നടക്കുന്നത്. ഫാന്‍സിനായി വിപുലമായ പരിപാടികളാണ് ഒരുക്കിയിരിക്കുന്നത്. സൗത്ത് കൊറിയയിലെ ഗൊയാങിലെ കിന്‍ടക്സ് എക്സിബിഷന്‍ സെന്ററില്‍ ജൂണ്‍ 13-നും 14-നുമാണ് വാര്‍ഷികാഘോഷ ചടങ്ങുകള്‍ 'ഫെസ്റ്റ 2025' നടക്കുന്നത്. ആഘോഷപരിപാടികളില്‍ പങ്കെടുക്കാന്‍ ആരാധകര്‍ക്കും അവസരമുണ്ടായിരിക്കും.

ആരാധകര്‍ക്കായി സ്പെഷ്യല്‍ പരിപാടികളും ഗെയിം സോണുകളും മറ്റും ഒരുക്കിയിട്ടുണ്ട്. 2022 ഡിസംബര്‍ മുതലാണ് ബിടിഎസിലെ അംഗങ്ങള്‍ മിലിറ്ററി സേവനത്തിനായി പോയത്. ജങ് കുക്ക്, വി, ജിമിന്‍, സുഗ, ജിന്‍, ജെ-ഹോപ്പ്, ആര്‍.എം. എന്നിങ്ങനെ ഏഴ് അംഗങ്ങളുള്ള ബിടിഎസ് ബാന്‍ഡ് ഗ്രൂപ്പിന് ലോകത്തിലെ തന്നെ ഏറ്റവും ആരാധകരുള്ള ബാന്‍ഡ് ഗ്രൂപ്പാണ്. സ്പോടിഫൈയില്‍ മാസത്തില്‍ 25.6 മില്യണ്‍ കേള്‍വിക്കാരാണ് ബിടിഎസിനുള്ളത്. ഡയനമൈറ്റ്, ബട്ടര്‍, മൈ യൂണിവേഴ്സ് തുടങ്ങി നിരവധി പാട്ടുകള്‍ ബിടിഎസിന്റെ ഹിറ്റ് ലിസ്റ്റില്‍ തന്നെയുണ്ട്.
കെ-ഡ്രാമ ആരാധകരേ, നിരാശരാകേണ്ട
കെ-പോപ്പ് ആരാധകര്‍ക്ക് മാത്രമല്ല, ജൂണ്‍ മാസത്തില്‍ കെ-ഡ്രാമ ആരാധകരുടെ വലിയൊരു കാത്തിരിപ്പിന് വിരാമം കുറിക്കുകയാണ്. നെറ്റ്ഫ്ളിക്സില്‍ നോണ്‍-ഇംഗ്ലീഷ് കാറ്റഗറിയില്‍ മോസ്റ്റ് പോപ്പുലറായിട്ടുള്ളതില്‍ ഒന്നാം സ്ഥാനത്തും രണ്ടാം സ്ഥാനത്തുമുള്ള സ്‌ക്വിഡ് ഗെയിമിന്റെ മൂന്നാം സീസണ്‍ ജൂണ്‍ 27-ന് പുറത്തിറങ്ങും.
Content Highlights: Happy quality for K-Pop fans arsenic BTS acceptable for 'home coming'
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·