കെഎൽ രാഹുൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിലേക്ക്? പുതിയ ക്യാപ്റ്റനുമായേക്കും; കിടിലൻ ട്രേഡ് ഡീൽ നടക്കാൻ സാധ്യത

5 months ago 6

Curated by: ഗോകുൽ എസ്|Samayam Malayalam31 Jul 2025, 2:30 pm

കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് കിടിലൻ നീക്കത്തിന് തയ്യാറെടുക്കുന്നു. അടുത്ത സീസണിൽ രാഹുൽ ടീമിന്റെ ക്യാപ്റ്റനായെത്താൻ സാധ്യത.

ഹൈലൈറ്റ്:

  • തകർപ്പൻ നീക്കത്തിന് കെകെആർ
  • ട്രേഡ് ഡീലിൽ രാഹുലിനെ സ്വന്തമാക്കിയേക്കും
  • രാഹുൽ പുതിയ ക്യാപ്റ്റനാകാനും സാധ്യത
കെ എൽ രാഹുൽകെ എൽ രാഹുൽ (ഫോട്ടോസ്- ANI)
2025 സീസൺ ഇന്ത്യൻ പ്രീമിയർ ലീഗിൽ നിരാശാജനകമായ പ്രകടനമായിരുന്നു കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന്റേത്‌. അജിങ്ക്യ രഹാനെയുടെ ക്യാപ്റ്റൻസിയിൽ കളിച്ച ടീം പോയിന്റ് പട്ടികയിൽ എട്ടാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്. കഴിഞ്ഞ മെഗാ ലേലത്തിൽ ടീം നടത്തിയ ചില നീക്കങ്ങൾ അവർക്ക് തന്നെ തിരിച്ചടിയാവുകയായിരുന്നു. വെങ്കടേഷ് അയ്യരിനായി 23.75 കോടി രൂപ മുടക്കിയ നീക്കവും അജിങ്ക്യ രഹാനെയെ നായകനാക്കിയ തീരുമാനവും പാളി. 2025 ലെ മോശം പ്രകടനങ്ങളുടെ പശ്ചാത്തലത്തിൽ അടുത്ത സീസണിൽ കെകെആർ ടീമിൽ ചിലമാറ്റങ്ങൾ വരുമെന്ന കാര്യം ഉറപ്പായിക്കഴിഞ്ഞു. മുഖ്യ പരിശീലകൻ ചന്ദ്രകാന്ത് പണ്ഡിറ്റുമായും, ബൗളിങ് പരിശീലകൻ ഭരത് അരുണുമായും ഫ്രാഞ്ചൈസി വേർപിരിഞ്ഞു. ഇപ്പോളിതാ അടുത്ത സീസണിൽ പുതിയ ക്യാപ്റ്റന് കീഴിലാകും കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് കളിക്കുക എന്ന റിപ്പോർട്ടുകളും പുറത്തുവന്നിരിക്കുന്നു.

അഞ്ചാം ടെസ്റ്റില്‍ ഇന്ത്യയുടെ സാധ്യതകള്‍ എങ്ങനെ? ഓവലിലെ ചരിത്രം അറിയാം


ഇന്ത്യൻ സൂപ്പർ താരം കെ എൽ രാഹുൽ അടുത്ത സീസണിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന്റെ നായകനാകാനുള്ള സാധ്യതകളാണ് ഇപ്പോൾ ഉയർന്നുവന്നിരിക്കുന്നത്. നിലവിൽ ഡെൽഹി ക്യാപിറ്റൽസിന്റെ താരമാണ് രാഹുൽ. കഴിഞ്ഞ ഐപിഎൽ മെഗാ ലേലത്തിൽ 14 കോടി രൂപക്കാണ്‌ രാഹുലിനെ ഡെൽഹി ടീമിലെത്തിച്ചത്. ഡെൽഹിക്കായി കിടിലൻ പ്രകടനമായിരുന്നു രാഹുൽ കാഴ്ച വെച്ചത്. 13 കളികളിൽ 539 റൺസ് നേടാൻ താരത്തിനായി‌.

Also Read: കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന്റെ പരിശീലകനാകാൻ മുൻ ക്യാപ്റ്റൻ? അടുത്ത സീസണ് മുൻപ് കിടിലൻ നീക്കം നടക്കാൻ സാധ്യത

നിലവിൽ ഇന്ത്യൻ ക്രിക്കറ്റിലെ സൂപ്പർ താരങ്ങളിൽ ഒരാളായ രാഹുലിനെ ട്രേഡ് ഡീലിൽ ടീമിലെത്തിക്കാനാണ് കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന്റെ ശ്രമം.‌ രാഹുലിനെ സ്വന്തമാക്കാനായാൽ ഒട്ടേറെ പ്രശ്നങ്ങൾക്ക് ഒരുമിച്ച് പരിഹാരം കാണാൻ കെകെആറിനാവും. ഇന്ത്യൻ വിക്കറ്റ് കീപ്പർ, ഇന്ത്യൻ ഓപ്പണർ, ക്യാപ്റ്റൻ എന്നീ തലവേദനകൾ അവർക്ക് അവസാനിപ്പിക്കുകയും ചെയ്യാം.

Also Read: ചെന്നൈ മാത്രമല്ല, സഞ്ജുവിനെ ടീമിലെത്തിക്കാൻ മറ്റൊരു ഐപിഎൽ ടീമും രംഗത്തുണ്ടാകും; നിലവിലെ സാധ്യതകൾ ഇങ്ങനെ

അതേ സമയം ഐപിഎല്ലിലെ എക്കാലത്തെയും മികച്ച ബാറ്റർമാരിൽ ഒരാളാണ് കെ എൽ രാഹുൽ . 2013 മുതൽ ഐപിഎല്ലിൽ കളിക്കുന്ന‌ രാഹുലിന് കിടിലൻ റെക്കോഡാണ് ലീഗിലുള്ളത്. ഇതുവരെ 145 മത്സരങ്ങളാണ് ഐപിഎല്ലിൽ രാഹുൽ കളിച്ചിട്ടുള്ളത്. ഇതിൽ 46.21 ബാറ്റിങ് ശരാശരിയിൽ 5222 റൺസാണ് താരത്തിന്റെ സമ്പാദ്യം. അഞ്ച് സെഞ്ചുറികളും 40 അർധസെഞ്ചുറികളും ഇന്ത്യൻ പ്രീമിയർ ലീഗിൽ താരം നേടി. ലീഗിൽ പഞ്ചാബ് കിങ്സ്, ലക്നൗ സൂപ്പർ ജയന്റ്സ് ടീമുകളെ നയിച്ച പരിചയവും അദ്ദേഹത്തിനുണ്ട്.
ഗോകുൽ എസ്

രചയിതാവിനെക്കുറിച്ച്ഗോകുൽ എസ്ഗോകുൽ എസ്- സമയം മലയാളത്തിൽ ഡിജിറ്റൽ കണ്ടൻ്റ് പ്രൊഡ്യൂസർ. സ്പോർട്സ് ഇഷ്ട വിഷയം. ഇന്ത്യൻ സൂപ്പർ ലീഗ്, സന്തോഷ് ട്രോഫി അടക്കം വിവിധ ടൂർണമെന്റുകൾ റിപ്പോർട്ട് ചെയ്തിട്ടു‌ണ്ട്. 2017 മുതൽ മാധ്യമ പ്രവർത്തന രംഗത്ത് സജീവം. ഇടക്കാലത്ത് അധ്യാപകനായും ജോലി ചെയ്തു‌.... കൂടുതൽ വായിക്കുക

Read Entire Article