കെകെ ഫാമിലിയിലെ അടുത്ത വധു, അര്‍ജുനുമായുള്ള വിവാഹം എപ്പോഴാണ്; അഹാനയുടെ കല്യാണത്തിന് നിറഞ്ഞു നിന്ന ഇഷാനിയുടെ പങ്കാളി!

1 day ago 6
കൃഷ്ണ കുമാര്‍ കുടുംബത്തിലെ രണ്ടാമത്തെ വിവാഹവും സോഷ്യല്‍ മീഡിയയില്‍ അങ്ങനെ നിറഞ്ഞു നില്‍ക്കുകയാണ്. ദിയ കൃഷ്ണയുടെയും അശ്വിന്‍ ഗണേഷിന്റെയും വിവാഹം ആദ്യത്തെ കല്യാണം എന്ന നിലയില്‍ ശ്രദ്ധ നേടി. വധൂവരന്മാര്‍ ധരിച്ച വേഷവും, സഹോദരികള്‍ ധരിച്ച വേഷവും, ആഘോഷങ്ങളും, സെലിബ്രേഷനും എല്ലാം അന്നും വലിയ വാര്‍ത്താ ശ്രദ്ധ നേടിയതാണ്.

ദിയയുടെ കല്യാണം മാത്രമല്ല അത് കഴിഞ്ഞ് ഗര്‍ഭിണിയായപ്പോള്‍ അതും, അതുമായി ബന്ധപ്പെട്ട ആഘോഷങ്ങളും സോഷ്യല്‍ മീഡിയയില്‍ നിരന്തരം പങ്കുവച്ചു. ദിയയുടെ ഡെലിവറി തന്നെ ഒരു നാഷണല്‍ ടോപിക് ആയിരുന്നു, അതിന് ശേഷം കുഞ്ഞ് ഓമി പ്രധാനമന്ത്രിയുടെ കൈയ്യില്‍ ഇരുന്ന ഫോട്ടോകള്‍ വരെ എല്ലാം സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞു നിന്നു.

Samayam Malayalamമരിച്ചിട്ട് 8 വർഷം കഴിഞ്ഞു, ശ്രീദേവിയുടെ കോടികൾ വിലവരുന്ന സ്വത്തുക്കളുടെ പേരിൽ തർക്കം; ഭർത്താവിനും മക്കൾക്കും നോട്ടീസ്!
അതിന് ശേഷം ഇപ്പോള്‍ കൃഷ്ണ കുമാര്‍ കുടുംബത്തില്‍ ഏറ്റവും അധികം ആഘോഷിക്കുന്ന ഒന്നാണ് അഹാന കൃഷ്ണയുടെയും നിമിഷ് രവിയുടെയും വിവാരം. സെപ്റ്റംബര്‍ 13 ന് ആണ് ആ സ്വപ്‌ന തുല്യമായ കല്യാണം നടന്നത്. കല്യാണം കഴിഞ്ഞ് രണ്ടാം ദിവസമാണ് ഫോട്ടോകള്‍ പുറത്തുവിട്ടത്. ഇപ്പോള്‍ കല്യാണ വിശേഷങ്ങളും കല്യാണത്തിന് വധൂ വരന്മാരും സഹോദരങ്ങളും ധരിച്ച വേഷ വിധാനങ്ങളും എല്ലാം ശ്രദ്ധ നേടുന്നു. ഓരോ വിശേഷങ്ങളായി പുറത്തു വന്നുകൊണ്ടേയിരിക്കുകയാണ്.

രണ്ടാമത്തെ മകള്‍ ദിയ കൃഷ്ണയുടെയും, മൂത്ത മകള്‍ അഹാന കൃഷ്ണയുടെയും വിവാഹാഘോഷങ്ങള്‍ക്ക് ശേഷം ഇനി കെകെ ഫാമിലിയില്‍ നടക്കാന്‍ പോകുന്നത് മൂന്നാമത്തെ മകളായ ഇഷാനി കൃഷ്ണയുടെ വിവാഹമാണ്. ഇഷാനിയും തന്റെ ജീവിത പങ്കാളിയെ നേരത്തെ കണ്ടുവച്ചിട്ടുള്ളതാണ്, പല വ്‌ളോഗുകളിലൂടെയാണ് അര്‍ജുനെ ഇഷാനി പരിചയപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. അഹാനയുടെ കല്യാണ റിസപ്ഷനില്‍ നിറഞ്ഞു നിന്ന അര്‍ജുന്റെ വീഡിയോകള്‍ എല്ലാം വൈറലാവുകയും ചെയ്തിട്ടുണ്ട്.


എന്നാല്‍ വിവാഹത്തെ കുറിച്ചുള്ള ചോദ്യത്തിന് ഇഷാനി നേരത്തെ പ്രതികരിച്ചിട്ടുള്ളതാണ്. ഇപ്പോള്‍ ഇഷാനിക്ക് 25 വയസ്സാണ് പ്രായം, ഉടനെ വിവാഹമില്ല. വിവാഹത്തെ കുറിച്ചൊന്നും ഞാന്‍ ഇപ്പോള്‍ ചിന്തിക്കുന്നില്ല. എനിക്ക് ഒരുപാട് പണം സമ്പാദിക്കണം, ലൈഫില്‍ ഒന്ന് സെറ്റില്‍ഡ് ആവണം എന്നൊക്കെയാണ് ഇഷാനിയുടെ ആഗ്രഹം. നിലവില്‍ വ്‌ളോഗിങ് ആണ് ഇഷാനി ഒരു പ്രൊഫഷനായി തിരഞ്ഞെടുത്തിരിക്കുന്നത്. എന്തെങ്കിലും ബിസിനസ് തുടങ്ങാനുള്ള പ്ലാനുമുണ്ടത്രെ. അതൊക്കെ നടത്തിയെടുത്തതിന് ശേഷമായിരിക്കും വിവാഹം.
Read Entire Article