Authored by: അശ്വിനി പി|Samayam Malayalam•16 Jul 2025, 3:46 pm
ഒരുപാട് ട്വിസ്റ്റുകൾക്കും സസ്പെൻസുകൾക്കും ഒടുവിലാണ് തമിഴ് നടൻ വിശാൽ തന്റെ വിവാഹം പ്രഖ്യാപിച്ചത്. നടി സായി ധൻഷികയുമായുള്ള ഡേറ്റിങിനെ കുറിച്ച് വെളിപ്പെടുത്തിയ നടൻ വിവാഹം ഉടൻ ഉണ്ടാവും എന്നും പറഞ്ഞിരുന്നു
വിശാൽ സായി ധൻഷിക വിവാഹം ഇത്ര വർഷമായി വിശാൽ കല്യാണം എപ്പോൾ എന്ന ചോദ്യത്തിന് നൽകുന്ന മറുപടി, താരസംഘടനയായ നടികർ സംഘത്തിന്റെ കെട്ടിടം പണി പൂർത്തിയായാൽ തനിക്ക് വിവാഹം ഉണ്ടാവും എന്നാണ്. കഴിഞ്ഞ ഒൻപത് വർഷത്തോളമായി നടികർ സംഘം കെട്ടിടത്തിന്റെ പണി നടന്നുകൊണ്ടിരിയ്ക്കുകയാണ്. അതിനിടയിൽ വിശാലിന്റെ ജീവിതത്തിൽ രണ്ട് സ്ത്രീകൾ വന്നുപോയി. നടി വരലക്ഷ്മിയുമായുള്ള പ്രണയം വിവാഹം വരെ എത്തി ബ്രേക്കപ് ആയതാണ്. അനിഷ അല്ല റെഡ്ഡി എന്ന പെൺകുട്ടിയുമായി വിശാലിന്റെ വിവാഹ നിശ്ചയം കഴിഞ്ഞിരുന്നു. എന്നാൽ അതും വിവാഹത്തിലേക്ക് എത്തിയില്ല.
Also Read: നിശ്ചയം കിഞ്ഞിട്ട് ഏഴ് മാസം, അവസാനം ആ കാര്യത്തിൽ തീരുമാനമായി; സെലീന ഗോമസിന്റെയും ബെന്നി ബ്ലാങ്കോയുടെയും കല്യാണം എപ്പോൾ, എങ്ങനെ?ഒരുപാട് ഗോസിപ്പുകൾക്കും സസ്പെൻസുകൾക്കും ഒടുവിലാണ് സായി ധൻഷികയുമായുള്ള പ്രണയ ബന്ധം പരസ്യപ്പെടുത്തിയത്. ജൂലൈയിൽ നടികർ സംഘം കെട്ടിടത്തിന്റെ പണി പൂർത്തിയാകുമെന്നും ആഗസ്റ്റിലോ സെപ്റ്റംബർ ആദ്യമോ കല്യാണം ഉണ്ടാവും എന്നാണ് നേരത്തെ അറിയിച്ചിരുന്നത്. എന്നാൽ ജൂലൈ പാതി ദൂരം പിന്നിട്ടിട്ടും നടികർ സംഘം കെട്ടിടത്തിന്റെ പണി പൂർത്തിയായിട്ടില്ല. ജൂലൈയിൽ കെട്ടിടത്തിന്റെ ഉദ്ഘാടനം നടക്കും എന്ന് പറഞ്ഞതും വെറുതെയായി. ഇതിനിടയിലാണ് വിശാലിന്റെ കല്യാണം എപ്പോഴുണ്ടാവും എന്ന ചോദ്യം വീണ്ടും സജീവമായത്.
നാട്ടിലേക്ക് പറക്കുമ്പോൾ കരുതിയിരിക്കുക; ഈ 3 കാര്യങ്ങൾ ശ്രദ്ധിക്കണം
അടുത്തിടെ നൽകിയ ഒരു പൊതുപരിപാടിയിൽ അതിനുള്ള ഉത്തരം വിശാൽ നൽകുകയുണ്ടായി. ആഗസ്റ്റ് 29 ന് വിശാലിന്റെ ജന്മദിനമാണ്. അന്ന് ഒരു ഗുഡ് ന്യൂസ് അറിയിക്കും എന്നാണ് ഇപ്പോൾ നടൻ പറഞ്ഞിരിയ്ക്കുന്നത്. അത് കല്യാണത്തിന്റെ ഡേറ്റ് ആണോ, അതോ നടികർ സംഘം കെട്ടിട ഉദ്ഘാടനത്തിന്റെ ഡേറ്റ് ആണോ എന്നാണ് ഇപ്പോൾ ആരാധകരുടെ ചോദ്യം. അത് ആ സസ്പെൻസിൽ നിർത്തി വിശാൽ അവസാനിപ്പിച്ചു.

രചയിതാവിനെക്കുറിച്ച്അശ്വിനി പിഅശ്വിനി- സമയം മലയാളത്തില്‍ എന്റര്‍ടൈന്‍മെന്റ് സെക്ഷനില്‍ സീനിയർ ഡിജിറ്റൽ കണ്ടൻ്റ് പ്രൊഡ്യൂസർ ആയി പ്രവൃത്തിയ്ക്കുന്നു. സിനിമ മേഖലയെ വളരെ ഗൗരവമായി കാണുകയും ആ വിഷയത്തെ കുറിച്ച് അറിയാനും എഴുതാനും താത്പര്യം. സിനിമാ രംഗത്തെ എഴുത്തുകാരുമായും സംവിധായകന്മാരായും അഭിനേതാക്കളുമായി അഭിമുഖം നടത്തിയിട്ടുണ്ട്. വണ്‍, ഇന്ത്യ ഫില്‍മിബീറ്റ് പോലുള്ള ദേശീയ മാധ്യമങ്ങളില്‍ പ്രവൃത്തിച്ചു. നവമാധ്യമ രംഗത്ത് പത്ത് വര്‍ഷത്തെ പ്രവൃത്തി പരിചയം. പൊളിട്ടിക്കല്‍ സയന്‍സില്‍ ബിരുദവും ജേര്‍ണലിസത്തില്‍ ഡിപ്ലോമയും നേടി.... കൂടുതൽ വായിക്കുക





English (US) ·