കെനിഷാ വിധവ! ആർതിയും രവി മോഹനും വേർപിരിയാൻ കാരണം പ്രമുഖ നടൻ; എല്ലാം തുറന്ന് പറയുന്നതിന് നന്ദി പറഞ്ഞ് കെനിഷാ ഫ്രാൻസിസ്

8 months ago 6

Authored by: അശ്വിനി പി|Samayam Malayalam18 May 2025, 2:17 pm

കെനിഷാ ഫ്രാൻസിസ് നേരത്തെ വിവാഹിതയാതാണ്. ഭർത്താവിൽ നിന്ന് ഒരുപാട് ദുരന്തങ്ങൾ അനുഭവിച്ചിരുന്നു. പക്ഷേ അദ്ദേഹം മരിച്ചുപോയി. രവി മോഹനെ കെനിഷാ പരിചയപ്പെടുന്ന സമയത്ത് അവർ വിധവയായിരുന്നു എന്ന് സുചിത്ര പറഞ്ഞതിനെ ​ഗായിക അം​ഗീകരിച്ചു

പിന്തുണയ്ക്കുന്നവർക്ക് നന്ദി പറഞ്ഞ് കെനിഷാ ഫ്രാൻസിസ്പിന്തുണയ്ക്കുന്നവർക്ക് നന്ദി പറഞ്ഞ് കെനിഷാ ഫ്രാൻസിസ് (ഫോട്ടോസ്- Samayam Malayalam)
ആർതി രവി - രവി മോഹൻ - കെനിഷ ബന്ധം ഇപ്പോൾ തമിഴ് ചാനലുകളിൽ ചർച്ചാ വിഷയം ആയിരിക്കുകയാണ്. ഓരോരിത്തരും ഓരോ ഭാഗത്ത് നിന്ന് പ്രതികരിക്കുന്നു. ആർതിയുടെ പത്രക്കുറിപ്പും, രവി മോഹന്റെ പത്രക്കുറിപ്പും ചർച്ചയായതിന് പിന്നാലെ കഴിഞ്ഞ ദിവസം ആർതിയുടെ അമ്മ ഇറക്കിയ പത്രക്കുറിപ്പും വൈറലായിരുന്നു. 25 കോടിയോളം രൂപയുടെ കടബാധ്യത രവി മോഹൻ കാരണം തനിക്കുണ്ടായി, എന്നാൽ അതൊന്നും വിഷയമല്ല, മകളും മരുമകനും കൊച്ചുമക്കൾക്കൊപ്പം സന്തോഷത്തോടെ ജീവിക്കണം എന്നാണ് ആഗ്രഹം എന്ന് സുജാത വിജയകുമാർ പറഞ്ഞിരുന്നു.

തുടക്കത്തിൽ ആർതി രവിയെ പിന്തുണച്ചവർ എല്ലാം രവി മോഹന്റെ പത്രക്കുറിപ്പ് വന്നതിന് പിന്നാലെ കെനിഷായ്ക്കൊപ്പമുള്ള ബന്ധത്തെ പിന്തുണയ്ക്കുന്നതാണ് കാണുന്നത്. കഴിഞ്ഞ ദിവസം ഗായിക സുചിത്ര സോഷ്യൽ മീഡിയയിലൂടെ പ്രതികരിച്ചതൊക്കെ വൈറലായിരുന്നു. ഇപ്പോഴിതാ വിഷയത്തിൽ തങ്ങളെ പിന്തുണച്ച അഭിഭാഷക പ്രിയദർശിനിയ്ക്കും ഗായിക സുചിത്രയ്ക്കും നന്ദി പറഞ്ഞ് കെനീഷ എത്തിയിരിക്കുന്നു.


ആർതി രവിയിൽ നിന്ന് രവി മോഹൻ അനുഭവിച്ച പീഡനങ്ങളെ കുറിച്ചും അതിന്റെ നിയമവശങ്ങളെ കുറിച്ചാണ് അഡ്വക്കറ്റ് പ്രിയദർശിനി സംസാരിക്കുന്നത്. ഈ വിഷയത്തിൽ നിയമത്തിന്റെ വശത്തു നിന്ന് ഞങ്ങൾക്ക് വേണ്ടി സംസാരിച്ചതിന് നന്ദി എന്ന് പറഞ്ഞാണ് കെനിഷാ ആ വീഡിയോ ഇൻസ്റ്റഗ്രാം സ്റ്റോറിയായി പങ്കുവച്ചത്.

Also Read: എന്തൊരു കഷ്ടമാണ്, എന്നെ ഒന്ന് പ്രണയിക്കാൻ എന്റ ഭർത്താവിന് എന്തൊക്കെ ബുദ്ധിമുട്ടുകൾ സഹിക്കണം; പ്രിയപ്പെട്ട നിമിഷങ്ങളുമായി മീര വാസുദേവൻ

ഹൈവുഡ് എന്റർടൈൻമെന്റ്സ് എന്ന തമിഴ് യൂട്യൂബ് ചാനലിന് സുചിത്ര നൽകിയ അഭിമുഖത്തിന്റെ വീഡിയോ പങ്കുവച്ചാണ്, സുചിത്രയോട് കെനിഷാ നന്ദി അറിയിക്കുന്നത്. വളരെ ഗുരുതരമായ ആരോപണങ്ങളാണ് ആ വീഡിയോയിൽ സുചിത്ര ഉന്നയിക്കുന്നത്. കെനിഷാ തന്റെ അചുത്ത സുഹൃത്താണെന്നും എല്ലാ കാര്യങ്ങളും തന്നോട് പറയാറുണ്ട് എന്നും സുചിത്ര പറയുന്നു. ധരിച്ചിരുന്ന നൈറ്റ് ഡ്രസ്സോടെ, ഒരു പൈസ കൈയ്യിലില്ലാതെ ജയം രവി ഇറങ്ങിയ ആ രാത്രി ആ വീട്ടിൽ വലിയൊരു വഴക്ക് നടന്നിരുന്നു. പതിനഞ്ച് വർഷത്തോളം താൻ അനുഭവിച്ച വേദനകളെ കുറിച്ച് രവി പറഞ്ഞു കരഞ്ഞു. ആണുങ്ങൾക്കും ഇത് സംഭവിക്കുന്നു എന്നത് വാസ്തവമാണ്, പരിതാപകരവുമാണ്. രവി മോഹൻ ഇപ്പോഴും ആ വേദനകളിൽ നിന്ന് പുറത്തുവന്നുകൊണ്ടിരിയ്ക്കുകയാണ്. ദൈവ ഭാഗ്യത്തിന് അദ്ദേഹം മദ്യത്തിന് അടിമപ്പെട്ടില്ല. അങ്ങനെ വഴിതെറ്റാതെ, മരുന്നു ഭക്ഷണവും കൃത്യ സമയത്ത് നൽകി, രവിയെ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവന്ന സ്ത്രീയാണ് കെനിഷാ. ആ ട്രോമയിൽ നിന്നാണ് അവർക്കിടയിൽ റിലേഷൻഷിപ് ആരംഭിച്ചത്.

കെനിഷാ വിധവ! ആർതിയും രവി മോഹനും വേർപിരിയാൻ കാരണം പ്രമുഖ നടൻ; എല്ലാം തുറന്ന് പറയുന്നതിന് നന്ദി പറഞ്ഞ് കെനിഷാ ഫ്രാൻസിസ്


കെനിഷാ നേരത്തെ വിവാഹിതയായതാണ്. ഭർത്താവ് മരണപ്പെട്ടു. രവി മോഹനെ പരിചയപ്പെടുന്ന സമയത്ത് യഥാർത്ഥത്തിൽ അവർ വിധവയായിരുന്നു. രണ്ട് പേരും ജീവിതത്തിൽ ഒരുപാട് കഷ്ടപ്പെട്ടതാണ് എന്നൊക്കെയാണ് സുചിത്ര പറയുന്നത്. മാത്രമല്ല, ഇവരുടെ വിവാഹ മോചനമത്തിന് കാരണം ഒരു പ്രമുഖ തമിഴ് നടനുമായുള്ള ആർതിയുടെ ബന്ധമാണെന്നും സുചിത്ര ആരോപിയ്ക്കുന്നുണ്ട്. ഇതെല്ലാം സത്യമാണെന്ന് അംഗീകരിച്ചാണ് കെനിഷാ ആ അഭിമുഖം ഷെയർ ചെയ്ത് നന്ദി പറഞ്ഞിരിയ്ക്കുന്നത്.
അശ്വിനി പി

രചയിതാവിനെക്കുറിച്ച്അശ്വിനി പിഅശ്വിനി- സമയം മലയാളത്തില്‍ എന്റര്‍ടൈന്‍മെന്റ് സെക്ഷനില്‍ സീനിയർ ഡിജിറ്റൽ കണ്ടൻ്റ് പ്രൊഡ്യൂസർ ആയി പ്രവൃത്തിയ്ക്കുന്നു. സിനിമ മേഖലയെ വളരെ ഗൗരവമായി കാണുകയും ആ വിഷയത്തെ കുറിച്ച് അറിയാനും എഴുതാനും താത്പര്യം. സിനിമാ രംഗത്തെ എഴുത്തുകാരുമായും സംവിധായകന്മാരായും അഭിനേതാക്കളുമായി അഭിമുഖം നടത്തിയിട്ടുണ്ട്. വണ്‍, ഇന്ത്യ ഫില്‍മിബീറ്റ് പോലുള്ള ദേശീയ മാധ്യമങ്ങളില്‍ പ്രവൃത്തിച്ചു. നവമാധ്യമ രംഗത്ത് പത്ത് വര്‍ഷത്തെ പ്രവൃത്തി പരിചയം. പൊളിട്ടിക്കല്‍ സയന്‍സില്‍ ബിരുദവും ജേര്‍ണലിസത്തില്‍ ഡിപ്ലോമയും നേടി.... കൂടുതൽ വായിക്കുക

Read Entire Article