കെനീഷയ്‌ക്കൊപ്പം തിരുപ്പതിയില്‍ ദര്‍ശനം നടത്തി രവി മോഹന്‍; ദൈവത്തെ കബളിപ്പിക്കാനാവില്ലെന്ന് ആരതി

4 months ago 5

26 August 2025, 12:34 PM IST

keneesha francis ravi mohan aarti ravi

ആരതി, രവി മോഹൻ കെനീഷ ഫ്രാൻസിസിനൊപ്പം തിരുപ്പതിയിൽ | Photo: Instagram/ Aarti Ravi, X/ Happy Sharing By Dks

കെനീഷ ഫ്രാന്‍സിസിനൊപ്പമുള്ള രവി മോഹന്റെ ക്ഷേത്രദര്‍ശനത്തിന്റെ ചിത്രങ്ങള്‍ പുറത്തുവന്നതിന് പിന്നാലെ പരോക്ഷ പ്രതികരണവുമായി മുന്‍ഭാര്യ ആരതി. സ്വയം കബളിപ്പിക്കാന്‍ കഴിഞ്ഞാലും ദൈവത്തെ കബളിപ്പിക്കാന്‍ കഴിയില്ലെന്നായിരുന്നു ആരതിയുടെ പോസ്റ്റ്.

സ്വന്തം നിര്‍മാണക്കമ്പനിയുടെ പ്രഖ്യാപനത്തിന് മുന്നോടിയായാണ് രവി മോഹന്‍ തിരുപ്പതി വെങ്കടേശ്വര ക്ഷേത്രം സന്ദര്‍ശിച്ചത്. കെനീഷ ഫ്രാന്‍സിസും രവി മോഹനൊപ്പം ഉണ്ടായിരുന്നു. ഇരുവരുടേയും ക്ഷേത്രദര്‍ശനത്തിന്റെ ചിത്രങ്ങള്‍ പിന്നീട് സാമൂഹികമാധ്യമങ്ങളില്‍ വൈറലായി.

തുടര്‍ന്നാണ് ആരതി സാമൂഹികമാധ്യമങ്ങളില്‍ കുറിപ്പ് പങ്കുവെച്ചത്. 'ദൈവത്തെ കബളിപ്പിക്കാനാവില്ല. ഒരുപക്ഷേ നിങ്ങള്‍ക്ക് മറ്റുള്ളവരെ കബളിപ്പിക്കാന്‍ കഴിഞ്ഞേക്കാം. നിങ്ങള്‍ക്ക് നിങ്ങളെത്തന്നെയും കബളിപ്പിക്കാന്‍ കഴിഞ്ഞേക്കാം. എന്നാല്‍, ദൈവത്തെ കബളിപ്പിക്കാനാവില്ല', എന്നായിരുന്നു പോസ്റ്റ്.

കഴിഞ്ഞ സെപ്റ്റംബറിലാണ് താനും ഭാര്യ ആരതിയുമായുള്ള 14 വര്‍ഷത്തെ വിവാഹബന്ധം അവസാനിപ്പിക്കുന്നുവെന്ന് രവി മോഹന്‍ സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചത്. എന്നാല്‍ തന്റെ അറിവോ സമ്മതമോ കൂടാതെയാണ് വിവാഹമോചനത്തെ കുറിച്ച് രവി പ്രഖ്യാപനം നടത്തിയതെന്നും വിവാഹമോചന വാര്‍ത്ത തീര്‍ത്തും ഏകപക്ഷീയമാണെന്നും ആരതി വ്യക്തമാക്കിയിരുന്നു.

Content Highlights: Aarti's cryptic posts aft actor-husband Ravi-Keneeshaa's temple trip

മാതൃഭൂമി.കോം വാട്സാപ്പിലും

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article