സീരിയല്‍ താരങ്ങളുടെ സംഘടനയായ ആത്മ (എടിഎംഎ)യുടെ 20-ാമത് ജനറല്‍ ബോഡി മീറ്റിങ് തിരുവനന്തപുരം എസ്പി ഗ്രാന്‍ഡ് ഡേയ്‌സ് ഹോട്ടലില്‍ നടന്നു. ഗതാഗതമന്ത്രി കെ.ബി. ഗണേഷ് കുമാര്‍ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. മോഹന്‍ അയിരൂര്‍, കിഷോര്‍ സത്യാ എന്നിവര്‍ വൈസ് പ്രസിഡന്റുമാരായും ദിനേശ് പണിക്കര്‍ ജനറല്‍ സെക്രട്ടറിയായും പൂജപ്പുര രാധാകൃഷ്ണന്‍ സെക്രട്ടറിയായും സാജന്‍ സൂര്യ ട്രഷറുമായും തിരഞ്ഞെടുക്കപ്പെട്ടു.
ആല്‍ബര്‍ട്ട് അലക്‌സ്, ബ്രഷ്‌നേവ്, ജീജാ സുരേന്ദ്രന്‍, കൃഷ്ണകുമാര്‍ മേനോന്‍, മനീഷ് കൃഷ്ണ, നിധിന്‍ പി ജോസഫ്, പ്രഭാശങ്കര്‍, രാജീവ് രംഗന്‍, സന്തോഷ് ശശിധരന്‍, ഷോബി തിലകന്‍, ഉമാ എം. നായര്‍, വിജയകുമാരി, വിനു വൈ.എസ്. എന്നിവര്‍ എക്‌സിക്യൂട്ടീവ് മെമ്പര്‍മാരുമായി പുതിയ ഭരണസമിതി നിലവില്‍ വന്നു.
നിരവധി അംഗീകാരങ്ങള്‍ നേടിയ 'ആത്മ' അംഗങ്ങളെ ആദരിച്ചു. മികച്ച വിജയങ്ങള്‍ നേടിയ അംഗങ്ങളുടെ മക്കള്‍ക്ക് സ്‌കോളര്‍ഷിപ്പ് വിതരണം, അംഗങ്ങള്‍ക്കുള്ള ചികിത്സാസഹായം വിതരണം, വിവിധ സെമിനാറുകള്‍ ഉള്‍പ്പെടെ നടന്ന ജനറല്‍ ബോഡിയില്‍ 400-ല്‍പരം സീരിയല്‍താരങ്ങള്‍ പങ്കെടുത്തു.
Content Highlights: Association of Television Media Artists held 20th General Body Meeting, electing KB Ganesh Kumar
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·