Published: July 17 , 2025 12:06 PM IST
1 minute Read
തിരുവനന്തപുരം∙ കേരളത്തിന്റെ സ്വന്തം പ്രഫഷനൽ ക്രിക്കറ്റ് ലീഗായ കെസിഎലിന്റെ രണ്ടാം സീസൺ അവതരണം 20ന് തിരുവനന്തപുരത്ത്. വൈകിട്ട് 5.30ന് നിശാഗന്ധി ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ 6 ടീമുകളെ പരിചയപ്പെടുത്തും. കെസിഎൽ പ്രചാരണത്തിനുള്ള ട്രോഫി ടൂർ മന്ത്രി വി.അബ്ദു റഹിമാൻ ഫ്ലാഗ് ഓഫ് ചെയ്യും. കെസിഎൽ ഭാഗ്യചിഹ്നങ്ങളും പുറത്തിറക്കും.
ആരാധകർക്കുള്ള ഫാൻ ജഴ്‌സിയുടെ പ്രകാശനം ക്രിക്കറ്റ് താരങ്ങളായ സച്ചിൻ ബേബിയും സൽമാൻ നിസാറും ചേർന്ന് നിർവഹിക്കും. രഞ്ജി ട്രോഫിയുടെ ചരിത്രത്തിലാദ്യമായി കേരളത്തിന് ഫൈനൽ പ്രവേശനത്തിനു വഴിയൊരുക്കിയ സൽമാൻ നിസാറിന്റെ ഹെൽമെറ്റിനെ ആസ്പദമാക്കി തയാറാക്കിയ പ്രത്യേക വിഡിയോ പ്രദർശിപ്പിക്കും. സംഗീത പരിപാടിയുമുണ്ട്.
ഭാഗ്യചിഹ്നങ്ങൾക്കു പേരിടാൻ ആരാധകർക്ക് അവസരം നൽകുമെന്നും തിരഞ്ഞെടുക്കപ്പെടുന്ന പേരിന് സമ്മാനം നൽകുമെന്നും കെസിഎ ഭാരവാഹികൾ അറിയിച്ചു. കെസിഎൽ ട്രോഫിയും ഭാഗ്യ ചിഹ്നങ്ങളുമായുള്ള റോഡ് ഷോ 21ന് കണ്ണൂരിൽ നിന്ന് ആരംഭിച്ച് ടീമുകൾക്ക് ആതിഥേയത്വം വഹിക്കുന്ന 6 ജില്ലകളിലൂടെ സഞ്ചരിച്ച് ഓഗസ്റ്റ് 16ന് തിരുവനന്തപുരത്ത് സമാപിക്കും. റോഡ് ഷോ എത്തുന്ന കേന്ദ്രങ്ങളിൽ കലാപരിപാടികളും ക്വിസ് ഉൾപ്പെടെ മത്സരവുമുണ്ടാകും.
English Summary:








English (US) ·