Published: September 04, 2025 09:45 AM IST
1 minute Read
-
3 സെഞ്ചറി, 45 അർധ സെഞ്ചറി, 548 സിക്സർ, 650 ഫോർ
തിരുവനന്തപുരം ∙ കെസിഎൽ രണ്ടാം സീസണിലെ പ്രാഥമിക റൗണ്ട് മത്സരങ്ങൾ ഇന്ന് അവസാനിക്കാനിരിക്കെ, ക്രിക്കറ്റ് വെടിക്കെട്ടിന്റെ പൂരപ്പറമ്പായി മാറിയിരിക്കുകയാണ് കാര്യവട്ടം സ്പോർട്സ് ഹബ് സ്റ്റേഡിയം. ലീഗിൽ 28 മത്സരങ്ങൾ കഴിഞ്ഞപ്പോൾ പിറന്നത് 3 സെഞ്ചറികളും 45 അർധ സെഞ്ചറികളും. 9 തവണയാണ് ടീം സ്കോർ 200 കടന്നത്.
ലീഗിലെ വലിയ താരത്തിളക്കമായ രാജ്യാന്തര താരം സഞ്ജു സാംസൺ കെസിഎൽ അരങ്ങേറ്റം ഉജ്വലമാക്കിയാണ് ഏഷ്യ കപ്പിൽ ഇന്ത്യക്കായി കളിക്കാൻ ദുബായിലേക്കു പോയത്. 5 ഇന്നിങ്സുകളിൽ ഒരു സെഞ്ചറിയും 3 അർധ സെഞ്ചറിയും അടക്കം സഞ്ജു നേടിയത് 368 റൺസ്. സീസണിലെ ഇതുവരെയുള്ള ഉയർന്ന വ്യക്തിഗത സ്കോറും (121) സഞ്ജുവിന്റെ പേരിലാണ്.
അവസാന 2 കളികളിലെ തകർപ്പൻ ബാറ്റിങ്ങുമായി ട്രിവാൻഡ്രം റോയൽസ് നായകൻ കൃഷ്ണപ്രസാദാണ് റൺ വേട്ടക്കാരിൽ മുന്നിൽ; 479 റൺസ്. തൃശൂർ ടൈറ്റൻസിന്റെ കൗമാരതാരം അഹമ്മദ് ഇമ്രാൻ (423) രണ്ടാം സ്ഥാനത്ത്. സീസണിൽ സഞ്ജുവിനെക്കൂടാതെ സെഞ്ചറി നേടിയതും കൃഷ്ണപ്രസാദും ഇമ്രാനും മാത്രം. മൂവർക്കും 3 അർധ സെഞ്ചറികളുമുണ്ട്. തൊണ്ണൂറുകളിലെത്തിയ ശേഷം തലനാരിഴയ്ക്കു സെഞ്ചറി നഷ്ടപ്പെട്ടത് 5 പേർക്കാണ്; അഹമ്മദ് ഇമ്രാൻ (98), രോഹൻ കുന്നുമ്മൽ (94), വിഷ്ണു വിനോദ് (94), സച്ചിൻ ബേബി (91), കൃഷ്ണ പ്രസാദ് (90).
ഇവർ മുന്നിൽ∙ ഉയർന്ന സ്കോർ: സഞ്ജു സാംസൺ (കൊച്ചി): 121
∙ കൂടുതൽ സിക്സ്: സഞ്ജു സാംസൺ (കൊച്ചി): 30
∙ കൂടുതൽ ഫോർ: അഹമ്മദ് ഇമ്രാൻ (തൃശൂർ): 53
∙ മികച്ച സ്ടൈക്ക് റേറ്റ്: മുഹമ്മദ് ആഷിഖ് (കൊച്ചി): 280.56
∙ മികച്ച ശരാശരി: സൽമാൻ നിസാർ (കാലിക്കറ്റ്): 98.67
∙ ഒരു മത്സരത്തിലെ മികച്ച ബാറ്റിങ് സ്ട്രൈക്ക് റേറ്റ്: കൃഷ്ണ ദേവൻ (കാലിക്കറ്റ്): 445.45 (ആലപ്പി റിപ്പിൾസിനെതിരെ 11 പന്തിൽ 49)
English Summary:









English (US) ·