കെസിഎല്‍ താരലേലം ഇന്ന്; സഞ്ജു സാംസണെ ആര് സ്വന്തമാക്കും?

6 months ago 7

തിരുവനന്തപുരം: കേരളാ ക്രിക്കറ്റ് ലീഗ് (കെസിഎല്‍) ട്വന്റി 20 ചാമ്പ്യന്‍ഷിപ്പിന്റെ രണ്ടാം എഡിഷന്റെ താരലേലം ശനിയാഴ്ച നടക്കും. രാവിലെ പത്തുമുതല്‍ തിരുവനന്തപുരം ഹയാത്ത് റീജന്‍സിയിലാണ് ലേലം. ട്രിവാന്‍ഡ്രം റോയല്‍സ്, ഏരീസ് കൊല്ലം സെയിലേഴ്സ്, കാലിക്കറ്റ് ഗ്ലോബ്സ്റ്റാര്‍സ്, തൃശ്ശൂര്‍ ടൈറ്റന്‍സ്, കൊച്ചി ബ്ലൂ ടൈഗേഴ്സ്, ആലപ്പി റിപ്പിള്‍സ് എന്നീ ആറു ടീമുകള്‍ ചാമ്പ്യന്‍ഷിപ്പിലുണ്ട്. ഐപിഎല്‍ മാതൃകയില്‍ കേരള ക്രിക്കറ്റ് അസോസിയേഷന്‍ (കെസിഎ) സംഘടിപ്പിക്കുന്ന മത്സരം ഓഗസ്റ്റ് 21-ന് കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ തുടങ്ങും.

കളിക്കാര്‍ക്കുവേണ്ടി ഓരോ ടീമിനും 50 ലക്ഷം രൂപവീതം മുടക്കാം. 16 മുതല്‍ 20 വരെ കളിക്കാരെ ഓരോ ടീമിനും സ്വന്തമാക്കാം. ഐപിഎല്‍ ലേലം ഉള്‍പ്പെടെ നിയന്ത്രിച്ച ചാരുശര്‍മയുടെ നേതൃത്വത്തിലാണ് ലേലനടപടികള്‍. ലേലനടപടി സ്റ്റാര്‍ ത്രീ ചാനലിലൂടെയും ഫാന്‍കോഡ് ആപ്പിലൂടെയും തത്സമയം സംപ്രേഷണം ചെയ്യും. സംവിധായകന്‍ പ്രിയദര്‍ശന്‍ ഉള്‍പ്പെടെയുള്ള ടീമുടമകള്‍ ലേലത്തിനെത്തും.

എ,ബി,സി വിഭാഗങ്ങളിലായി 170 താരങ്ങളെ ലിസ്റ്റ് ചെയ്തിട്ടുണ്ട്. ഇതില്‍ 15 താരങ്ങളെ വിവിധ ഫ്രാഞ്ചൈസികള്‍ നിലനിര്‍ത്തിയിട്ടുണ്ട്. എ കാറ്റഗറിയില്‍പ്പെടുന്ന താരങ്ങളുടെ അടിസ്ഥാനവില മൂന്നു ലക്ഷം രൂപയാണ്. ബി വിഭാഗത്തില്‍ 1.5 ലക്ഷവും സി വിഭാഗത്തിന് 75000-വുമാണ്. 42-കാരനായ കെ.ജെ. രാകേഷ് മുതല്‍ പതിനാറുകാരനായ ജൈവിന്‍ ജാക്‌സന്‍ വരെ ലേലപ്പട്ടികയിലുണ്ട്.

സഞ്ജുവിനായി മത്സരം

കഴിഞ്ഞ സീസണില്‍ കളിക്കാതിരുന്ന ഇന്ത്യന്‍താരം സഞ്ജു സാംസണെ ആരു സ്വന്തമാക്കുമെന്ന ആകാംക്ഷ അന്തരീക്ഷത്തിലുണ്ട്. ഓഗസ്റ്റില്‍ നിശ്ചയിച്ച ബംഗ്ലാദേശ് പര്യടനം നടക്കാന്‍ സാധ്യത കുറവായതിനാല്‍ കെസിഎലില്‍ സഞ്ജു പൂര്‍ണസമയവും കളിക്കാനിടയുണ്ട്. സഞ്ജു ഉള്‍പ്പെടുന്ന ടീമിന്റെ ആരാധക പിന്തുണയും കൂടും.

ബേസില്‍ തമ്പി, വിഷ്ണു വിനോദ്, അബ്ദുള്‍ ബാസിത്, ജലജ് സക്‌സേന, മുഹമ്മദ് ഇനാന്‍, അഹമ്മദ് ഇമ്രാന്‍, ഏദന്‍ ആപ്പിള്‍ ടോം, ഫായിസ് ഫനൂസ്, ഷോണ്‍ റോജര്‍, കൃഷ്ണപ്രസാദ്, ബേസില്‍ എന്‍.പി., സിജോമോന്‍ ജോസഫ്, കെ.എം. ആസിഫ്, നിധീഷ് എം.ഡി., വരുണ്‍ നായനാര്‍ തുടങ്ങിയവര്‍ക്കുവേണ്ടിയും മത്സരമുണ്ടാകും.

Content Highlights: Kerala Cricket League (KCL) subordinate auction is happening today! Six teams volition bid

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article