കെസിഎൽ ഉദ്ഘാടന മത്സരത്തിൽ കൊല്ലം സെയ്‌ലേഴ്സ് കാലിക്കറ്റ് ഗ്ലോബ്‌സ്റ്റാർസിനെതിരെ; ഫൈനൽ സെപ്റ്റംബർ 6ന്

5 months ago 6

തിരുവനന്തപുരം∙ കേരള ക്രിക്കറ്റ് ലീഗ് (കെസിഎൽ) രണ്ടാം സീസൺ മത്സരക്രമം പ്രഖ്യാപിച്ചു. നിലവിലെ ചാംപ്യൻമാരായ കൊല്ലം സെയ്‌ലേഴ്സും രണ്ടാം സ്ഥാനക്കാരായ കാലിക്കറ്റ് ഗ്ലോബ്സ്റ്റാർസും തമ്മിൽ ഓഗസ്റ്റ് 21നാണ് ഉദ്ഘാടന മത്സരം. വൈകിട്ട് രണ്ടാം മത്സരത്തിൽ ട്രിവാൻഡ്രം റോയൽസ്, കൊച്ചി ബ്ലൂ ടൈഗേഴ്സിനെ നേരിടും. സെപ്റ്റംബർ 5നാണ് സെമിഫൈനൽ മത്സരങ്ങൾ. ഫൈനൽ 6ന് വൈകിട്ട് 6:45 മുതൽ.

തിരുവനന്തപുരം കാര്യവട്ടത്തെ സ്പോർട്സ് ഹബ് സ്റ്റേഡിയത്തിൽ നടക്കുന്ന ലീഗിൽ ദിവസവും രണ്ട് മത്സരങ്ങളാണ് ഉള്ളത്. ലീഗ് ഘട്ടത്തിൽ ആദ്യ 4 സ്ഥാനങ്ങളിൽ എത്തുന്ന ടീമുകൾ നോക്കൗട്ട് റൗണ്ടിലേക്ക് യോഗ്യത നേടും.

∙ മത്സരക്രമം ഇങ്ങനെ

ഓഗസ്റ്റ് 21 – ഏരീസ് കൊല്ലം സെയിലേഴ്സ് X കാലിക്കറ്റ് ഗ്ലോബ്സ്റ്റാർസ് (2:30 PM).
അദാനി ട്രിവാൻഡ്രം റോയൽസ് X കൊച്ചി ബ്ലൂ ടൈഗേഴ്സ് (7:30 PM)

ഓഗസ്റ്റ് 22 – ആലപ്പി റിപ്പിൾസ് X തൃശൂർ ടൈറ്റൻസ് (2:30 PM)
ഏരീസ് കൊല്ലം സെയിലേഴ്സ് X അദാനി ട്രിവാൻഡ്രം റോയൽസ് (6:45 PM)

ഓഗസ്റ്റ് 23 – കൊച്ചി ബ്ലൂ ടൈഗേഴ്സ് X ആലപ്പി റിപ്പിൾസ് (2:30 PM)
തൃശൂർ ടൈറ്റൻസ് X കാലിക്കറ്റ് ഗ്ലോബ്സ്റ്റാർസ് (6:45 PM)

ഓഗസ്റ്റ് 24 – കാലിക്കറ്റ് ഗ്ലോബ്സ്റ്റാർസ് X അദാനി ട്രിവാൻഡ്രം റോയൽസ് (2:30 PM)
കൊച്ചി ബ്ലൂ ടൈഗേഴ്സ് X ഏരീസ് കൊല്ലം സെയിലേഴ്സ് (6:45 PM)

ഓഗസ്റ്റ് 25 – ഏരീസ് കൊല്ലം സെയിലേഴ്സ് X തൃശൂർ ടൈറ്റൻസ് (2:30 PM)
ആലപ്പി റിപ്പിൾസ് X അദാനി ട്രിവാൻഡ്രം റോയൽസ് (6:45 PM)

ഓഗസ്റ്റ് 26 – തൃശൂർ ടൈറ്റൻസ് X കൊച്ചി ബ്ലൂ ടൈഗേഴ്സ് (2:30 PM)
ആലപ്പി റിപ്പിൾസ് X കാലിക്കറ്റ് ഗ്ലോബ്സ്റ്റാർസ് (6:45 PM)

ഓഗസ്റ്റ് 27 – കാലിക്കറ്റ് ഗ്ലോബ്സ്റ്റാർസ് X കൊച്ചി ബ്ലൂ ടൈഗേഴ്സ് (2:30 PM)
അദാനി ട്രിവാൻഡ്രം റോയൽസ് X തൃശൂർ ടൈറ്റൻസ് (6:45 PM)

ഓഗസ്റ്റ് 28 – കൊച്ചി ബ്ലൂ ടൈഗേഴ്സ് X അദാനി ട്രിവാൻഡ്രം റോയൽസ് (2:30 PM)
ഏരീസ് കൊല്ലം സെയിലേഴ്സ് X ആലപ്പി റിപ്പിൾസ് (6:45 PM)

ഓഗസ്റ്റ് 29 – തൃശൂർ ടൈറ്റൻസ് X ഏരീസ് കൊല്ലം സെയിലേഴ്സ് (2:30 PM)
കാലിക്കറ്റ് ഗ്ലോബ്സ്റ്റാർസ് X ആലപ്പി റിപ്പിൾസ് (6:45 PM)

ഓഗസ്റ്റ് 30 – അദാനി ട്രിവാൻഡ്രം റോയൽസ് X കാലിക്കറ്റ് ഗ്ലോബ്സ്റ്റാർസ് (2:30 PM)
കൊച്ചി ബ്ലൂ ടൈഗേഴ്സ് X തൃശൂർ ടൈറ്റൻസ് (6:45 PM)

ഓഗസ്റ്റ് 31 – അദാനി ട്രിവാൻഡ്രം റോയൽസ് X ഏരീസ് കൊല്ലം സെയിലേഴ്സ് (2:30 PM)
ആലപ്പി റിപ്പിൾസ് X കൊച്ചി ബ്ലൂ ടൈഗേഴ്സ് (6:45 PM)

സെപ്റ്റംബർ 1 – തൃശൂർ ടൈറ്റൻസ് X ആലപ്പി റിപ്പിൾസ് (2:30 PM)
കാലിക്കറ്റ് ഗ്ലോബ്സ്റ്റാർസ് X ഏരീസ് കൊല്ലം സെയിലേഴ്സ് (6:45 PM)

സെപ്റ്റംബർ 2 – കൊച്ചി ബ്ലൂ ടൈഗേഴ്സ് X കാലിക്കറ്റ് ഗ്ലോബ്സ്റ്റാർസ് (2:30 PM)
തൃശൂർ ടൈറ്റൻസ് X അദാനി ട്രിവാൻഡ്രം റോയൽസ് (6:45 PM)

സെപ്റ്റംബർ 3 – അദാനി ട്രിവാൻഡ്രം റോയൽസ് X ആലപ്പി റിപ്പിൾസ് (2:30 PM)
ഏരീസ് കൊല്ലം സെയിലേഴ്സ് X കൊച്ചി ബ്ലൂ ടൈഗേഴ്സ് (6:45 PM)

സെപ്റ്റംബർ 4 – ആലപ്പി റിപ്പിൾസ് X ഏരീസ് കൊല്ലം സെയിലേഴ്സ് (2:30 PM)
കാലിക്കറ്റ് ഗ്ലോബ്സ്റ്റാർസ് X തൃശൂർ ടൈറ്റൻസ് (6:45 PM)

സെപ്റ്റംബർ 5 - ആദ്യ സെമിയിൽ ഒന്നാം സ്ഥാനക്കാർ നാലാം സ്ഥാനക്കാരെ നേരിടും (2:30 PM)

രണ്ടാം സെമിയിൽ രണ്ടും മൂന്നും സ്ഥാനക്കാർ തമ്മിൽ ഏറ്റുമുട്ടും (6:45 PM)

സെപ്റ്റംബർ 6 - ഫൈനൽ (6:45 PM)

English Summary:

Kerala Cricket League (KCL) 2nd play docket announced. The opening lucifer volition beryllium betwixt defending champions Kollam Sailors and runners-up Calicut Globestars connected August 21st.

Read Entire Article