കേക്കിന്റെ മധുരമുള്ള പ്രണയകഥയുമായി 'കേക്ക് സ്റ്റോറി' രണ്ടാം വാരത്തിലേക്ക്. മാനത്തെ കൊട്ടാരം, ആലഞ്ചേരി തമ്പ്രാക്കള്‍, വൃദ്ധന്മാരെ സൂക്ഷിക്കുക, പ്രിയപ്പെട്ട കുക്കു തുടങ്ങിയ രസകരമായ ഹിറ്റ് ചിത്രങ്ങള്‍ ഒരുക്കിയ സംവിധായകന്‍ സുനില്‍ ഒരിടവേളയ്ക്കു ശേഷം സംവിധാനം ചെയ്യുന്ന 'കേക്ക് സ്റ്റോറി' ഇക്കഴിഞ്ഞ 19-നാണ് തീയേറ്ററുകളിലെത്തിയത്. കുടുംബപ്രേക്ഷകരില്‍നിന്നടക്കം മികച്ച പ്രതികരണങ്ങളുമായി ചിത്രം മുന്നേറുകയാണ്.
ഒരു കേക്കിന് പിന്നിലെ രസകരവും ഒപ്പം ഉദ്വേഗജനകവുമായ കഥയാണ് ചിത്രം ദൃശ്യവത്കരിക്കുന്നത്. ചിത്രത്തില്‍ സംവിധായകന്‍ സുനിലിന്റെ മകള്‍ വേദ സുനിലാണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നതും വേദ സുനിലാണ്. ക്ലീന്‍ യു സര്‍ട്ടിഫിക്കറ്റാണ് ചിത്രത്തിന് ലഭിച്ചിട്ടുള്ളത്. സിനിമയുടെ ടീസറും പാട്ടും ഇതിനകം യൂട്യൂബില്‍ ശ്രദ്ധ നേടിയിട്ടുണ്ട്.
ചിത്രവേദ റീല്‍സിന്റേയും ജെകെആര്‍ ഫിലിംസിന്റേയും ബാനറില്‍ ബിന്ദു സുനിലും ജയന്തകുമാര്‍ അമൃതേശ്വരിയും ചേര്‍ന്നാണ് 'കേക്ക് സ്റ്റോറി' നിര്‍മിച്ചിരിക്കുന്നത്. ചിത്രത്തില്‍ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത് അശോകനാണ്. ബാബു ആന്റണി, ജോണി ആന്റണി, മേജര്‍ രവി, കോട്ടയം രമേഷ്, അരുണ്‍ കുമാര്‍, മല്ലിക സുകുമാരന്‍, നീനാ കുറുപ്പ്, സാജു കൊടിയന്‍, ദിനേഷ് പണിക്കര്‍, ഡൊമിനിക്, അന്‍സാര്‍ കലാഭവന്‍, ടിഎസ് സജി, ഗോവിന്ദ്, അശിന്‍, ജിത്തു, ഗോകുല്‍, സംഗീത കിങ്സ്ലി, ജനനി സജി, അമൃത ജയന്ത്, സിന്ധു ജയന്ത്, വിദ്യാവിശ്വനാഥ് എന്നിവരും ജോസഫ് യുഎസ്എ, മിലിക്ക സെര്‍ബിയ, ലൂസ് കാലിഫോര്‍ണിയ, നാസ്തിയ മോസ്‌കോ തുടങ്ങി വിദേശികള്‍ ആയിട്ടുള്ള അഞ്ചുപേരും സിനിമയില്‍ അഭിനയിക്കുന്നുണ്ട്. കൂടാതെ തമിഴ് നടനായ റെഡിന്‍ കിന്‍സ്ലി ആദ്യമായി മലയാള സിനിമയില്‍ അഭിനയിക്കുന്നു എന്ന പ്രത്യേകതയും ഈ സിനിമയ്ക്കുണ്ട്. അദ്ദേഹം ഈ സിനിമയില്‍ വളരെ പ്രധാനപ്പെട്ട ഒരു മുഴുനീള കഥാപാത്രത്തെയാണ് അവതരിപ്പിച്ചിരിക്കുന്നത്.
അച്ഛനോടൊപ്പം നാല് ചിത്രങ്ങളില്‍ അസിസ്റ്റന്റ് ഡയറക്ടറായും, മറ്റൊരു ചിത്രത്തില്‍ എഡിറ്ററായും പ്രവര്‍ത്തിച്ച വേദയുടെ ആദ്യ തിരക്കഥയാണ് 'കേക്ക് സ്റ്റോറി'. 'പന്ത്രണ്ടു മണിയും പതിനെട്ടു വയസ്സും' എന്ന പേരിലുള്ള ഒരു പുസ്തകവും വേദ രചിച്ചിട്ടുണ്ട്. ഛായാഗ്രഹണം: ആര്‍.എച്ച്. അശോക്, പ്രദീപ് നായര്‍, മ്യൂസിക്: ജെറി അമല്‍ദേവ്, എസ്.പി. വെങ്കിടേഷ്, പശ്ചാത്തല സംഗീതം: റോണി റാഫേല്‍, എഡിറ്റര്‍: എം.എസ്. അയ്യപ്പന്‍ നായര്‍, പ്രൊജക്ട് ഡിസൈനര്‍: എന്‍.എം. ബാദുഷ, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍: ജിബി മാള, വരികള്‍: വിനായക് ശശികുമാര്‍, സന്തോഷ് വര്‍മ, കലാസംവിധാനം: സജീഷ് താമരശ്ശേരി, വസ്ത്രാലങ്കാരം: അരുണ്‍ മനോഹര്‍, മേക്കപ്പ്: കലാമണ്ഡലം വൈശാഖ്, സിജു കൃഷ്ണ, അസോസിയേറ്റ് ഡയറക്ടര്‍: നിധീഷ് ഇരിട്ടി, സ്റ്റില്‍സ്: ഷാലു പേയാട്, അസിസ്റ്റന്റ് ഡയറക്ടേഴ്‌സ്: ഹാരിസ് ഹംസ, പ്രജി സുബ്രഹ്‌മണ്യന്‍, രാഹുല്‍ കെ എം, പിആര്‍ഒ: ആതിര ദില്‍ജിത്ത്.
Content Highlights: Cake Story, a family-friendly Malayalam movie directed by Sunil, is simply a delightful cinematic experience
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·