Published: December 01, 2025 05:56 PM IST
1 minute Read
റാഞ്ചി∙ ദക്ഷിണാഫ്രിക്കയ്ക്കെതിരായ ആദ്യ ഏകദിനത്തിൽ വിജയിച്ചതോടെ ‘സെലിബ്രേഷൻ മോഡിൽ’ ആയിരുന്നു ഇന്ത്യൻ താരങ്ങൾ. ടെസ്റ്റ് പരമ്പരയിലേറ്റ കനത്ത തോൽവിക്കു പിന്നാലെയുള്ള ജയം ടീമിന്റെ മധുരപ്രതികാരം കൂടിയായിരുന്നു. ഇതിന്റെ ആഹ്ലാദം ടീമംഗങ്ങളിലും സ്റ്റാഫിലുമെല്ലാം നിറഞ്ഞുനിന്നിരുന്നു. ടീം താമസിച്ചിരുന്ന ഹോട്ടലിലും മത്സരശേഷം വൻ ആഘോഷങ്ങളാണ് സംഘടിപ്പിച്ചിരുന്നത്. ഇതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു.
ക്യാപ്റ്റൻ കെ.എൽ.രാഹുൽ ഹോട്ടൽ ലോബിയിൽ കേക്ക് മുറിക്കുന്നതാണ് ദൃശ്യങ്ങളിലുള്ളത്. ഇന്ത്യയുടെ വിജയത്തിനുള്ള സമ്മാനമായി ഹോട്ടൽ അധികൃതരും ജീവനക്കാരും ചേർന്നൊരുക്കിയതാണ് കേക്ക്. രാഹുൽ കേക്ക് മുറിക്കുമ്പോൾ, ടീമംഗങ്ങൾ ചുറ്റും കൂടി നിൽക്കുന്നുമുണ്ട്. ജീവനക്കാർ കയ്യടിച്ചാണ് ആഘോഷത്തിൽ പങ്കുചേർന്നത്. എന്നാൽ മത്സരത്തിലെ താരമായിരുന്ന വിരാട് കോലി ഇതിൽ പങ്കെടുത്തില്ല.
രാഹുൽ കേക്ക് മുറിക്കുന്നതിനിടെ, കോലി അരികിലൂടെ നടന്നുനീങ്ങിയെങ്കിലും അവിടെനിൽക്കാൻ കൂട്ടാക്കിയില്ല. ഹോട്ടൽ ജീവനക്കാർ വിളിച്ചെങ്കിലും ഇല്ലെന്ന് കൈകൊണ്ട് ആംഗ്യം കാണിച്ച് കോലി നടന്നുനീങ്ങുന്നത് ദൃശ്യങ്ങളിൽ കാണാം. വിഡിയോയുടെ തുടക്കത്തിൽ, പരിശീലകൻ ഗൗതം ഗംഭീറും രോഹിത് ശർമയും ലോബിയിൽ സംസാരിച്ചുകൊണ്ടു നിൽക്കുന്നതും കാണാം. നേരത്തെ, മത്സരശേഷം ഡ്രസിങ് റൂമിലും ഗംഭീറും രോഹിത്തും തമ്മിൽ സംസാരിക്കുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു.
English Summary:








English (US) ·