കേരള ക്രിക്കറ്റ് ലീഗ് 2–ാം സീസണിൽ ട്രിവാൻഡ്രം റോയൽസിനെ നയിക്കാൻ കൃഷ്ണപ്രസാദ്; ഗോവിന്ദ് ദേവ് പൈ വൈസ് ക്യാപ്റ്റൻ

5 months ago 6

ഓൺലൈൻ ഡെ‌സ്‌ക്

Published: July 25 , 2025 06:02 PM IST

1 minute Read

 Special Arrangement)
കൃഷ്ണപ്രസാദ്, ഗോവിന്ദ് ദേവ് പൈ (Photo: Special Arrangement)

തിരുവനന്തപുരം∙ കേരള ക്രിക്കറ്റ് ലീഗിന്റെ രണ്ടാം സീസണിലേക്കുള്ള അദാനി ട്രിവാൻഡ്രം റോയൽസിന്റെ 16 അംഗ ടീമിനെ കൃഷ്ണപ്രസാദ് നയിക്കും. ഗോവിന്ദ് ദേവ് പൈ ആണ് വൈസ് ക്യാപ്റ്റൻ. ബേസിൽ തമ്പി, അബ്ദുൽ ബാസിത് തുടങ്ങിയവരാണ് ടീമിലെ പ്രധാന താരങ്ങൾ. ആഭ്യന്തര ക്രിക്കറ്റിൽ സ്ഥിരതയാർന്ന പ്രകടനം കാഴ്ചവയ്ക്കാറുള്ള കൃഷ്ണപ്രസാദ് വിജയ് ഹസാരെ ട്രോഫിയിൽ കേരളത്തിനായി സെഞ്ചറി നേടിയിരുന്നു. കേരള ക്രിക്കറ്റ് ലീഗിന്റെ ഒന്നാം സീസണിൽ ആലപ്പി റിപ്പിൾസിനായി 192 റൺസ് നേടിയ പ്രകടനം ഉൾപ്പെടെ കണക്കിലെടുത്താണ് താരത്തെ നായകസ്ഥാനത്തേക്ക് തിരഞ്ഞെടുത്തത്.

ആഭ്യന്തര ക്രിക്കറ്റിലെ ശ്രദ്ധേയരായ യുവതാരങ്ങളിൽ ഒരാളാണ് ഗോവിന്ദ് ദേവ് പൈ. കേരള ടീമിന്റെ ഒമാൻ പര്യടനത്തിൽ ശ്രദ്ധേയമായ പ്രകടനം പുറത്തെടുത്തു. കേരള ക്രിക്കറ്റ് ലീഗിന്റെ ഒന്നാം സീസണിൽ കൂടുതൽ റൺസ് നേടിയവരുടെ പട്ടികയിലും ഗോവിന്ദ് ഇടംപിടിച്ചിരുന്നു. 11 കളികളിൽ നിന്നായി 2 അർധസെഞ്ചറികൾ ഉൾപ്പെടെ ടൂർണമെന്റിലാകെ 300 റൺസാണ് ഗോവിന്ദ് ദേവ് പൈ അടിച്ചെടുത്തത്.

മുൻ രഞ്ജി താരം എസ്. മനോജാണ് ടീമിന്റെ മുഖ്യ പരിശീലകൻ. ചലച്ചിത്ര സംവിധായകൻ പ്രിയദര്‍ശന്‍, ജോസ് തോമസ് പട്ടാറ എന്നിവരുടെ കൺസോർഷ്യമാണ് ടീമിന്റെ ഉടമസ്ഥർ. പുതുമുഖങ്ങളും പരിചയസമ്പന്നരും അടങ്ങുന്ന ടീമിനെയാണ് ഇത്തവണ അദാനി ട്രിവാൻഡ്രം റോയൽസ് കളത്തിലിറക്കുന്നതെന്ന് ടീം ഡയറക്ടർ റിയാസ് ആദം വ്യക്തമാക്കി. ഓഗസ്റ്റ് 21 മുതൽ സെപ്റ്റബർ 6 വരെ തിരുവനന്തപുരം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിലാണ് കെസിഎൽ രണ്ടാം സീസൺ നടക്കുക. 

ടീം: കൃഷ്ണപ്രസാദ് (ക്യാപ്റ്റൻ),ഗോവിന്ദ് ദേവ് പൈ (വൈസ് ക്യാപ്റ്റൻ), എസ്.സുബിൻ, ടി.എസ്. വിനിൽ, ബേസിൽ തമ്പി, അഭിജിത്ത് പ്രവീൺ, അബ്ദുൾ ബാസിത്, ഫാനൂസ് ഫൈസ്, റിയ ബഷീർ, എം. നിഖിൽ, സഞ്ജീവ് സതീശൻ, വി.അജിത്, ആസിഫ് സലിം, ടി.എസ്. അനുരാജ്, അദ്വൈത് പ്രിൻസ്, ജെ.അനന്തകൃഷ്ണൻ.

English Summary:

Krishnaprasad to Lead Adani Trivandrum Royals successful KCL Second Season

Read Entire Article