Published: June 25 , 2025 10:43 AM IST
1 minute Read
തിരുവനന്തപുരം∙ കേരള ക്രിക്കറ്റ് ലീഗ് (കെസിഎൽ) രണ്ടാം സീസൺ ഓഗസ്റ്റ് 22 മുതൽ സെപ്റ്റംബർ 7 വരെ കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ നടക്കും. നാളെ രാവിലെ 10.30നു തിരുവനന്തപുരത്ത് ടീമുടമകൾ യോഗം ചേരും.
ജൂലൈ അഞ്ചിനാണ് താരലേലം. ട്രിവാൻഡ്രം റോയൽസ്, കൊച്ചി ബ്ലൂ ടൈഗേഴ്സ്, തൃശൂർ ടൈറ്റൻസ്, കാലിക്കറ്റ് ഗ്ലോബ്സ്റ്റാർസ്, ഏരീസ് കൊല്ലം സെയ്‌ലേഴ്സ്, ആലപ്പി റിപ്പിൾസ് എന്നീ ടീമുകളാണു ടൂർണമെന്റിൽ അണിനിരക്കുക.
സച്ചിൻ ബേബി ക്യാപ്റ്റനായ ഏരീസ് കൊല്ലം സെയ്‌ലേഴ്സ് ആയിരുന്നു ആദ്യ സീസണിലെ ചാംപ്യൻമാർ. നടൻ മോഹൻലാലാണ് ലീഗിന്റെ ബ്രാൻഡ് അംബാസഡർ. ഇന്ത്യൻ താരം സഞ്ജു സാംസൺ ഇത്തവണത്തെ ടൂർണമെന്റിൽ കളിക്കുന്നുണ്ട്.
English Summary:








English (US) ·