Published: May 09 , 2025 11:58 AM IST
1 minute Read
-
രണ്ടാം സെമിയിൽ കേരള പൊലീസ്–1, വയനാട് യുണൈറ്റഡ് എഫ്സി–0
കോഴിക്കോട് ∙ കേരള പ്രിമിയർ ലീഗ് (കെപിഎൽ) ഫുട്ബോൾ ഫൈനലിലേക്ക് മാർച്ച് ചെയ്ത് കേരള പൊലീസ്. ഇന്നലെ രണ്ടാം സെമിയിൽ വയനാട് യുണൈറ്റഡ് എഫ്സിയെ 1–0നു തോൽപിച്ചു. 80–ാം മിനിറ്റിൽ ഡിഫൻഡർ ഷബാസ് അഹമ്മദാണ് ഗോൾ നേടിയത്.
11ന് രാത്രി ഏഴിന് കോർപറേഷൻ സ്റ്റേഡിയത്തിൽ നടക്കുന്ന ഫൈനലിൽ കേരള പൊലീസ് മുത്തൂറ്റ് ഫുട്ബോൾ അക്കാദമിയെ നേരിടും. പൊലീസിൽനിന്നു വിരമിക്കുന്ന ഐ.എം.വിജയനെ അന്നു വൈകിട്ട് നടക്കുന്ന ഉദ്ഘാടനച്ചടങ്ങിൽ ആദരിക്കും.
English Summary:








English (US) ·