കേരള ബാസ്ക്കറ്റ്ബോൾ അസോസിയേഷന് പുതിയ ഭാരവാഹികൾ

7 months ago 8

kerala hoops  association

കേരള ബാസ്കറ്റ്ബോൾ അസോസിയേഷൻ പുതിയ ഭാരവാഹികൾ

തൃശൂർ: കേരള ബാസ്കറ്റ്ബോൾ അസോസിയേഷൻ പ്രസിഡന്റായി ജേക്കബ് ജോസഫിനെയും (ആലപ്പുഴ) സെക്രട്ടറിയായി പി.സി. ആന്റണിയെയും (തൃശൂർ), ട്രഷററായി ഷാജു ഡിയെയും (കൊല്ലം) തിരഞ്ഞെടുത്തു.

ഹോണററി ചെയർമാനായി ബാസ്കറ്റ്ബോൾ ഫെഡറേഷൻ പ്രസിഡന്റ് ആധവ് അർജുനയും ലൈഫ് പ്രസിഡന്റായി പി ജെ സണ്ണിയും ചീഫ് പേട്രൺ ആയി ഡോക്ടർ വിജു ജേക്കബ് (സിന്തൈറ്റ് ഗ്രൂപ്പ്) എന്നിവരും തിരഞ്ഞെടുക്കപ്പെട്ടു. ഉന്നതാധികാര സമിതിയിലേക്ക് പി.ജെ. സണ്ണി (തൃശൂർ) ,മനോഹര കുമാർ (മലപ്പുറം) വി സി ഹാഷിം (കണ്ണൂർ ) എന്നിവരെയും തിരഞ്ഞെടുത്തു.

മറ്റ് അംഗങ്ങൾ - സീനിയർ വൈസ് പ്രസിഡന്റായി ശീഹാബ് നീറുങ്കൽ ( എറണാകുളം) വൈസ് പ്രസിഡന്റ്മാരായി ജോയ്മോൻ പി (തിരുവനന്തപുരം) ഷാജി ജേക്കബ് പടിപ്പുരയ്ക്കൽ (കോട്ടയം) ഡോ രാജു ഡേവിസ് പേരപ്പാടൻ (തൃശൂർ) ഡോക്ടർ പ്രിൻസ് കെ മറ്റം ( ഇടുക്കി)

അസോസിയേറ്റ് സെക്രട്ടറിമാർ - എ.കെ.മാത്യു (വയനാട്) റോണി മാത്യു (അലപ്പുഴ) ജോർജ് സക്കറിയ (പത്തനംതിട്ട) ജോസ് സെബാസ്റ്റ്യൻ (കോഴിക്കോട്) ജസീം മാളിയേക്കൽ (കണ്ണൂർ)
കേരളം സ്റ്റേറ്റ് സ്പോർട്സ് കൗൺസിലിലേക്കുള്ള നോമിനിയായി പ്രൊഫ. പി രഘുനാഥ് (കാസർകോട്) കേരള ഒളിമ്പിക് അസോസിയേഷനിലേക്ക് നോമിനിമാരായി ഡോ പ്രിൻസ് കെ മറ്റം (ഇടുക്കി), അഡ്വ കെ എ സലിം (എറണാകുളം), പി സി ആന്റണി (തൃശൂർ) തിരഞ്ഞെടുത്തു

എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ - അശോക് ബി വിക്രമൻ (കൊല്ലം) ബാബു പുന്നൂരാൻ (ആലപ്പുഴ ) അബ്ദുൽ ജാഫർ (കോഴിക്കോട്), ടെക്. കമ്മീഷൻ ചെയർമാൻ മനോജ് സേവ്യർ (തിരുവന്തപുരം) കൺവീനർ ജോൺസൺ ജോസഫ് (കോഴിക്കോട്) അംഗം വിനീഷ് കെ (പാലക്കാട്), റഫറി കമ്മീഷൻ ചെയർമാൻ റവ.ഡോ.ഫിലിപ്സ് വടക്കേക്കളം കൺവീനർ ബിനോയ് കെ (കണ്ണൂർ) അംഗം (ഫാ. റോയ് ജോസഫ് വടക്കൻ (തൃശൂർ). മീഡിയ കോ-ഓർഡിനേറ്റർ ശ്രീ.കെ.ഒ.ഉമ്മൻ (പത്തനംതിട്ട)

സെലക്ഷൻ കമ്മിറ്റി ചെയർമാൻമാർ - സീനിയർ: ബിജു ഡി തേമാൻ (കോട്ടയം) , U 23 21 ജയ്സൺ പീറ്റർ (എറണാകുളം ) , ജൂനിയർ: ഫ്രാൻസിസ് അസീസി (തിരുവനന്തപുരം), യൂത്ത് V V ഹരിലാൽ (പാലക്കാട്) ,മിനി:(സബ് ജൂനിയർ ഡിവിഷൻ) വിനീഷ് കെ (പാലക്കാട്) , കിഡ്സ് - ഫാ ആന്റണി കാഞ്ഞരത്തുങ്കൽ (കോട്ടയം)

സംസ്ഥാന ചാമ്പ്യൻഷിപ്പ് കോർഡിനേറ്റർ ആയി ലാലു എസ് കൊല്ലം, വെബ് സൈറ്റ് ഡയറക്ടർ മനോജ് സേവ്യർ (തിരുവന്തപുരം) വെബ് സൈറ്റ് കോർഡിനേറ്റർ ശിവനധൻ (വയനാട് ), ഫാസ്റ്റ് ബ്രേക്ക് മാഗസിൻ കോഓർഡിനേറ്റർ സജി ജോർജ് (വയനാട് ) എഡിറ്റേഴ്സ് സുനിൽ കെ (കാസർഗോഡ് ) ജോസഫ് ജോൺ (പത്തനംതിട്ട ), നിരീക്ഷകരായി ടി ചെങ്കൽരായ നായിഡു (ബാസ്കറ്റ്ബോൾ ഫെഡറേഷൻ ഓഫ് ഇന്ത്യ),സാംബശിവൻ, (കേരള സ്റ്റേറ്റ് സ്പോർട്സ് കൗൺസിൽ) സ്റ്റാലിൻ റാഫേൽ ( കേരള ഒളിമ്പിക് അസോസിയേഷൻ) എന്നിവരും തിരഞ്ഞെടുപ്പിൽ സന്നിഹിതരായിരുന്നു.

ഈ കൊല്ലത്തെ സംസ്ഥാന സീനിയർ ബാസ്കറ്റ്ബോൾ ചാമ്പ്യൻഷിപ്പ് കുന്നംകുളത്തും, കിഡ്‌സ് ആലപ്പുഴയിലും, യൂത്ത് കാസർകോട്ടും, ജൂനിയർ കോട്ടയത്തും നടക്കും.

Content Highlights: kerala hoops relation caller committee

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article