16 September 2025, 10:33 PM IST

കേരളാ ബ്ലാസ്റ്റേഴ്‌സ് ടീം
കൊച്ചി: കേരള ബ്ലാസ്റ്റേഴ്‌സ് ഫുട്‌ബോള്‍ ക്ലബ്ബിനെ നിലവിലെ ഉടമകള്‍ വില്‍ക്കാനൊരുങ്ങുന്നതായി റിപ്പോര്‍ട്ട്. മാഗ്‌നം സ്‌പോര്‍ട്‌സ് ആണ് നിലവില്‍ ബ്ലാസ്റ്റേഴ്‌സിന്റെ ഉടമകള്‍. ക്ലബ്ബിന്റെ 100 ശതമാനം ഓഹരികളും വില്‍ക്കാന്‍ പോകുന്നതായാണ് വിവരം. സോഷ്യല്‍ മീഡിയയിലാണ് ഇക്കാര്യം സംബന്ധിച്ച അഭ്യൂഹങ്ങള്‍ പരക്കുന്നത്. ഇക്കാര്യം സംബന്ധിച്ച് ക്ലബ്ബ് ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
ഐഎസ്എല്‍ സീസണ്‍ സംബന്ധിച്ച അനിശ്ചിതത്വവും ഉടമകളെ ക്ലബ്ബിനെ കൈവിടാന്‍ പ്രേരിപ്പിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. ഐഎസ്എല്‍ പ്രതിസന്ധിയിലായതിനെ തുടര്‍ന്ന് ക്ലബ്ബുകളും സാമ്പത്തിക പ്രതിസന്ധിയിലാണെന്ന് നേരത്തെ റിപ്പോര്‍ട്ടുണ്ടായിരുന്നു. ബ്ലാസ്‌റ്റേഴ്‌സിനെ ഏറ്റെടുക്കുന്നതിനായി കേരളത്തിലെ ഒരു പ്രമുഖ വ്യവസായ ഗ്രൂപ്പ് രംഗത്തുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്.
ഓരോ വര്‍ഷം കഴിയുന്തോറും വരുമാനം കുറയുകയാണെന്ന് ക്ലബ്ബ് നേരത്തേ തന്നെ പറഞ്ഞിരുന്നു. മത്സര നടത്തിപ്പിന്റെ ചെലവ് വര്‍ധിച്ചതും ഇതോടെ തിരിച്ചടിയായി. കഴിഞ്ഞ സീസണും വലിയ നഷ്ടത്തിലാണ് അവസാനിച്ചത്. ക്ലബ്ബിന്റെ പ്രകടനം മോശമായി കാണികള്‍ കുറഞ്ഞതോടെ ടിക്കറ്റില്‍ നിന്നുള്ള വരുമാനവും കുറഞ്ഞു.
Content Highlights: Reports suggest Kerala Blasters FC owners are looking to merchantability the club. A salient concern group








English (US) ·