Published: September 29, 2026 03:43 PM IST
1 minute Read
കൊച്ചി∙ കേരള ബ്ലാസ്റ്റേഴ്സ് ടീമിന് പുതിയ ഉടമകൾ വരും. പുതിയ ഉടമകളെ ഇന്നു രാത്രി ഏഴിന് നടക്കുന്ന വാർത്താ സമ്മേളനത്തില്‍ പ്രഖ്യാപിക്കുമെന്ന് കേരള ബ്ലാസ്റ്റേഴ്സ് ഔദ്യോഗികമായി അറിയിച്ചിട്ടുണ്ട്. പുതിയ ഉടമകളുടെ വരവ് വൈകിയ സാഹചര്യത്തിൽ പുതിയ സീസണിലേക്കുള്ള തയാറെടുപ്പുകള്‍ പൂർത്തിയാക്കാൻ ബ്ലാസ്റ്റേഴ്സിനു സാധിച്ചിട്ടില്ല.
കേരള ബ്ലാസ്റ്റേഴ്സിന് ആദ്യ ഘട്ടത്തിൽ 14 മത്സരങ്ങളുണ്ട്. ഒക്ടോബർ 11ന് ഇന്റർ കാശിക്കെതിരായ ആദ്യ മത്സരം വൈകിട്ട് 5നാണ്. മത്സരത്തിന്റെ വേദി പിന്നീട് തീരുമാനിക്കും. ഒക്ടോബർ 18ന് നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെതിരെ ഗുവാഹത്തിയിലാണ് ബ്ലാസ്റ്റേഴ്സിന്റെ രണ്ടാം മത്സരം. ഒക്ടോബർ 25ന് കൊച്ചിയിൽ മുംബൈ സിറ്റി എഫ്‌സിക്കെതിരെയാണ് ആദ്യ ഹോം മത്സരം. രാത്രി 7.30നാണ് കിക്കോഫ്. ഒക്ടോബർ 31ന് ചെന്നൈയിൻ എഫ്‌സിക്കെതിരെ ചെന്നൈയിലാണ് അടുത്ത മത്സരം. നവംബർ 29ന് എഫ്‌സി ഗോവയ്‌ക്കെതിരെ ഗോവയിലും ഡിസംബർ 6ന് കൊച്ചിയിൽ ചർച്ചിൽ ബ്രദേഴ്സിനെതിരെയും ബ്ലാസ്റ്റേഴ്സ് കളിക്കും.
ഡിസംബർ 10ന് സ്പോർട്ടിങ് ക്ലബ് ഡൽഹിക്കെതിരെയാണ് കൊച്ചിയിലെ അടുത്ത മത്സരം. ഡിസംബർ 14ന് പഞ്ചാബ് എഫ്‌സിക്കെതിരെ കൊച്ചിയിലും ഡിസംബർ 20ന് ഒഡിഷ എഫ്‌സിക്കെതിരെ ഭുവനേശ്വറിലും ബ്ലാസ്റ്റേഴ്സിന് മത്സരമുണ്ട്.ജനുവരി 3ന് ബെംഗളൂരു എഫ്‌സിക്കെതിരെ ബെംഗളൂരുവിലാണ് മത്സരം. ജനുവരി 10ന് മോഹൻ ബഗാൻ സൂപ്പർ ജയന്റിനെതിരെ കൊൽക്കത്തയിലും ജനുവരി 16ന് ഈസ്റ്റ് ബംഗാളിനെതിരെ കൊച്ചിയിലും ബ്ലാസ്റ്റേഴ്സ് ഏറ്റുമുട്ടും.
English Summary:






English (US) ·