Published: May 16 , 2025 10:36 AM IST
1 minute Read
കൊച്ചി∙ കേരള ബ്ലാസ്റ്റേഴ്സിന് 2025–26 സീസണിലേക്കുള്ള പ്രീമിയർ വൺ ക്ലബ്ബ് ലൈസൻസ് നിഷേധിച്ചു. ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷനാണ് ബ്ലാസ്റ്റേഴ്സിന് ലൈസന്‍സ് അനുവദിക്കാതിരുന്നത്. ഇന്ത്യൻ സൂപ്പർ ലീഗിലെ തന്നെ ഒഡിഷ എഫ്സി, നോർത്ത് ഈസ്റ്റ് യുണൈറ്റഡ്, ഹൈദരാബാദ് എഫ്സി, മുഹമ്മദൻ ക്ലബ്ബുകൾക്കും പ്രീമിയർ വൺ ലൈസൻസ് നേടാൻ സാധിച്ചിട്ടില്ല.
ലൈസൻസ് ലഭിച്ചില്ലെങ്കിലും അപ്പീൽ പോകാനും ക്ലബ്ബ് മത്സരങ്ങളിൽ പങ്കെടുക്കാൻ ഇളവ് തേടാനും ഫ്രാഞ്ചൈസികൾക്കു സാധിക്കും. ലൈസൻസ് ഉണ്ടെങ്കിൽ മാത്രമാണ് ക്ലബ്ബുകൾക്ക് എഎഫ്സി മത്സരങ്ങളിലും ഇന്ത്യൻ സൂപ്പർ ലീഗിലും പങ്കെടുക്കാൻ സാധിക്കുക. പഞ്ചാബ് എഫ്സിക്കു മാത്രമാണ് ഉപാധികളേതുമില്ലാതെ ലൈസൻസ് ലഭിച്ചത്. നിലവിലെ ഐഎസ്എൽ ചാംപ്യന്‍മാരായ മോഹൻ ബഗാൻ സൂപ്പർ ജയന്റ്, ഈസ്റ്റ് ബംഗാൾ, എഫ്സി ഗോവ, മുംബൈ സിറ്റി, ബെംഗളൂരു ക്ലബ്ബുകൾക്ക് ഉപാധികളോടെയും അനുമതി ലഭിച്ചു.
ലൈസന്‍സ് ലഭിക്കാത്ത കാര്യം കേരള ബ്ലാസ്റ്റേഴ്സ് തന്നെയാണ് സമൂഹമാധ്യമത്തിലൂടെ ആരാധകരെ അറിയിച്ചത്. പ്രശ്നം പരിഹരിക്കുന്നതിനായി അധികൃതരുമായി ചർച്ച നടത്തുകയാണെന്നും ബ്ലാസ്റ്റേഴ്സ് അറിയിച്ചു. ഇന്ത്യൻ സൂപ്പർ ലീഗ് 2024–25 സീസണിൽ ബ്ലാസ്റ്റേഴ്സ് പ്ലേ ഓഫ് കാണാതെ പുറത്തായിരുന്നു.
English Summary:








English (US) ·