Published: April 03 , 2025 01:40 PM IST
1 minute Read
കൊച്ചി∙ കേരള ബ്ലാസ്റ്റേഴ്സിന്റെ ആസ്ഥാനം കൊച്ചിയിൽനിന്ന് കോഴിക്കോട്ടേയ്ക്കു മാറ്റുന്ന കാര്യം പരിഗണിക്കുന്നതായി ടീമിന്റെ സിഇഒ അഭീക് ചാറ്റർജി. ആരാധകരുടെ സൗകര്യം കൂടി പരിഗണിച്ചാണ് ഈ നീക്കമെന്ന് അദ്ദേഹം വ്യക്തമാക്കി. അതേസമയം, ഇത്തരമൊരു ശ്രമത്തിന് പ്രായോഗിക തടസങ്ങൾ ഏറെയാണെന്നും അദ്ദേഹം പറഞ്ഞു.
കേരള ബ്ലാസ്റ്റേഴ്സിന്റെ നിയുക്ത പരിശീലകൻ ദവീദ് കറ്റാലയെ ഔദ്യോഗികമായി പരിചയപ്പെടുത്തുന്നതിനായുള്ള വാർത്താ സമ്മേളനത്തിലാണ് അഭിക് ചാറ്റർജി ഇക്കാര്യം അറിയിച്ചത്.
നേരത്തെ, ഞായറാഴ്ച പുലർച്ചെയോടെ എത്തിയ സ്പാനിഷ് കോച്ച് ദവീദ് കറ്റാല കലൂർ നെഹ്റു സ്റ്റേഡിയം സന്ദർശിച്ചിരുന്നു. സൂപ്പർ കപ്പിന് ഒരുങ്ങുന്ന കേരള ബ്ലാസ്റ്റേഴ്സിന്റെ ചുമതലയും അദ്ദേഹം ഏറ്റെടുത്തിരുന്നു. സിഇഒ: അഭീക് ചാറ്റർജി കോച്ചിന്റെ പേരെഴുതിയ മഞ്ഞക്കുപ്പായം നൽകിയാണ് ദവീദിനെ വരവേറ്റത്.
English Summary:








English (US) ·