കേരള ബ്ലാസ്റ്റേഴ്സ് ആരാധകർക്ക് ഇനി സന്തോഷകാലം, പ്രീ സീസൺ ഇല്ലാതെ വിലപ്പെട്ട വിജയം

1 month ago 4

ഐ.എം. വിജയൻ

Published: October 12, 2026 03:32 PM IST Updated: October 12, 2026 10:53 PM IST

1 minute Read

WhatsAppImage2026-10-12at2-49-00PM-jpeg

കേരള ബ്ലാസ്റ്റേഴ്സ് ആരാധകർക്ക് ഇനി സന്തോഷകാലം! അതിന്റെ ആദ്യ ചുവടാണ് പുണെയിൽ കണ്ടത്. പ്രീ സീസണിൽ കാര്യമായ തയാറെടുപ്പ് ഇല്ലാതിരുന്നിട്ടുപോലും, സീസണിലെ ആദ്യ മത്സരത്തിൽ ഇന്റർ കാശി എഫ്സിക്കെതിരെ 2–0 വിലപ്പെട്ട വിജയം.

ഒരു സന്നാഹ മത്സരം പോലും കളിക്കാൻ ഇത്തവണ സമയം കിട്ടിയില്ല. ബ്ലാസ്റ്റേഴ്‌സ് താരങ്ങളുടെയും ടീമിന്റെയും കളി വിലയിരുത്താനും സമയമായിട്ടില്ല. ടീം എന്ന നിലയിൽ സെറ്റ് ആകാൻ ഇനിയും സമയം എടുക്കും. ഒരുക്കത്തിന്റെ കാര്യത്തിൽ ബ്ലാസ്റ്റേഴ്‌സിന്റെ അടുത്തു പോലും വരാത്ത ടീം ആണ് ഇന്റർ കാശി. വെറും രണ്ടു പരിശീലന സെഷൻ മാത്രം നടത്തി ലീഗിൽ കളിക്കാൻ ഇറങ്ങിയ ടീം. ബ്ലാസ്റ്റേഴ്‌സിന് ഇനി നേരിടാനുള്ളത് കടുത്ത എതിരാളികളെയാണ്. ദൈർഘ്യമേറിയതാണ് ഈ സീസൺ.

നല്ല കോളിനുള്ള വെടിക്കോപ്പുകൾ ഈ ടീമിൽ ഉണ്ടെന്നു തോന്നുന്നു. ഗോൾ അടിച്ച ഗ്രീനും മുന്നേറ്റത്തിൽ വന്ന മോമോ യൻസാനെയുമൊക്കെ പ്രതീക്ഷ നൽകുന്നവരാണ്. വെടിക്കെട്ടിനു തിരി തെളിച്ച തൃശൂർക്കാരൻ വിബിനും സനാനും ശ്രീക്കുട്ടനും എബിനും ഒക്കെ ബ്ലാസ്റ്റേഴ്‌സിലെ 'കേരള തിളക്കങ്ങൾ' ആകുന്നതു കാണാൻ കൂടിയാണ് ഞാൻ കാത്തിരിക്കുന്നത്.

English Summary:

Kerala Blasters FC started their caller play with an awesome 2-0 triumph against Inter Kashi contempt having minimal pre-season preparation. Fans are hopeful that caller players and section talents volition present a stellar show successful the upcoming matches of the agelong tournament.

Read Entire Article