കേരള യൂത്ത് ബാസ്കറ്റ്‌ ബോൾ ടീമുകളെ സുഭദ്രയും നിരഞ്ജനും നയിക്കും

3 weeks ago 6

ഓൺലൈൻ ഡെസ്ക്

Published: October 24, 2026 10:37 PM IST

1 minute Read

സുഭദ്ര, നിരഞ്ജന്‍
സുഭദ്ര, നിരഞ്ജന്‍

തിരുവനന്തപുരം∙ പുണെയിൽ നടക്കുന്ന 41-ാമത്ദേശീയ യൂത്ത്ബാസ്കറ്റ്‌ബോൾ ചാംപ്യൻഷിപ്പിനുള്ള 14 അംഗ ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും കേരള സംസ്ഥാന ടീമുകളെ കേരള ബാസ്കറ്റ്‌ബോൾ അസോസിയേഷൻ (KBA) പ്രഖ്യാപിച്ചു. ഒക്ടോബർ 27 മുതൽ നവംബർ 3 വരെയാണ്  ചാംപ്യൻഷിപ്പ് നടക്കുന്നത്. ആലപ്പുഴ ജ്യോതിനികേതൻ സ്കൂളിലെ സുഭദ്രജയകുമാർ പെൺകുട്ടികളുടെ ടീമിനെയും, തിരുവനന്തപുരത്തുനിന്നുള്ള നിരഞ്ജൻ സുജരഞ്ജിത്ത് ആൺകുട്ടികളുടെ ടീമിനെയുംനയിക്കും.

കേരളടീം അംഗങ്ങൾ:

• പെൺകുട്ടികൾ: സുഭദ്ര ജയകുമാർ (ക്യാപ്റ്റൻ, ആലപ്പുഴ), അക്ഷര.കെ, ശിവേന്ദുകെ, തീർത്ഥ പ്രവീൺ, അന്ന മറിയം രതീഷ് (എല്ലാവരും കോഴിക്കോട്), അനീഷ ഷിബു (ആലപ്പുഴ), സായ ജഹാംഗീർ, സാധ്യഖാൻ (ഇരുവരും തിരുവനന്തപുരം), ബ്രിസ ബിനു, ജുഹാന റോയ് (ഇരുവരും കൊല്ലം), അമേയ അന്ന ജോൺസൺ (തൃശൂർ), മാളവിക.വി (കണ്ണൂർ).

•ഹെഡ്കോച്ച്: ടിൻസൺ ജോൺ, കോച്ച്: അതുൽകൃഷ്ണൻ.ഇ, മാനേജർ: റീന.പി.

• ആൺകുട്ടികൾ: നിരഞ്ജൻ സുജരഞ്ജിത്ത് (ക്യാപ്റ്റൻ, തിരുവനന്തപുരം), അഭിനവ് എൻ.ആർ, അഭിനന്ദ് രാജേഷ്, അലൻ ആന്റണി, നിവേദ്പി.വി (എല്ലാവരും തൃശൂർ), ജോയൽ ജോസ്, ആൽഡ്രിൻ ആന്റോ അലക്സ് (ഇരുവരും തിരുവനന്തപുരം), അഭിനവ്സുരേഷ്, സ്വരൂപ്ഗിരീഷ് (ഇരുവരും കോട്ടയം), ഫ്ലെവിൻ വിന്റക്സ് (ആലപ്പുഴ), ഗോവിന്ദ്മേനോൻ (എറണാകുളം), ആർനോൾഡ്ജിമ്മി തോമസ് (മലപ്പുറം).

•ഹെഡ്കോച്ച്: യൂഡ്രിക്‌ പെരേര , കോച്ച്: സൽമോൻ തങ്കച്ചൻ  , മാനേജർ: ദിനേഷ്കുമാർ. കെ.

English Summary:

Kerala Basketball Teams Announced for National Youth Championship

Read Entire Article