Authored byനിഷാദ് അമീന്‍ | Samayam Malayalam | Updated: 24 Mar 2025, 12:50 am
IPL 2025 CSK vs MI: ഐപിഎഎല്‍ അരങ്ങേറ്റത്തില്‍ മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി മലയാളി താരം വിഘ്‌നേഷ് പുത്തൂര്‍ (Vignesh Puthur). മുംബൈ ഇന്ത്യന്‍സില്‍ (Mumbai Indians) രോഹിത് ശര്‍മയ്ക്ക് പകരം ഇംപാക്ട് പ്ലെയറായി ഇറങ്ങിയാണ് സ്വപ്‌ന നേട്ടം കൈവരിച്ചത്. സഞ്ജു സാംസണിന് ശേഷം ഇന്ത്യന്‍ ക്രിക്കറ്റില്‍ കേരളത്തിന്റെ പ്രതീക്ഷയായി 23കാരന്‍ ഉയരുകയാണ്.
ഹൈലൈറ്റ്:
- ഐപിഎല്ലില്‍ അരങ്ങേറി മലപ്പുറം സ്വദേശി
- വിഘ്‌നേഷ് പുത്തൂരിന് മൂന്ന് വിക്കറ്റ്
- അണ്ടര്‍ 14, 19 കേരള ടീമുകളില്‍ കളിച്ചിട്ടുണ്ട്
വിഘ്‌നേഷ് പുത്തൂരിനെ അഭിനന്ദിക്കുന്ന സൂര്യകുമാര്‍ യാദവും എംഎസ് ധോണിയുംകേരളത്തിന്റെ അഭിമാനം, ഇന്ത്യന്‍ ക്രിക്കറ്റില്‍ താരോദയം; ഐപിഎല്ലില്‍ മൂന്ന് വിക്കറ്റ് വീഴ്ത്തി വിഗ്നേഷിന്റെ അരങ്ങേറ്റം
വിജയിച്ച് കയറിയെങ്കിലും വിഗ്‌നേഷിന്റെ വരവ് സിഎസ്‌കെയെ ശരിക്കും വിറപ്പിച്ചു. മികച്ച ഫോമിലായിരുന്ന സിഎസ്‌കെ നായകന്‍ റുതുരാജ് ഗെയ്ക് വാദിനെ വീഴ്ത്തിയാണ് തുടക്കം. പിന്നാലെ അപകടകാരിയായ ശിവം ദുബെയെയും ദീപക് ഹൂഡയെയും വീഴ്ത്തി വിഘ്‌നേഷ് മലയാളികളുടെ അഭിമാനമായി മാറി.
https://www.instagram.com/reel/DHjKIhisRRV/https://www.instagram.com/reel/DHjKIhisRRV/
ഇന്നിങ്‌സിലെ എട്ടാം ഓവറിലാണ് റുതുരാജിനെ വിഗ്‌നേഷ് വീഴ്ത്തുന്നത്. തന്റെ കന്നി ഓവറിലെ അഞ്ചാം പന്തില്‍. 26 പന്തില്‍ 53 റണ്‍സെടുത്ത് കിടിലന്‍ ഫോമിലായിരുന്ന റുതുവിനെ വില്‍ ജാക്‌സ് ക്യാച്ച് ചെയ്തു. തന്റെ രണ്ടാമത്തെ ഓവറില്‍ ശിവം ദുബെയെയും പുറത്താക്കി. ലോങ് ഓണില്‍ തിലക് വര്‍മയ്ക്ക് ക്യാച്ച്.
പിന്നാലെ നിലയുറപ്പിക്കും മുമ്പെ ദീപക് ഹൂഡയെയും പുറത്താക്കിയതോടെ എല്ലാ ശ്രദ്ധയും യുവ താരത്തിലായി. നാല് ഓവറില്‍ 32 റണ്‍സ് വിട്ടുകൊടുത്താണ് മൂന്ന് വിക്കറ്റ് നേടിയത്. സിഎസ്‌കെ അനായാസം വിജയത്തിലേക്ക് നീങ്ങുകയായിരുന്ന മല്‍സരത്തില്‍ വിഗ്നേഷ് ഉദ്വേഗ നിമിഷങ്ങള്‍ സൃഷ്ടിച്ചു. 155 റണ്‍സ് എന്ന ചെറിയ വിജയലക്ഷ്യം ആറ് വിക്കറ്റ് നഷ്ടത്തില്‍ സിഎസ്‌കെ പൂര്‍ത്തീകരിക്കുകയും ചെയ്തു.
https://www.instagram.com/reel/DHjQvxBsrBj/https://www.instagram.com/reel/DHjQvxBsrBj/
ഐപിഎല്‍ 2025 ലേലത്തില്‍ 30 ലക്ഷം രൂപ പ്രതിഫലം നിശ്ചയിച്ചാണ് അഞ്ച് തവണ ചാമ്പ്യന്‍മാരായ മുംബൈ ഇന്ത്യന്‍സ് വിഘ്‌നേഷുമായി കരാര്‍ ഉണ്ടാക്കിയത്. മലപ്പുറം സ്വദേശിയായ ഇദ്ദേഹം അണ്ടര്‍ 14, അണ്ടര്‍ 19 കേരള ടീമുകളില്‍ കളിച്ചിട്ടുണ്ട്. പിതാവ് ഓട്ടോറിക്ഷ ഡ്രൈവറാണ്.
ക്രിക്കറ്റ് കരിയറിനായി തൃശൂരിലേക്ക് താമസം മാറിയ വിഘ്‌നേഷ് സെന്റ് തോമസ് കോളേജിനായി കളിച്ചു. കേരള കോളേജ് പ്രീമിയര്‍ ടി20 ലീഗിലെ മുന്‍നിര ബൗളര്‍മാരില്‍ ഒരാളായിരുന്നു. ജോളി റോവേഴ്സ് ക്രിക്കറ്റ് ക്ലബ്ബിനു വേണ്ടി തിളങ്ങിയതോടെ കേരള ക്രിക്കറ്റ് ലീഗിലെത്തി. ആലപ്പി റിപ്പിള്‍സിനായി മൂന്ന് മത്സരങ്ങളില്‍ നിന്ന് രണ്ട് വിക്കറ്റുകള്‍ നേടി. മുമ്പ് തമിഴ്‌നാട് പ്രീമിയര്‍ ലീഗിലും കളിച്ചിരുന്നു.
മീഡിയം പേസും സ്പിന്നും എറിഞ്ഞിരുന്ന വിഘ്നേഷിനെ പ്രാദേശിക ക്രിക്കറ്റ് താരം മുഹമ്മദ് ഷെരീഫ് ആണ് ലെഗ് സ്പിന്നിലേക്ക് വഴി തിരിച്ചുവിടുന്നത്.
രചയിതാവിനെക്കുറിച്ച്നിഷാദ് അമീന്‍16 വര്‍ഷമായി മാധ്യമരംഗത്ത് പ്രവര്‍ത്തിക്കുന്നു. കാലിക്കറ്റ് സര്‍വകലാശാലയില്‍ നിന്ന് മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്ന് ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമയും ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദാനന്തര ബിരുദവും നേടി. ഏഴ് വര്‍ഷം സൗദി അറേബ്യയില്‍ മാധ്യമപ്രവര്‍ത്തകനായിരുന്നു. സൗദിയില്‍ ഇന്ത്യന്‍ മീഡിയ ഫോറത്തിന്റെ ജനറല്‍ സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. സുപ്രഭാതം, മലയാളം ന്യൂസ്, തേജസ് ദിനപത്രങ്ങളില്‍ സീനിയര്‍ സബ് എഡിറ്ററായും ഗള്‍ഫ് ന്യൂസ് എഡിറ്ററായും സീനിയര്‍ റിപോര്‍ട്ടറായും കേരളത്തിലെയും ഗള്‍ഫിലെയും വിവിധ ബ്യൂറോകളിലും എഡിറ്റോറിയല്‍ ഡെസ്‌കിലും ന്യൂഡല്‍ഹി, റിയാദ്, ജിദ്ദ, യുഎഇ എന്നിവിടങ്ങളിലും ജോലിചെയ്തു. ടൈംസ് ഓഫ് ഇന്ത്യയുടെ ഭാഗമായ സമയം മലയാളത്തില്‍ കണ്ടന്റ് പ്രൊഡ്യൂസറാണ്.... കൂടുതൽ വായിക്കുക








English (US) ·